Ted Bundy: സുന്ദര പരമ്പരക്കൊലയാളി

Share the Knowledge

ഒന്ന് കണ്ടാൽ പിന്നെ നോക്കിക്കൊണ്ടേയിരിക്കാൻ തോന്നുന്ന ഈ “സുന്ദരക്കുട്ടപ്പൻ “ആരാണെന്ന് അധികം ഇന്ത്യാക്കാർക്കും അറിയണമെന്നില്ല, എന്നാൽ അമേരിക്കക്കാർക്ക് പെട്ടെന്ന് മറക്കാനാവില്ല ടെഡ് ബണ്ടിയെ .[ഈ ലേഖനം വായിക്കുന്ന പല സ്ത്രീകളും മിക്കവാറും ഈ സുന്ദരൻ ആരെന്നറിയാനായിരിക്കും ഒരു പക്ഷേ ഇത് വായിക്കുന്നത് ,നിങ്ങൾ ഒറ്റക്കല്ല .ഇങ്ങനെ ചിന്തിച്ചു കാലപുരിയിലെത്തിയ സ്ത്രീകൾ മുപ്പതിലേറെയാണ്!!]

Ted Bundy(1946 – 1989) ഒരു അമേരിക്കൻ serial killer ആയിരുന്നു .ഇദ്ദേഹം കൊലപ്പെടുത്തിയവരുടെ കൃത്യമായ എണ്ണം ഇന്നും ല ഭ്യമല്ലെങ്കിലും കുറഞ്ഞത്30 എങ്കിലും വരുമത് . കാരണം മുപ്പത് കൊലപാതകങ്ങൾ അദ്ദേഹം തന്നെ ഏറ്റ് പറയുകയുണ്ടായി .

ബണ്ടി സുന്ദരനും ,ആരേയും ആകർഷിക്കുന്നവരുമായിരുന്നു.
(handsome and charismatic ). പൊതു സ്ഥലങ്ങളിൽ പോലീസ് ,ഫയർ ഉദ്യോഗസ്ഥൻമാരെ പ്പോലെ വേഷം ധരിച്ച് ഡ്യൂട്ടിക്കിടയിൽ സംഭവിച്ച അപകടമെന്ന നിലയിൽ സഹായം ചോദിച്ചു വരുന്ന ഈ സുന്ദരനെ വിശ്വസിക്കുന്ന 15ന്നും 25നും ഇടയിൽ പ്രായമുള്ള വെളത്ത വംശജരായ – മധ്യവർഗ്ഗക്കാരായ ,സ്ത്രീകൾ വിജനമായ സ്ഥലങ്ങളിലെത്തുമ്പോൾ(kidanap) മിക്കവാറും തലയ്ക്കടിയേറ്റ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു(murder). വീട്ടിൽ കിടന്നുറങ്ങിയവരെയും ഇത്തരത്തിൽ കൊലപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
70 കളിൽ പ്രദേശത്തെ കോളേജുകളിൽ നിന്നും മാസത്തിൽ ഒന്ന് എന്ന തോതിൽ പെൺകുട്ടികൾ അപ്രത്യക്ഷരായി കൊണ്ടിരുന്നു.
അക്കാലങ്ങളിൽ സ്ത്രീകൾ വാഹനങ്ങളിൽ ലിഫ്റ്റ് കയറ്റി പോകുന്നത് പോലും (hitchhiking)കുറഞ്ഞു.
20 ലേറെ കൊലപാതകങ്ങൾ നടന്ന ശേഷമാണ് തലമുടി നടുവേ പകുത്ത് ചീകുന്ന സ്ത്രീളെ കൊല്ലുന്ന ഫോക്സ് വാഗൻ ബീറ്റിൽ കാറുള്ള സുന്ദരനായ കൊലയാളിയെന്ന സങ്കൽപത്തിൽ പോലീസ് എത്തിച്ചേർന്നത് .മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ച നടത്തിയിരുന്ന ബണ്ടി (necrophile) പലരുടെയും തലയറുത്ത് റഫ്രിജറേറ്ററിൽ memento ആയി സൂക്ഷിച്ചിരുന്നു.!!!!!
തന്നെ പോലീസ് സംശയിക്കുന്നുവെന്ന് തോന്നിയാൽ ടെഡ് അടുത്ത State കളിലേക്ക് മാറുമായിരുന്നു.പലതവണ ജയിൽ ചാടിയിട്ടുള്ള ബണ്ടിയെ 1989 ൽ വധശിക്ഷയ്ക്ക് വിധേയമാക്കി .

ബണ്ടിയുടെ ജീവിത കഥ എഴുതിയ ആൻ പറയുന്നത് ” മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തിയിരുന്ന ,മരണത്തിലും മരണശേഷവും തനിക്കവരുടെ മേലുള്ള നിയന്ത്രണത്തിൽ സന്തോഷം കണ്ടെത്തിയിരുന്ന സോഷ്യോപാത്തായിരുന്നു” ബണ്ടി എന്നാണ് ( “… a sadistic sociopath who took pleasure from another human’s pain and the control he had over his victims, to the point of death, and even after.”) കേസ് വാദിച്ച അറ്റോർണി പറഞ്ഞത് “ഹൃദയമില്ലാത്ത തിൻമ ” യായിരുന്നു ബണ്ടി എന്നാണ് ( “the very definition of heartless evil “] ഇതേ പേരിൽ ഒരു ഇംഗ്ലീഷ് സിനിമ 2002 ൽ പുറത്തിറങ്ങിയിട്ടുണ്ട് .

മാംസഭുക്കുകളായ മൃഗങ്ങൾ പോലും വിശന്നിരിക്കുമ്പോൾ മാത്രമേ ഇര പിടിക്കാറുള്ളൂ .എന്നാൽ ഇരയുടെ വേദനയിൽ രസം കൊള്ളുവാനായി വ്യക്തമായ പദ്ധതി തയ്യാറാക്കി ഇരയെ ആക്രമിക്കുന്ന മനുഷ്യർ ഇപ്പോഴും ജീവജാലങ്ങളിൽ ഏറ്റവും ഉൽകൃഷ്ടം എന്നഭിമാനിക്കുന്നതിലെ യുക്തി ഇത്തരം സംഭവങ്ങളിലൂടെയെങ്കിലും ചോദ്യം ചെയ്യപ്പെടുന്നു .

Writer’s corner: അമേരിക്കയിൽ മാത്രമല്ല പരമ്പര കൊലയാളികൾ ഉള്ളത് .അവിടെ മാനസികനില പരിശോധന കൂടുതൽ മുന്നേറിയതു കൊണ്ടും ,നിയമ പരിപാലനം മെച്ചമായതുകൊണ്ടും ഇത് കണ്ടു പിടിക്കപ്പെടുന്നു .നിങ്ങൾ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന പരിചിതരോ ,അപരിചിതരോ ആയവർ മാനസിക രോഗിയായ, മനുഷ്യ രൂപമുള്ള ഒരു പരമ്പരക്കൊലയാളി അല്ല എന്ന് നിങ്ങൾക്കെങ്ങനെ ഉറപ്പിക്കാനാകും ?.പ്രത്യേകിച്ചും “മനുഷ്യാവകാശ” പ്രവർത്തകർ ഇവരെ ജയിലിന് വെളിയിൽ വിടണമെന്ന് സമ്മർദ്ദം ചെലുത്തുന്ന ഒരു രാജ്യത്ത് .( മരണപ്പെടുന്നവർക്ക് – Victims മനുഷ്യ അവകാശമില്ല എന്നു തോന്നുന്നു )

Image

ഒരു അഭിപ്രായം പറയൂ