സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

Share the Knowledge

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ…

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിഭജനുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളിൽ മനം മടുക്കുകയും, അത് കൈകാര്യം ചെയ്യുന്നതിൽ പരാജിതനായെന്ന് മനസ്സിലാക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ,മൗണ്ട് ബാറ്റൺ പ്രഭുവിനോട് “ദയവ് ചെയ്ത് സ്വാതന്ത്ര്യം തിരിച്ചെടുക്കുക ,ഇല്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ലാതാകും ” എന്നു പറഞ്ഞ സംഭവം ഭൂരിഭാഗം ചരിത്രരേഖകളിലും രേഖപ്പെട്ടിട്ടില്ല .ഇന്ത്യൻ സ്വാതന്ത്ര്യമുമായി ബന്ധപ്പെട്ട ഇത്തരം പല ചരിത്ര സംഭവങ്ങളും നമുക്ക് വിവരിച്ചു തരുന്ന പുസ്തകമാണ് FREEDOM AT MIDNIGHT.
( നൽകിയ ശേഷം സ്വാതന്ത്ര്യം തിരിച്ചെടുക്കുന്നതിനോട് ശക്തമായി വിയോജിച്ച മൗണ്ട് ബാറ്റൺ ഒരു പ്രത്യേക സമിതി രൂപികരിക്കുകയും അതിനെ വിദഗ്ദമായി മേൽനോട്ടം വഹിച്ച് രക്തച്ചൊരിച്ചിൽ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.മൗണ്ട് ബാറ്റൺ നിർദ്ദേശിച്ച പ്രകാരം പഞ്ചാബിലെക്ക് പോകേണ്ട ദുരിതാശ്വാസ വിമാനം നിശ്ചിത സമയത്ത് പറന്നുയരാത്തതിനെപ്പറ്റി അതിൻ്റെ ചുമതല വഹിച്ചിരുന്ന ആളോട് മൗണ്ട് ബാറ്റൺ ആരായുന്നതും ,”ആ വിമാനം പറന്നുയരുന്നത് നിങ്ങൾ സ്വയം വിമാനത്താവളത്തിൽ നിന്നും കണ്ടശേഷം എന്നെ അറിയിക്കുക ,അതു വരെയും നിങ്ങൾ ഭക്ഷണം കഴിക്കേണ്ടതില്ല “ എന്നു പറയുകയും ചെയ്തതും മനോഹരമായി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു)
FREEDOM AT MIDNIGHT
ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ച്ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ലീഷ്പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.1976 ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം അന്നു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. (ഡൽഹിയിലെവികാസ് പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ .)ഗ്രന്ഥകർത്താക്കളുടെ മൂന്നു വർഷത്തെ നീണ്ട ഗവേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി.

ഈ പുസ്തകത്തിനായി ഗ്രന്ഥകാരന്മാർലൂയി മൗണ്ട്ബാറ്റൻ‍‍ മുതൽ ഗാന്ധിവധക്കേസിലെ പ്രതികൾ വരെയുള്ള നൂറുകണക്കിനാളുകളുമായി അഭിമുഖസംഭാഷണം നടത്തുകയും ആയിരക്കണക്കിനു താളുകളുള്ള പ്രമാണരേഖകൾ വായിക്കുകയും ചെയ്തു. അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാവിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് അവർ ഈ പുസ്തകം എഴുതിയത്. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം നാടകീയമാംവണ്ണം വിവരിക്കുന്നത്. ഈ കാലഘട്ടത്തിലെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമാണ് പ്രധാന പ്രതിപാദ്യമെങ്കിലും ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്കാരം, ഭാഷ, വർഗം, നിറം, വേഷം തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യങ്ങളും ആധികാരികതയോടെ അവതരിപ്പിക്കുന്നുണ്ട്.

Image

ഒരു അഭിപ്രായം പറയൂ