നോബൽ പുരസ്കാരം തിരസ്കരിച്ച വ്യക്തി: സാർത്ര്

Share the Knowledge

നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തി

പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര്. (Jean-Paul Sartre)നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തിയാണ് അദ്ദേഹം. പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിച്ചിരുന്ന(” a writer should not allow himself to be turned into an institution”) സാർത്ര് 1945-ൽ ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ ‘ലീജിയൺ ഓഫ് ഓണറും’ തിരസ്‌കരിച്ചു.

ഷാൺ-പോൾ സാർത്ര് 1905 ൽ പാരീസിൽ ജനിച്ചു. അമ്മ ജർമ്മൻ – അൾസേഷ്യൻ വംശജയുംനോബൽ സമ്മാന ജേതാവായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ കസിനുമായിരുന്നു.

1920-കളിൽ സാർത്ര് ഹെന്റി ബർഗ്സന്റെ ‘ബോധത്തിന്റെ തത്സമയ വിവരങ്ങൾ’ എന്ന ലേഖനം വായിച്ചതോടെ തത്ത്വചിന്തയിലേക്ക് ആകൃഷ്ടനായി. പാരീസിലെ ഉന്നതമായ ‘നോർമൽ സുപ്പീരിയർ സ്കൂൾ‘ (École Normale Supérieure) എന്ന കലാലയത്തിൽ സാർത്ര് പഠിച്ചു. പാരീസിലെ പല ചിന്തകരും സാഹിത്യകാരന്മാരും പഠിച്ച വിദ്യാലയമായിരുന്നു ഇത്. ഇവിടെ വെച്ച് പാശ്ചാത്യ തത്ത്വചിന്തയിൽ സാർത്ര് ആകൃഷ്ടനായി. ഇമ്മാനുവേൽ കാന്റ്,ഫ്രീഡ്രീച്ച് ഹേഗൽ, മാർട്ടിൻ ഹൈഡെഗെർഎന്നിവരുടെ ചിന്തകൾ സാർത്രിനെ സ്വാധീനിച്ചു.

1929-ൽ ഈ കലാലയത്തിൽ വെച്ച് സോർബോണിലെ വിദ്യാർത്ഥിനിയായസിമോൻ ദ് ബൊവയെ പരിചയപ്പെട്ടു. പിൽക്കാലത്ത് അറിയപ്പെടുന്ന ചിന്തകയും എഴുത്തുകാരിയും സ്ത്രീവാദിയുമായിത്തീർന്നു ഇവർ. രണ്ടുപേരും പ്രണയത്തിലാവുകയും അന്ത്യം വരെ പരസ്പരം സ്നേഹിച്ച് ജീവിക്കുകയും ചെയ്തു. എങ്കിലും ഇരുവരും ദാമ്പത്യബന്ധം പുലർത്തിയില്ല.

സാർത്രും ബുവാറും തങ്ങളുടെ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളെയും തങ്ങളെ വളർത്തിക്കൊണ്ടു വന്ന അന്തരീക്ഷത്തെയും ചോദ്യം ചെയ്യുകയും അവയെ ബൂർഷ്വാ ആയി പരിഗണിക്കുകയും ജീവിതരീതിയിലും ചിന്തയിലും ഇവയെ നിരാകരിക്കുകയും ചെയ്തു. അടിച്ചമർത്തുന്നതും, ആത്മീയമായി തളർത്തുന്നതുമായ സാമൂഹവുമായുള്ള രമ്യപ്പെടലും വ്യക്തിയുടെ യഥാർത്ഥമായ നിലനിൽപ്പും സാർത്രിന്റെ രചനകളിലെ പ്രധാന വിഷയങ്ങളിൽ ഒന്നായി. സാർത്രിന്റെ സുപ്രധാന തത്ത്വചിന്താ ഗ്രന്ഥമായ ‘ഉണ്മയും ഇല്ലായ്മയും’ (L’Être et le Néant (Being and Nothingness))(1943) ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.

സാർത്രിന്റെ തത്ത്വചിന്തയിൽ ഏറ്റവും വായിക്കപ്പെട്ടത് ‘അസ്തിത്വവാദം ഒരു മനുഷ്യത്വവാദമാണ്’ (Existentialism is a Humanism (1946)) എന്ന ലേഖനമായിരിക്കും. വിദ്യാർത്ഥികൾക്കായി പഠിപ്പിച്ച് പിന്നീട് എഴുതിയ ഈ ലേഖനത്തിൽ സാർത്ര് അസ്തിത്വവാദത്തെ അതിന്റെ എതിർപ്പുകൾക്കെതിരെ പ്രതിരോധിക്കുന്നു. എങ്കിലും ഒടുവിൽ സാ‍ർത്രിന്റെ ആശയങ്ങളുടെ ഒരു അപൂർണചിത്രം മാത്രമേ ഈ ലേഖനം പ്രദാനം ചെയ്യുന്നുള്ളൂ. ഈ ലേഖനത്തെ സാർത്രിന്റെ ‘ഉണ്മയും ഇല്ലായ്മയും’ എന്ന ഗ്രന്ഥം വായിക്കുവാൻ ആഗ്രഹിക്കുന്നവരിൽ തത്ത്വചിന്താപശ്ചാത്തലം ഇല്ലാത്തവർക്കായി ഉള്ള ജനകീയവും ഒരുപാടു ലഘൂകരിച്ചതുമായ തുടക്കമായി പരിഗണിക്കുന്നു. ഈ ലേഖനത്തിൽ എഴുതിയ ആശയങ്ങൾ പൂർണ്ണമായി കരുതരുത്. സാർത്ര് പിൽക്കാലത്ത് ഈ ലേഖനത്തിന്റെ പ്രസിദ്ധീകരണം ഒരു തെറ്റായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.

Image

ഒരു അഭിപ്രായം പറയൂ