New Articles

മരണത്തിൻ്റെ പാനപാത്രം: ബോർജ്യ വിരുന്ന്

ബോർജ്യ വിരുന്ന്(Borgia’s dinner party): മരണത്തിൻ്റെ പാനപാത്രം

“അതിഥി ദേവോ ഭവ ” ,ചിരിച്ചു കൊണ്ട് കഴുത്തറക്കുക ഇത് രണ്ടും നമുക്ക് സുപരിചിതങ്ങളായ പദങ്ങളാണ് .എന്നാൽ ഇതു രണ്ടും ഒന്നിച്ചു ചേർന്നാലോ?
തങ്ങൾക്ക് വിരോധികളായവരെ ക്ഷണിച്ചു വരുത്തി എല്ലാവിധ വിനോദങ്ങളോടൊപ്പം വിഭവ സമൃദ്ധമായ ദക്ഷണം നൽകി വിടുക. ഭക്ഷണത്തിൽ കലർന്ന ആർസനിക് മൂലം (arsenic poisoning) അതിഥി ഉടൻ തന്നെ കാലപുരിക്ക് യാത്രയാകും. സ്പെയിൻ ,ഇറ്റലി ,ഫ്രാൻസ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന പ്രശസ്ത കുടുംബമായിരുന്ന ബോർജ്യ/ ബോർഗിയ(house of Borgia) നടപ്പിലാക്കിയിരുന്ന ഒരു രീതിയാണിത്.
ബോർജ്യ നവോത്ഥാന കാലത്ത് യൂറോപ്പിൽ പ്രബലരായിരുന്ന കുടുംബമായിരുന്നു .മൂന്ന് മാർപാപ്പമാർ ഈ കുടുംബത്തിൽ നിന്നുണ്ടായിട്ടുണ്ടെന്നത് ഇതിനുദാഹരണമാണ് . [Pope Callixtus III (1378–1458),pope Alexander VI (1431–1503), Pope Innocent X (1574–1655) ; he was the great-great-great-grandson of Pope Alexander VI, but his surname was not Borgia]

വിവാദങ്ങൾ എന്നും ഇവരെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു .അഴിമതി ,സ്വജനപക്ഷപാതം ,കൊലപാതകം ,അസാൻ മാർഗ്ഗിക ജീവിതം തുടങ്ങിയവയ്ക്ക് കുത്തകാവകാശം വച്ചു പുലർത്തിവന്നവരായിരുന്നു ഇവരെങ്കിലും നവോത്ഥാന കാലത്ത് കലയെയും ,സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ച് മാനവരാശിക്ക് സംഭാവനകളും നൽകിയിട്ടുണ്ട്

പ്രധാന വിവാദങ്ങൾ
pope Alexander VI: കർദിനാൾ ആയിരുന്ന സമയത്ത് Vanozza dei Cattanei എന്ന സ്ത്രീയിൽ അവിഹിതമായി നാലു കുട്ടികൾ: Rodrigo എന്ന പേരിൽ ജനിച്ച ഇദ്ദേഹത്തിന് മറ്റൊരു ബന്ധത്തിൽ ഒരു മകളുമുണ്ടായിരുന്നു.
സെസാറെ:
ഇദ്ദേഹത്തിൻ്റെ മകൻ സെസാറെ കർദ്ദിനാളായിരുന്നു . സ്വന്തം സഹോദരനെ വധിച്ചെന്ന് പറയപെടുന്നുവെങ്കിലും വ്യക്തമായ തെളിവുകളില്ല .സെസാറെയുടെ നാമനിർദ്ദേശത്തിലുള്ള പയസ് മൂന്നാമൻ പാപ്പ മൂന്നു മാസത്തിനുള്ളിൽ മരിച്ചതിനാൽ വീണ്ടും അധികാര വടംവലിയുണ്ടാവുകയും ചെയ്തു .
The Banquet of Chestnuts:
1501 ഒക്ടോബർ 30 ന് നടന്ന ഈ ബാലേയിൽ പ്രശസ്തരായ 50 വേശ്യകളെ വിളിച്ചു വരുത്തി അസൻമാർഗ്ഗിക പ്രവൃത്തിയിൽ(orgies) (ഇവിടെ വിവരിക്കാൻ ബുദ്ധിമുട്ടുണ്ട് ) ഏർപ്പെട്ടത് സെസാറെയെ വിവാദ പുരുഷനാക്കി.പോപ്പിൻ്റെ(Alexander VI) സാന്നിദ്ധ്യത്തിൽ ഇങ്ങനൊരു ചടങ്ങിൽ അത്ര മാത്രം ഒന്നും നടന്നിട്ടില്ല എന്നഭിപ്രായമുള്ള ചരിത്രകാരൻമാരുണ്ട്.

എന്നാൽ എല്ലാ ബോർജ്യകളും ഇങ്ങനെയായിരുന്നില്ല . വി. ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച സഭയിൽ ജീവിച്ച വി. ഫ്രാൻസിസ് ബോർജ്യ ഒരു വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്

മാഷ്യ വെല്ലി ,സോമർസെറ്റ് മോം ,വിക്ടർ ഹ്യൂഗോ മുതൽ മാരിയോ പുസോയുടെ വരെ രചനകളിൽ ബോർജ്യകൾ ഇടം പിടിച്ച കൂടാതെ നിരവധി സിനിമകളും ,ടി വി സീരീയസുകളും ഉണ്ടായിട്ടുണ്ട്.

ചിത്രം:
“A glass of wine with Caesar Borgia” എന്ന ജോൺ കോളിയറുടെ
പ്രശസ്തമായ പെയിൻ്റിംഗിൽ പോപ്പ് അലക്സാണ്ടർ മകൻ സെസാരെ ,മകൾ ലുക്രീഷ്യ(ഇവരായിരുന്നു പ്രധാനമായും വിഷം നൽകിയിരുന്നതെന്നാണ് ഒരു പക്ഷം ചരിത്രകാരൻമാർ പറയുമ്പോൾ അവർ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്ന് മറുപക്ഷം ) എന്നിവരോടൊപ്പം നിൽക്കുന്ന ചെറുപ്പക്കാരൻ വിഷഭീതിയിൽ കാലി ഗ്ലാസ് പിടിച്ചിരിക്കുന്നതാണ് ചേർത്തിരിക്കുന്ന ചിത്രം .

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers