ചരിത്രത്തിൻ്റെ തനിയാവർത്തനം

Share the Knowledge

ചരിത്രത്തിൻ്റെ തനിയാവർത്തനം

ചരിത്ര സംഭവങ്ങൾ സമാനമായ രീതിയിൽ ആവർത്തിക്കുക അപൂർവ്വമാണ് .ഇത്തരം ഒരു അപൂർവതയാണ് ബേത്ഷബയും, നൂർജഹാൻ്റെ യും ജീവിത സാമ്യത .

ബേത്ത്ഷബ(Bathsheba): ദാവീദ് രാജാവിൻ്റെ ഭാര്യയും ,സോളമൻ്റെ മാതാവുമായി ചരിത്രത്തിൽ അറിയപ്പെടുന്ന ചക്രവർത്തിനി പക്ഷേ ദാവീദിൻ്റെ വിശ്വസ്തരായ സൈനികരിൽ ഒരാളുടെ ഭാര്യയായിരുന്നു .ബേദ് ഷബ കുളിക്കുന്നത് കാണാനിടയായ ദാവീദ് അവരിൽ അനുരക്തനാവുകയും ,ബേദ് ഷബ ഗർഭം ധരിക്കയും ചെയ്തു .ഇസ്റയേലിലെ അന്നത്തെ സാമൂഹിക കീഴ് വഴക്കത്തിൽ യുദ്ധസമയത്ത് ഭാര്യ- ഭർതൃ ബന്ധം ഉണ്ടാകാറില്ലാത്ത സൈനികൻ്റെ ഭാര്യ ഗർഭം ധരിച്ചിരിച്ചത് താൻ അപരാധി ആണെന്ന് തിരിച്ചറിയപ്പെടാൻ ഇടവരുത്തുമെന്ന് ഭയന്ന ദാവീദ് ബേദ് ഷബായൊടൊപ്പം കഴിയാൻ ഭർത്താവ് ഊറിയായെ അനുവദിച്ചെങ്കിലും, ധീര സൈനികനായ ഊറിയാ അങ്ങനെ ചെയ്തില്ല . യുദ്ധസമയത്ത് പെട്ടെന്ന് മരണപ്പെടാൻ സാദ്ധ്യത ഉള്ള സ്ഥലത്ത് ഊറിയായെ നിർത്താൻ ഉള്ള ഉത്തരവുമായി ഊറിയാ തന്നെ സൈന്യാധിപൻ്റെ അടുക്കലേക്ക് പോവുകയും അപ്രകാരം മരണപ്പെടുകയും ചെയ്തു എന്നത് കൗതുകകരമായ വസ്തുത.( ഇപ്രകാരം വിവാഹിതനായ ദാവീദിനെ നഥാൻ പ്രവാചകൻ ശകാരിക്കുന്നതായി ബൈബിൾ രേഖപ്പെടുത്തുന്നു.) ദാവീദിൻ്റെ ഭാര്യ ആകുവാനായി ബേദ് ഷബ ബുദ്ധിപൂർവം നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് ഒരു പക്ഷം ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.

നൂർജഹാൻ: ജഹാഗീറിൻ്റെ ഭാര്യ ആയിരിക്കുന്നതിന് മുൻപ് മുഗൾ സൈന്യത്തിലെ ഷേർ അഭ്ഗൻ അലി ഖ്യുലി ഖാൻ്റെ ഭാര്യ ആയിരുന്ന മെഹറുന്നീസയിൽ (നൂർജഹാൻ ) അനുരക്തനായ സലീം (ജഹാംഗീർ ) തൻ്റെ സഹോദര തുല്യനായ കുത്തബീദ്ദൻ വഴി അഫ്ഗാൻ വിമതരെ സഹായിച്ചെന്ന ആരോപണമുന്നയിച്ച ശേഷം കുത്തബുദ്ദീൻ അദേഹത്തെ വധിക്കുകയാണുണ്ടായതെന്ന് ഒരു പക്ഷം ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.

ബേദ് ഷബായും ,നൂർ ജഹാനും തങ്ങളുടെ സാമാജ്യത്തിൻ്റെ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ രാജ്ഞി മാരായിരുന്നു.ഇവർ രണ്ടു പേരുടെയും പിതാക്കൻമാർ രാജ ഭരണത്തിൻ്റെ ഭാഗമായിരുന്നു എന്നതാണ് മറ്റൊരു സാമ്യത .

Picture:”Bathsheba at Her Bath”, painting by Giuseppe Bartolomeo Chiari
, displayed at
The Metropolitan Museum of Art, New York

Image

ഒരു അഭിപ്രായം പറയൂ