വനിതാ പരമ്പരക്കൊലയാളി

Share the Knowledge

ഐലീൻ ഒരു മനുഷ്യമൃഗമോ?
Was Aileen a MONSTER?

Aileen Carol Wuornos( 1956–2002) ഫ്‌ലോറിഡയിലെ ഒരു വനിതാ പരമ്പരക്കൊലയാളി (fermale Serial Killer) ആയിരുന്നു . FBI profiler Robert K. Ressler ആണ് പരമ്പരക്കൊലയാളി (serial killer ) എന്ന വാക്ക് പ്രയോഗത്തിൽ വരുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നത് .അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ പെട്ടെന്നുള്ള പ്രകോപനത്തിൽ ചറപറാ കൊലപാതകം നടത്തുന്നവരാണ് (tend to kill in sprees) വനിതാ പരമ്പരക്കൊലയാളികൾ, എന്നാൽ അതിനൊരേയൊരു അപവാദമായിരുന്നു പല ഘട്ടങ്ങളിലായി കൊലപാതകങ്ങൾ ചെയ്ത ഐ ലെൻ. (in a sequential fashion.) സാധാരണ ഗതിയിൽ ഭർത്താവിൻ്റെ സമ്പത്തിൽ നിന്നുള്ള നേട്ടം ,ജാര ബന്ധം ,തകർന്ന മാനസികനില (postpartum psychosis) എന്നിവയാണ് വനിതാ കൊലയാളികളെ സൃഷ്ടിക്കാറ് .

1989-90 കാലയളവിൽ നാൽപതിന്നും അറുപത്തിയഞ്ചിനുമിടയിൽ വയസുള്ള ഏഴു പേരെയാണ് ഐലീൻ കാലപുരിക്കയച്ചത്.ഇതിൽ 9 ബുള്ളറ്റുകൾ വരെ ഉണ്ടായിരുന്ന മൃതദേഹം വരെ ഉണ്ടായിരുന്നു. ഇവരെല്ലാവരും വേശ്യയായി ജോലി ചെയ്തിരുന്ന തന്നെ ബലാൽസംഗം ചെയ്യുകയോ ,അതിനു ശ്രമിക്കുകയോ ചെയ്തതിനാൽ സ്വയ രക്ഷക്കായി അവെര കൊല്ലേണ്ടി വന്നുവെന്നാണ് ഐലീൻ്റെ ഭാഷ്യം.

Psychopathy Checklist ൽ ഐ ലീൻ്റെ സ്കോർ32/40 ആയിരുന്നു. ഇതിൽ 25 നു മുകളിലുള്ള സ്കോർ സാമുഹ്യ വിരുദ്ധ മാനസിക നില (psychopathy ) യെ സൂചിപ്പിക്കുന്നു .താൻ മനുഷ്യ ജീവനെ വെറുക്കുന്നുവെന്നും ,അതിനെ നശിപ്പിക്കുവാൻ ശ്രമിക്കുമെന്നും ഐ ലീൻ തന്നെ പറയുകയുണ്ടായിട്ടുണ്ട് .[“I’m one who seriously hates human life and would kill again “]

സ്വയരക്ഷക്ക് വേണ്ടിയായിരുന്നു കൊലപാതകങ്ങൾ എന്ന തൻ്റെ വാദം പത്തു വർഷത്തെ ജയിൽവാസത്തോടു കൂടിയ വാദ കാലയളവിൽ മടുത്ത്, വധശിക്ഷ ലഭിക്കുവാനായി മാറ്റിപ്പറഞ്ഞുവെന്ന് ഐ ലീൻ പത്രപ്രവർത്തകരോട് പറയുകയുണ്ടായി .

2002 ൽ ഇവരെ വിഷം കുത്തി വച്ച് വധശിക്ഷയ്ക്ക് വിധേയമാക്കി.1976 ൽ വധശിക്ഷ പുനസ്ഥാപിച്ച ശേഷം അമേരിക്കയിൽ വധശിക്ഷക്ക്‌ വിധേയമായ പത്താമത്തെ വനിത ആയിരുന്നു എലീൻ

അവരുടെ മാനസിക നില പരിശോധിച്ച വിദഗ്ദർ പറയുന്നത് വേശ്യയായി പ്രവർത്തിച്ചിരുന്ന ഐ ലെനിൽ ദുരനുഭവങ്ങൾ ഉളളിൽ നിന്ന് പുറത്തു വരാനുള്ള സാഹചര്യത്തിൽ അവിശ്വസനീയമാം വിധം ഹിംസാത്മകതയോടെ വെളിയിൽ വന്നുവെന്നാണ് .താൻ സുരക്ഷിതയാണോ, അല്ലയോ എന്ന് മനസിലാകുന്ന മാനസിക നിലയിലായിരുന്നില്ല അവരെന്നും അതിനാൽ തന്നെ നേരിയ അഭിപ്രായ വ്യത്യാസങ്ങൾ പോലും സ്വയരക്ഷയ്ക്ക് ഭീഷണിയായി ഇവർ കരുതിയന്നും വിദഗ്ദർ വിലയിരുത്തുന്നു.

2003 ൽ പുറത്തിറങ്ങിയ Monster എന്ന ഇവരുടെ ജീവിതം അടിസ്ഥാനമാക്കിയ സിനിമയിൽ ഐ ലീൻ്റെ വേഷമിട്ട Charlize Theron നല്ല നടിക്കുള്ള ഒസ്കാർ അവാർഡ് നേടുകയുണ്ടായി.

Image

ഒരു അഭിപ്രായം പറയൂ