ചാർവാക :പുരാതന ഭാരതത്തിലെ സ്വതന്ത്ര ചിന്ത?

Share the Knowledge

ചാർവാക: പുരാതന ഭാരതത്തിലെ സ്വതന്ത്രചിന്താരീതിയോ?
പുനർജന്മം ,സ്വർഗ്ഗം ,നരകം ,ശരീരത്തിനു വെളിയിലുള്ള ആത്മാവ് എന്നീ സങ്കൽപങ്ങളെ നിരാകരിച്ചിരുന്ന അതിപുരാതന ഭാരതത്തിലെ ഒരു നാസ്തികചിന്താഗതിയായിരുന്നു ചാർവാക അഥവാ ലോകായത. പ്രകൃതിയിലെ അത്ഭുതങ്ങൾ അതിമാനുഷികമായി ചിത്രീകരിക്കുന്നതിനെ ഇതിൽ ചോദ്യം ചെയ്തിരുന്നു.
ബിസി 600 കാലഘട്ടത്തിൽ പോലും വേദങ്ങളുടെ അപ്രമാദിത്വം ചോദ്യം ചെയ്യുകയും ,ഇന്നത്തെ സ്വതന്ത്ര ചിന്താഗതിയോട് ഏറെക്കുറെ സമാനകൾ ഉള്ളതുമായ ഒരു തത്വചിന്തയാണ് ചാർവാക അഥവാ ലേകായത.
ഭാരതീയ തത്വചിന്താഗതിയെ യാഥാസ്ഥിതികമെന്നും ,അല്ലാത്തതെന്നും രണ്ടായി തിരിച്ചിട്ടുണ്ട് .
( orthodox or non-orthodox – āstika or nāstika )
വേദങ്ങൾ പരിപാവനമാണെന്നും ,അതിൽ തെറ്റു വന്നു കൂടിയിട്ടില്ലെന്നും (infallible ) വിശ്വസിക്കുന്ന ആദ്യ വിഭാഗത്തിൽപ്പെട്ടവയാണ് – ന്യായ ,വൈശേഷിക ,യോഗ ,സാംഖ്യ ,മീമാംസ ,വേദാന്തം എന്നിവ .ഇവയിൽപ്പെടാത്ത നാസ്തിക വിഭാഗത്തിൽപ്പെടുന്നവയാണ് ജൈന ,ബുദ്ധ ,ചാർവാക തത്വശാസ്ത്രങ്ങൾ- [ബുദ്ധ-ജൈന ചിന്താരീതിയിൽ / മതത്തിൽ ദൈവം എന്ന സാമാന്യസങ്കൽപമില്ല] (as there Is NO concept of GOD in Buddhism&Jainism)
നേരിട്ടുള്ള അറിവ് , direct perception, empiricism, conditional inference എന്നിവയിലൂന്നിയുള്ള philosophical skepticism ആയിരുന്നു ഈ ചിന്താരീതി.
വേദകാലത്തെ ആചാരങ്ങളെയും ,അതിമാനുഷികതയും(
Vedic ritualism and supernaturalism ) ചോദ്യം ചെയ്ത തത്വചിന്താരീതിയായിരുന്നു ഇത് . ഋഗ് വേദത്തിൻ്റെ കാലഘട്ടംമുതൽ ചാർവാക നിലനിന്നിരുന്നു.
B C ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ,ബുദ്ധൻ്റെ യും മഹാവീരൻ്റെ യും സമകാലിക നായ ഭാരതീയ തത്വചിന്തകൻ അജിത കേശകമ്പളി-
Ajita Kesakambali -unconquered hair blanket -ഇതിൻ്റെ ആദ്യകാല പ്രചാരകനായിരുന്നു എന്നു കരുതപ്പെടുന്നു.( ബൃഹസ്പതിയാണിതിൻ്റെ ഉപജ്ഞാതാവെന്നും ,ബൃഹസ്പത്യ സൂത്രത്തിൽ ഇതേപ്പറ്റി വിശദീകരണമുണ്ടെന്നും വിശ്വാസമുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ല – ചാർവാകൻ എന്നൊരു വ്യക്തിയാണിതിൻ്റെ സൂത്രധാരൻ എന്നും വാദങ്ങളുണ്ട് )
നിർദ്ധാരണ ഊഹാപോഹങ്ങളിലൂന്നിയ വിജ്ഞാനത്തിൽ തെറ്റുകൾ സംഭവിക്കാമെന്നതിനാൽ [rejection of inference as a means to establish valid, universal knowledge, and metaphysical truths] ഒരാൾ മനസ്സിലാക്കുന്ന അറിവ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നതുമാണ് ഈ ചിന്തയുടെ അടിസ്ഥാന പ്രമാണം.
എട്ടാം നൂറ്റാണ്ടിലെ ജൈന മതസ്ഥൻ ഹരിഭദ്രൻ , ദൈവം ,പുനർജന്മം ,കർമ്മബന്ധം, പാപ പുണ്യങ്ങൾ എന്നിവയിൽ ചാർവാകർ വിശ്വസിച്ചിരുന്നില്ല എന്നു എഴുതിയിട്ടുണ്ട്.
ദു:ഖമില്ലാതെ സുഖമില്ല എന്നതിനാൽ സുഖമനുഭവിക്കുന്നതിൽ തെറ്റില്ലയെന്നും ദുഖങ്ങൾ പരമാവധി കുറച്ച് സുഖപ്രദമായ ജീവിതത്തിന് [wisdom lay in enjoying pleasure and avoiding pain as far as possible] മനുഷ്യർ ശ്രമിക്കണമെന്നും വിശ്വസിക്കുന്ന ഈ ചിന്താരീതിയിൽ ഭയത്തിൽ നിന്നുടലെടുക്കുന്ന ശാരീരിക ആത്മപീഡനങ്ങൾ ഏറ്റുറവാങ്ങുന്ന സ്വർഗ്ഗ -നരക വിശ്വാസികൾ മൗഡ്യമാണ് അനുവർത്തിക്കുന്നതെന്ന് പറയുന്നു. [rejecting pleasure out of fear of pain and held such reasoning to be foolish.] വേദങ്ങൾ മനുഷ്യർ കണ്ടു പിടിച്ചതാണെന്നും ,ദൈവീകമല്ലെന്നും ഇവർ വിശ്വസിച്ചിരുന്നു.
മഹാഭാരതത്തിൽ ചാർവാകനായ ഒരാളെപ്പറ്റി ഒരു തവണ പരാമർശമുണ്ട് [Book 12 Chapter 39] .രാമയണത്തിൽ ശ്രീരാമൻ്റെ പട്ടാ ഭിഷേകത്തിനു മുൻപ് ചാർവാകരുടെ പോലും ക്ഷേമം ഉറപ്പാക്കണമെന്നു പദേശം നൽകപ്പെടുന്നുണ്ട്.[ കൃത്യമായ അദ്ധ്യായ ഭാഗം ഹൈന്ദവ വായനക്കാർ പറയുമെന്ന് പ്രതീക്ഷിക്കുന്നു. ] materialism അടിസ്ഥാനമാക്കിയുള്ള ഈ ചിന്താരീതിയെ പറ്റിയുള്ള ആധികാര ഗ്രന്ഥങ്ങളെല്ലാം പന്ത്രണ്ടാം നൂറ്റാണ്ടോട് കൂടി നശിപ്പിക്കപ്പെടുകയാണുണ്ടായത്. ഗൗതമ ബുദ്ധൻ്റെ വചനങ്ങൾ ,ജൈനിസ പുസ്തകങ്ങൾ ,പുരാതന കവിതകൾ എന്നിവയിലിതിനെ പറ്റി പരാമർശങ്ങളുണ്ട് .
ബുദ്ധ ,ജൈന ,ന്യായ ,അദ്വൈത വേദാന്തക്കാർ ഇതിനെ എതിർ ചിന്താഗതിയായി പരിഗണിച്ചു കൊണ്ടുള്ള അവരുടെ ലിഖിതങ്ങളിൽ മാത്രമാണിന്ന് ഈ ചിന്താഗതിയെപ്പറ്റി പരാമർശങ്ങളുള്ളൂവെങ്കിലും തത്വചിന്താ പണ്ഡിതൻ
Dale Riepe പറയുന്നത് ചാർവാക സത്യം ,നൻമ, സ്ഥിരതയിലൂന്നിയ സ്വതന്ത്ര ചിന്താധാരയായിരുന്നുവെന്നാണ് [ hold truth, integrity, consistency, and freedom of thought in the highest esteem]. എന്തൊക്കെയായാലും വിശ്വാസ – അന്ധവിശ്വാസങ്ങളെ തിരസ്കരിച്ച് മനുഷ്യനു അനുഭവവേദ്യമാകുന്ന ലോക യാഥാർത്ഥത്യങ്ങളെയും ,ജീവിത യാഥാർത്ഥത്യങ്ങളെയും മാത്രം അംഗീകരിച്ചിരുന്ന തത്വചിന്താരീതിയായിരുന്നു ചാർവാക / ലോകായത / ബൃഹസ്പത്യ.

 

Sources:

Ancient history encyclopedia

http://www.ancient.eu/Charvaka/

Hindu website:
http://www.hinduwebsite.com/history/athiesm.asp

http://www.absoluteastronomy.com/topics/Carvaka

http://www.humanistictexts.org/carvaka.htm

Image

ഒരു അഭിപ്രായം പറയൂ