ഏറ്റവും ചെറിയ ടെലഗ്രാം സന്ദേശം

Share the Knowledge

ചരിത്രത്തിലെ ഏറ്റവും ചെറിയ ടെലിഗ്രാം സന്ദേശം
(blank message communication ഒഴിവാക്കിയാൽ ) ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെലിഗ്രാം സന്ദേശം ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോയും ,അദ്ദേഹത്തിൻ്റെ പുസ്തക പ്രസാധകരും ( Hurst & Blackett) തമ്മിൽ നടത്തിയ സന്ദേശ കൈമാറ്റമായിരിക്കും .
തൻ്റെ പുതിയ പുസ്തകമായ “പാവങ്ങൾ ” (Les Miserables)ക്ക് വിപണിയിൽ ലഭിച്ച സ്വീകാര്യത എന്തെന്നറിയുവാൻ ഹ്യൂഗോ “? ” എന്ന് മാത്രം എഴുതി ഒരു ടെലിഗ്രാം അയയ്ക്കുകയും ,മറുപടിയായി അഭൂതപൂർവ്വമായ നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന അർത്ഥത്തിൽ. ” ! “. എന്ന് തിരിച്ചയയ്ക്കുകയും ചെയ്യുകയാണുണ്ടായത് .
ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ നോവലുകളിൽ ഒന്നായ ഇതിന് ഫ്രഞ്ച് ഭാഷയിൽ 1900 ൽ പരം പേജുകളും ,ആംഗലേയ പരിഭാഷയിൽ 1500 പരം പേജുകളും ആണുള്ളത്.365 അദ്ധ്യായങ്ങളും ,6.5 ലക്ഷത്തിൽ പരം വാക്കുകളും ഉള്ളLes Miserables എന്ന തൻ്റെ Master piece കൃതി മഹാനായ എഴുത്തുകാരൻ 17 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത് .ഈ പുസ്തകം ഇരുപതു തവണയോളം വായിച്ച് പ്രസക്ത ഭാഗങ്ങൾ വരി തെറ്റാതെ ഹൃദ്വിസ്ഥമാക്കിയവരിൽ മലയാളികൾ വരെയുണ്ടെന്ന സത്യം എഴുത്തുകാരൻ്റെ I7 വർഷങ്ങൾ വെറുതെയായില്ല എന്നതിന് തെളിവാണ്.സ്ഥല കാലങ്ങളെ അതിജീവിച്ച് ഇപ്പോഴും വായനക്കാരെ അതിശയിപ്പിക്കുന്ന ഈ കൃതി പ്രസിദ്ധീകൃതമായപ്പോൾ അതിവൈകാരികതയുടെ(excessive sentimental) പേരിൽ നിരൂപകർ വിമർശിച്ചെങ്കിലും മാനവരാശിയുടെ ധാർമിക തത്വചിന്ത (moral philosophy ), നീതി അന്യായ വ്യവസ്ഥിതി എന്നിവയുടെ നേർക്കാഴ്ചകൾ ആയി ഇന്നും നിലകൊള്ളുന്നു .

Image

ഒരു അഭിപ്രായം പറയൂ