അനുരാധ കൊയ് രാള

Share the Knowledge

അനുരാധ കൊയ് രാള :അമ്മയുടെ വീട്ടിലേക്കൊരു വഴികാട്ടി

നമ്മൾ അധികമാരും കേൾക്കാനിടയില്ലാത്ത ഒരു വ്യക്തിയാണ്
Anuradha Koirala. അനുരാധ ഒരു നേപ്പാളി സാമൂഹ്യ പ്രവർത്തകയും ,Maiti Nepal – എന്ന non-profit organization ൻ്റെ സ്ഥാപകയും ,ഡയറക്ടറുമാണ് .

Maiti എന്ന നേപ്പാളി വാക്കിൻ്റെ അർത്ഥം അമ്മയുടെ വീട് എന്നാണ് . ഇന്ത്യയിലെ വേശ്യാലയങ്ങളിൽ നിന്നും രക്ഷിക്കപ്പെടുന്ന പെൺകുട്ടികൾക്ക് അഭയം നൽകുകയാണ് Maiti Nepal ചെയ്യുന്നത് . തങ്ങളുടെ ദുരിത ജീവിതത്തിൽ നിന്നും രക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് അവരുടെ സ്വന്തം വീട്ടുകാർ ഏറ്റെടുക്കാൻ വരുന്നതുവരെയോ ,അതിനു വീട്ടുകാർ തയ്യാറല്ലെങ്കിൽ സ്വയം പര്യാപ്തമായ തൊഴിലിൽ പരിശീലനം നേടുന്നതുവരെയോ ഇവിടെ ജീവിക്കാനാകും. 1993 നും2011 നുമിടയിൽ പന്ത്രണ്ടായിരം സ്ത്രീകളെയും ,പെൺകുട്ടികളെയുമാണ് അനുരാധയും ,അവരുടെ സംഘടനയും പുനരധിവസിപ്പിച്ചത് .

Maiti Nepal ഇന്തോ- നേപ്പാൾ അതിർത്തിയിൽ ,പോലിസിൻ്റെ യും ഇന്ത്യൻ ഉന്നത കേന്ദ്രങ്ങളുടെയും സഹായത്തോടെ ഇത്തരം മനുഷ്യക്കടത്ത് (human trafficking ) തടയുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് .
കാഠ്മണ്ഡുവിൽ ഒരു പുനരധിവാസ കേന്ദ്രവും ,അതിർത്തിയിൽ താൽക്കാലിക കേന്ദ്രങ്ങളും ഇവർ സ്ഥാപിച്ചിട്ടുണ്ട്.

2014 ലെ മദർ തെരേസ അവാർഡ് ,2010 ലെ CNN Hero of the Year award, അമേരിക്കൻ ഗവൺമെൻറിൻ്റെ 5 ലക്ഷം ഡോളറിൻ്റെ ധനസഹായം എന്നിവ ഇവരുടെ പ്രവർത്തനത്തിന് അംഗീകാരമായി ലഭിച്ചിട്ടുണ്ട് .

CNN അവാർഡ് ദാന ച്ചടങ്ങിൽ ഈ യഥാർത്ഥ ജീവിത നായികയെ ലോകത്തിന് പരിചയപ്പെടുത്തിയത് വെള്ളിത്തിരയിലെ നായിക
Demi Moore ഉം Ashton Kutcher ഉം ചേർന്ന് ആയിരുന്നു .
ക്രൂരരായ മനുഷ്യർ നിരാലംബരായ പെൺകുട്ടികളെയും ,സ്ത്രീകളെയും ചൂഷണം ചെയ്ത് ജീവിക്കുന്ന ഈ ലോകത്തിൽ, തൻ്റെ ജീവിതം ജീവിതത്തിൽ പ്രതീക്ഷയറ്റ നിരാലംബ സ്ത്രീകൾക്കായി മാറ്റി വച്ച് അനുരാധ മനുഷ്യരാശിക്കൊരു പ്രതീക്ഷയായി നിലകൊള്ളുന്നു .

Image

ഒരു അഭിപ്രായം പറയൂ