Cobra effect

Share the Knowledge

cobra effect :
വെളുക്കാൻ തേച്ചത് പാണ്ടായി എന്നു കേട്ടിട്ടില്ലേ? ഏതാണ്ടിതിനു സമാനമായ അർത്ഥമാണ് cobra effect എന്ന പദപ്രയോഗത്തിനുള്ളത് .ഒരു പ്രശ്നത്തിനു പരിഹാരമായി കൊണ്ടു വരുന്ന പരിഹാര മാർഗ്ഗം ,പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നതിനെയാണ് cobra effect എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

രസകരമായ ഉത്ഭവം:
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ ഡൽഹി പരിസരത്തു നിറഞ്ഞു നിന്ന വിഷ പാമ്പുകളിൽ അവർ ആകുലരായിരിന്നു. അതിനാൽ കൊന്നു കൊണ്ടു വരുന്ന ഓരോ വിഷപാമ്പിനും (cobras)പ്രതിഫലം നൽകാൻ സർക്കാർ തീരുമാനിച്ചു .തുടക്കത്തിൽ ഇതൊരു വിജയകരമായ പദ്ധതി യായിരുന്നെങ്കിലും, ഇതൊരവസരമായി കണ്ടവർ പാമ്പുകളെ വളർത്തി കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് സർക്കാരിൽ നിന്ന് പ്രതിഫലം പറ്റുവാനാരംഭിച്ചു. !!!ഇതറിഞ്ഞ സർക്കാർ പ്രതിഫലം നൽകുന്ന നടപടി നിർത്തിവച്ചു, എന്നാൽ ഈ നീക്കം വീണ്ടും ദോഷമാണ് വരുത്തി വച്ചത് .പ്രതിഫലം കിട്ടുകയില്ലെന്ന് മനസ്സിലായവർ തങ്ങൾ വളർത്തിക്കൊണ്ട് വന്ന പാമ്പുകളെ ഒന്നാകെ പുറത്തുവിടുകയും ,അത് പാമ്പുകളുടെ വംശ വർദ്ധനയ്ക്ക് കാരണമാവുകയും ചെയ്തു .ഇതാണ് പിന്നീട് വിപരീത ഫലമുളവാക്കുന്ന പരിഹാരമാർഗങ്ങളെ സൂചിപ്പിക്കുവാനായി Cobra Effect എന്ന് ഉപയോഗിക്കുവാൻ കാരണം .

സമാനമായ സംഗതി വിയറ്റ്നാമിലെ ഹാനോയിയിൽ ഫ്രഞ്ചു ഭരണകാലത്തുണ്ടായിട്ടുണ്ട് .പാമ്പിനു പകരം എലികളായിരുന്നു ഇവിടെ പ്രശ്നം .ചത്തഎലികളുടെ വാലിന് പ്രതിഫലം നൽകിയിരുന്ന സർക്കാരിന് എലികളെ കൊല്ലാതെ വാല് മാത്രം മുറിച്ചുനൽകിയ വിരുതൻമാർ എലികളുടെ വംശവർധന ഉറപ്പാക്കി .ചരിത്രകാരൻ Michael Vann പറയുന്നത് ഇന്ത്യയിലെ സംഭവത്തിന് വ്യക്തമായ തെളിവുകളില്ലെങ്കിലും ,വിയറ്റ്നാമിലേതിന് തെളിവുകളുള്ളതിനാൽ ഈ പദപ്രയോഗം “rat effect”എന്ന പേരിലേക്ക് മാറ്റണമെന്നാണ്.

Image

ഒരു അഭിപ്രായം പറയൂ