Seventh seal: മരണവുമായുള്ള ചതുരംഗക്കളി പ്രതിപാദിക്കുന്ന ബർഗ്മാൻ ചലച്ചിത്രം

Share the Knowledge

The Seventh Seal, ദ സെവൻത് സീൽ: മരണവുമായൊരു ചതുരംഗക്കളി
എത്ര പണവും ,പ്രശസ്തിയും ,അധികാരവും മറ്റെന്ത് ഉണ്ടെങ്കിലും നിങ്ങൾക്കൊരിക്കും മരണത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല എന്നത് മാറ്റാനാവാത്ത സത്യമാണ്. ഇതിഹാസങ്ങളിലും ,പുരാണങ്ങളിലും ചിരഞ്ജീവികൾ എന്നൊരു സങ്കൽപമുണ്ടെങ്കിലും മരണമെന്ന മാറാസത്യം മതഗ്രന്ഥങ്ങൾ എഴുതിയവരെപ്പോലും വല്ലാതെ ഭയപ്പെടുത്തിയിരുന്നതുകൊണ്ടായിരിക്കാം ദൈവങ്ങളുടെ അവതാരങ്ങൾക്കു വരെ മരണമെന്നതിലൂടെ കടന്നു പോകേണ്ടി വന്നത് .
സ്വീഡിഷ് സംവിധായകൻ IngmerBergman (1918-2007) സംവിധാനം ചെയ്ത് 1957 ൽ പുറത്തിറങ്ങിയ ,
എക്കാലത്തെയും മികച്ച ക്ലാസിക്ക് സിനിമകളിലൊന്നായ
The Seventh Seal മരണമെന്ന സത്യത്തെ ബിംബവൽക്കരിച്ച്(personification) തത്വചിന്താപരമായി അവലോകനം ചെയ്യാൻ ശ്രമിക്കുന്നു .ബൈബിളിലെ വെളിപാട് പുസ്തകത്തിൽ പരാമർശിക്കുന്ന [ വെളിപാട്8:1] ഏഴാം മുദ്രയ്ക്ക് ശേഷമുള്ള (“ദൈവത്തിൻ്റെ” )നിശബ്ദത ഇതിൽ വിശകലനം ചെയ്യുന്നതിനാലാണ് ഈ ശീർഷകം സിനിമയ്ക്ക് നൽകിയത് .

ഇതിവൃത്തം:

കുരിശുയുദ്ധത്തിനായി പുറപ്പെട്ട പ്രഭു ( knight) നിഹിലിസ്റ്റായ (Nihili st) സഹായിയോടൊപ്പം തീരത്തു നിൽക്കുമ്പോൾ മരണം പ്രത്യക്ഷപെടുന്നയിടത്ത് സിനിമ ആരംഭിക്കുന്നു. മരണത്തിൽ നിന്നും രക്ഷപ്പെടാനായി ചതുരംഗ മത്സരത്തിൽ( Chess) മരണത്തെ തോൽപ്പിക്കണമെന്ന ഒരു കരാറിൽ ഏർപ്പെടുന്ന പ്രഭു , മരണവുമായി മത്സരം ആരംഭിക്കുന്നു .

ഈ സിനിമയിലെ പ്രശസ്ത ഭാഗമാണ് കുമ്പസാര രംഗം. “ദൈവത്തിന് മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണാൻ സംവേദനക്ഷമതയില്ലേ എന്നും ,പാതി ഉറപ്പും കാണാ അത്ഭുതങ്ങളും പ്രവർത്തിച്ച് ഒളിഞ്ഞിരിക്കുന്നതെന്തിനെന്നും” (“Is it so cruelly inconceivable to grasp God with the senses? Why should He hide himself in a mist of half-spoken promises and unseen miracles?… )ചോദിക്കുന്ന പ്രഭുവിന് ഉത്തരമൊന്നും കുമ്പസരിപ്പിക്കുന്നയാൾ നൽകുന്നില്ല .”ഇരുട്ടിൽ മറഞ്ഞിരിക്കുന്ന,മറുപടി നൽകാത്തയാളെ സ്നേഹിക്കുന്നതു പോലെയാണ് വിശ്വാമെന്നും അത് പീഢനമാണെന്നും ” പ്രഭു പരിതപിക്കുന്നു(“Faith is a torment – did you know that? It is like loving someone who is out there in the darkness but never appears, no matter how loudly you call.”)

ചതുരംഗത്തിൽ മരണത്തെ തോൽപിക്കുവാനായി കുമ്പസരിക്കുന്നതിനിടയിൽ തന്ത്രങ്ങൾ ചോദിക്കുന്ന പ്രഭു താൻ മരണത്തോട് തന്നെയാണ് സംസാരിക്കുന്നതെന്ന് മനസിലാക്കുന്നു. .

കുരിശുയുദ്ധത്തിലേക്ക് വലിച്ചിഴച്ച ചതിയനായ പാതിരിയും, അമ്മാനമാട്ടക്കാരനും ,ഭാര്യയും ,പാപമോചനത്തിനായി സ്വയം ശരീര പീഢനമേൽപിക്കുന്നവരെയും ,പിശാച് ബാധിതയെന്നാരോപിക്കപ്പെടുന്ന സ്ത്രീയുമൊക്കെ മനുഷ്യൻ്റെ വിവിധ മാനസ്സികവശങ്ങളെ കാണിക്കുന്ന കഥാപാത്രങ്ങളായി സിനിമയിൽ കടന്നു വരുന്നുണ്ട് .
അവസാനം ചതുരംഗത്തിലും തനിക്ക് മരണത്തെ തോൽപിക്കാനാവില്ലെന്ന് മനസിലാക്കിയ പ്രഭു ഇനി തമ്മിൽ കാണുമ്പോൾ മരണത്തിനു തയ്യാറാണെന്ന് മരണത്തോടറിയിക്കുന്നു
പത്ത് വർഷങ്ങൾക്കു മുൻപ് കുരിശുയുദ്ധത്തിനായി പോകുമ്പോൾ പിരിഞ്ഞ ഭാര്യയെ കണ്ട ശേഷം മരണത്തിനു മുൻപിൽ പ്രഭു കീഴടങ്ങി ” Dance of death ‘ എന്ന പേരിൽ പ്രശസ്തമായ സീൻ കാണിച്ചു കൊണ്ട് സിനിമ അവസാനിക്കുന്നു.

സിനിമ ചരിത്രത്തിൽ:
എക്കാലത്തയും മികച്ച സിനിമ ലിസ്റ്റു കളിൽ ഇതാരു സ്ഥിര സാന്നിദ്ധ്യമാണ്. വത്തിക്കാൻ്റെ 45 മഹത്തായ സിനിമകളിൽ ഒന്നായിതുൾപ്പെടുത്തുകയുണ്ടായി. [list of 45 “great films” of thematic values]

കറുത്ത ശിരോവസ്ത്രം ധരിച്ച വെളുത്ത മനുഷ്യൻ എന്നതിനെ മരണത്തിൻ്റെ ബിംബവൽക്കരണമായി പിന്നീട് വന്ന സിനിമകളിൽ വന്നത് ഈ സിനിമയുടെ ശക്തമായ സ്വാധീനത്തിനുദാഹരണമാണ്.
ചരിത്രത്തിൽ സിനിമയെയും ,Intellectual കളെയും വളരെയധികം സ്വാധീനിച്ച ഈ സിനിമ ബെർഗ് മാനെ ലോക പ്രശസ്ത സംവിധായകനാക്കി മാറ്റി. ഇതേ വർഷം തന്നെയാണ് അദ്ദേഹത്തിൻ്റെ മാസ്റ്റർ പീസായറിയപ്പെടുന്ന wild strawberriesപുറത്തിറങ്ങിയത്

Image

ഒരു അഭിപ്രായം പറയൂ