മാർലൻ ബ്രാൻഡോയുടെ ഓസ്കാർ തിരസ്കാര പ്രതിഷേധവും ,ഓസ്കാർ നിരസിച്ച വ്യക്തികളും

ഓസ്കാർ അവാർഡ് തിരസ്കാരങ്ങളും മാർലൻ ബ്രാൻഡോയുടെ സാമൂഹിക പ്രതിബദ്ധതയും .
മറ്റുള്ളവർക്ക് നിരസിക്കാനാവാത്ത ഓഫറുകൾ നൽകുന്നയാൾ ( man who made offers others couldn’t refuse ) തന്നെ ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ പുരസ്കാരം നിരസിക്കുക .സിനിമയിലെ കഥാപാത്രവും ,യഥാർത്ഥ ജീവിത വുമൊക്കെ കണക്കിലെടുത്താൽ ഇങ്ങനെയുമൊരു സംഭവം നടന്നിട്ടുണ്ട് .
ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രശസ്തമായ ,വില മതിക്കുന്ന അവാർഡാണ് ഓസ്കാർ അവാർഡുകൾ എന്ന് അറിയപ്പെടുന്ന അക്കാഡമി അവാർഡുകൾ .1929 മുതലുള്ള അക്കാഡമി അവാർഡ് ചരിത്രത്തിൽ മൂന്നു പേർ മാത്രമാണിത് നിരസിക്കുകയുണ്ടായുള്ളൂ.
ആദ്യമായി അവാർഡ് നിരസിച്ചത്
Dudley Nichols (Best Writing in 1935 for the film “The Informer”) ആയിരുന്നു .അക്കാഡമിയും writers guild ഉം തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് തിരക്കഥാകൃത്തായ നിക്കോൾസ് അവാർഡ് നിരസിക്കാൻ കാരണമായത്.

പിന്നീട് നിരസിച്ച രണ്ട് വ്യക്തികളും മികച്ച നടനുള്ള അവാർഡിനായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 1970 ൽ Patton എന്ന ചലച്ചിത്രത്തിലെ പ്രകടനത്തിനു ലഭിച്ച അവാർഡ് നിരസിച്ച George C Scott ഇതൊരു ‘meat parade’ ആണെന്നും അതിൽ പങ്കെടുക്കുവാൻ താൽപര്യമില്ലെന്നുമാണ് പറഞ്ഞത് .ഇദ്ദേഹം 1971 ൽ
the hospital എന്ന സിനിമയിലെ പ്രകടനത്തിനു വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു. New York film critics award മാത്രമായിരുന്നു ഇദ്ദേഹം വിലമതിച്ചിരുന്നത്.

“The Godfather” എന്ന സിനിമയിലെ പ്രകടനത്തിനു മികച്ച നടനുള്ള അവാർഡ്‌ ലഭിച്ച
Marlon Brando ഇതിനു മുൻപ് ഒരിക്കൽ Academy Award for Best Actor സ്വീകരിച്ചയാളായിരുന്നു.

ഏറ്റവും മികച്ച ജെയിംസ് ബോണ്ടായി വേഷമിട്ട റോജർ മൂറും Liv Ullman ഉം മികച്ച നടനെ പ്രഖ്യാപിച്ചപ്പോൾ ചുണ്ടുകളിൽ പുഞ്ചിരി ഉണ്ടായിരുന്നില്ല .തനിക്കു പകരം
Sacheen Littlefeather എന്ന അധികമാരുമറിയപ്പെടാത്ത ( റെഡ്) അമേരിക്കൻ വംശജയായ നടിയെയാണ് ബ്രാൻേറാ അയച്ചത്. റോജർ മൂർ പ്രശസ്തമായ അവാർഡ് ശില്പം നൽകാനൊരുങ്ങിയെങ്കിലും തുറന്ന കൈ കൊണ്ട് അത് നിരസിക്കപ്പെടുകയാണുണ്ടായത് .ചലച്ചിത്ര ലോകത്ത് അമേരിക്കനിന്ത്യൻ വംശജർ( native americans)നേരിടുന്ന വിവേചനങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ടുള്ള 15 പേജുകൾ വരുന്ന ബ്രാൻ്റോയുടെ ലേഖനത്തിൻ്റെ പ്രധാന വിഷയം പരമ്പരാഗത അപ്പാച്ചീ വേഷമണിഞ്ഞ അപ്പാച്ചീപ്പെണ്ണ് (Apache) അവതരിപ്പിച്ചപ്പോൾ കാണികൾ ഹർദാരവത്തോടെയാണ് സ്വീകരിച്ചത് .സമയക്കുറവ് കൊണ്ട് മുഴുവൻ വായിക്കാനായില്ലെങ്കിലും പിറ്റേ ദിവസത്തെ ന്യൂയോർക്ക് ടൈംസിൽ ലേഖനം പൂർണ്ണമായി പ്രസിദ്ധീകരിച്ചു. തദ്ദേശീയരായ അമേരിക്കക്കാരുടെ കഥകൾ പറയുന്ന സിനിമകളിൽ പോലും അവരെ അഭിനയിപ്പിക്കാത്ത ,വെറും extra ആയി മാത്രം അവസരം നൽകപ്പെട്ടവരുടെ ശബ്ദമായി ഉയർന്ന ബ്രാൻ്റോയ്ക്കെതിരെ പിന്നീട് ക്രൂര വിമർശനങ്ങളുയർന്നുവെങ്കിലും അമേരിക്കയുടെ യഥാർത്ഥ ജീവിത്തിലെ നായകനായി മാറി ബ്രാൻഡോ .പൊതുവേ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ചലച്ചിത്രനടീനടൻമാരിൽ വേറിട്ട വ്യക്തിത്യമായി നിന്ന ബ്രാൻ്റോ തൻ്റെ നയങ്ങൾ 85 മില്യൺ ആളുകളുടെ മുൻപിൽ വിദഗ്ദമായി അവതരിപ്പിച്ച ഈ നിമിഷങ്ങൾ ഓസ്കാർ വേദിയിലെ ഏറ്റവും ശക്തമായ സംഭവമായി ഇന്നും നിലകൊള്ളുന്നു .ബ്രാൻറോയ്ക്ക് ശേഷം ഓസ്കാർ നിരസിക്കുവാൻ ആരും തയ്യാറായിട്ടില്ല .ചലച്ചിത്ര ലോകത്ത് ബ്രാൻ്റോയുടെ കാലം കഴിഞ്ഞെന്ന് എഴുതി തള്ളപ്പെട്ട കാലയളവിലാണ് എക്കാലത്തെയും മികച്ച നടൻ മാരിലൊരാളും, പിന്നീട് ഒസ്കാർ ജേതാവും ആയ method actor അൽ പാച്ചീനോ (Al Pacino)പ്രധാന കഥാപാത്രമായി മുഴുനീളം അഭിനയിച്ച ചലച്ചിത്രത്തിൽ,God father ൻ്റെ വേഷമിട്ട ബ്രാൻ്റോ സിനിമയിൽ പകുതി സമയം പോലുമില്ലാത്ത തൻ്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് .1954ൽ ആദ്യ ഓസ്കർ നേടിയ ബ്രാൻ്റോ രണ്ടാമത്തെ അവാർഡിന് തെരെഞ്ഞടുക്കപ്പെട്ടത് Lawrence Olivier പോലെയുള്ള ചലച്ചിത്രത്തിലെ മാത്രമല്ല നടനകലയിലെ തന്നെ അതികായൻമാരോട് മത്സരിച്ചരിച്ചായിരുന്നു.

ആ രംഗങ്ങൾ കാണാൻ താൽപര്യമുളളവർക്കായി 2minute video:

Image

ഒരു അഭിപ്രായം പറയൂ