എതിർ ഘടികാര ദിശയിൽ സൂചി ചലിക്കുന്ന ഘടികാരം !!

Share the Knowledge

എതിർ ഘടികാര ദിശയിൽ സൂചി ചലിക്കുന്ന അത്യപൂർവ്വ ഘടികാരം .
സാധാരണ ഗതിയിൽ ഘടികാരത്തിലെ സൂചികൾ സഞ്ചരിക്കുന്ന ദിശയ്ക്ക് clockwise എന്ന് പറയുന്നു .ഇത് സാർവത്രികമായി ഒരു പോലെയാണ് എന്ന അർത്ഥത്തിൽ clockwise and anti clockwise (counter clockwise) എന്ന പദങ്ങൾ ഉപയോഗിച്ചു വരുന്നു.എന്നാൽ ഇറ്റലിയിലെ ഫ്ലോറൻസിലെ കത്തീഡ്രൽ ദേവാലയത്തിൽ
The Cattedrale di Santa Maria del Fiore (Italian ) Cathedral of Saint Mary of the Flowers( English) സ്ഥാപിച്ചിരിക്കുന്ന ഘടികാരത്തിൽ സൂചികൾ എതിർ ദിശയിൽ (counter clockwise)ആണ് സഞ്ചരിക്കുന്നത്. 1443 ൽ സ്ഥാപിതമായ ഇരുപത്തിനാലു മണിക്കൂർ ഘടികാരമായ ഇത് ഇന്നും പ്രവർത്തിക്കുന്നുണ്ട്.ഇറ്റാലിയൻ സമയക്രമത്തിൽ പ്രവർത്തിക്കുന്ന ഈ ഘടികാരത്തിൽ ഇറ്റലിയിലെ സൂര്യാസ്തമയത്തിൽ അവസാന മണിക്കൂർ രേഖപ്പെടുത്തുo(hora Italia). ഈ ഘടികാരത്തിൻ്റെ നിർമാതാവ് Paolo Uccello ആണ് .
( സൂര്യഘടികാരം അടിസ്ഥാനപരമാക്കിയാണ് ക്ലോക്കുകൾ നിർമ്മിക്കപ്പെട്ടത്,
ഗ്രീക്കുകാരും ഈജിപ്തുകാരുമാണ് സൂര്യഘടികാരത്തിലെ നിർമ്മതാകൾ. അവർക്ക് നിഴലിന്റെ സഞ്ചാരം ഇപ്പോഴും Clockwise തന്നെയായിരുന്നു – വർഷം മുഴുവനും അവർ തെക്കൻ അർദ്ധഗോളത്തിൽ tropic of Capricorn നു വടക്ക് ജീവിക്കുന്ന ഇവർ ഒരിക്കലും സൂര്യ പ്രകാശം കുത്തനെ വീഴുന്നത് കാണുന്നില്ല. ഇതേ ദിശയിൽ പിന്നീടു വന്ന ക്ലോക്ക്/വാച് നിർമ്മാതാക്കളും നടപ്പിലാക്കി.

വർഷത്തിൽ രണ്ടുതവണ – Tropic of Cancer നും, Tropic of Capricorn നും മദ്ധ്യേ ഉള്ളവർ സൂര്യനെ തങ്ങളുടെ നേരെ തലയ്ക്കു മുകളിൽ കാണും അല്ലാത്തവർ ഇപ്പോഴും ഏതെങ്കിലും ഓർ വശത്തോട്ടു ഉള്ള ചരിവോട് കൂടിയേ സൂര്യനെ കാണൂ )

Image

ഒരു അഭിപ്രായം പറയൂ