പ്രണയത്തിനായ് അധികാരമൊഴിഞ്ഞ ചക്രവർത്തി

Share the Knowledge

എഡ്വേർഡ് VIII: പ്രണയത്തിനായ് ചരിത്രത്തിലെ ഏറ്റവും വിശാല സാമ്രാജ്യത്തിൻ്റെ കിരീടം ഉപേക്ഷിച്ച ചക്രവർത്തി.
അധികാര ലബ്ദിക്കായി സ്വന്തം സഹോദരങ്ങളെയും ,മാതാപിതാക്കളെ വരെയും തടവിലാക്കുകയോ ,കൊലപ്പെടുത്തുകയോ ചെയ്ത നിരവധി രാജാക്കൻമാർ ചരിത്രത്തിലുണ്ടായിട്ടുണ്ട്. എന്നാൽ സ്വാഭാവികമായി അധികാരം ലഭിച്ച ശേഷം പ്രണയ സാക്ഷാത്ക്കാരത്തിനായി കിരീടാവകാശം ത്യജിച്ച ഒരാളുണ്ട്. പ്രണയത്തിനു ശേഷം ഭൗതിക നേട്ടങ്ങൾക്കായി പ്രണയിച്ചയാളെ കൈ വെടിയുന്ന ലോകത്ത് , എഡ്വേർഡ് VIII എന്ന ബ്രിട്ടീഷ് സാമാജ്യത്തിൻ്റെ ചക്രവർത്തി ത്യജിച്ചത് ചരിത്രത്തിൽ രേഖപ്പെട്ട ഏറ്റവും വലിപ്പമേറിയ സാമ്രാജ്യത്തിൻ്റെ അധിപതി എന്ന സ്ഥാനമായിരുന്നു.
എഡ്വേർഡ് VIII ,മുഴുവൻ പേര്Edward Albert Christian George Andrew Patrick David (1894 – 1972) ജോർജ് അഞ്ചാമൻ രാജാവിൻ്റെ മൂത്ത പുത്രനായതിനാൽ രാജാവിൻ്റെ മരണശേഷം കിരീടാവകാശിയായിരുന്ന എഡ്വേർഡ് VIII 1936 ജനുവരിയിൽ രാജാധികാരം ഏറ്റെടുത്തു. എന്നാൽ രാജാധികാരം ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ താൻ Wallis Simpson എന്ന വിവാഹിതയായ വനിതയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെ പ്രസിദ്ധമായ ഭരണ പ്രതിസന്ധിക്ക് തുടക്കമായി .
Wallis Simpson ൻ്റെ രണ്ട് മുൻകാല ഭർത്താക്കൻമാർ ജീവിച്ചിരിക്കുന്നുവെന്നതും, ആംഗ്ലിക്കൻ സഭയുടെ തലവൻ എന്ന നിലയിൽ രാജാവിന് ഒരു വിവാഹമോചിതയെ വിവാഹം കഴിക്കുന്നതിനും ബ്രിട്ടീഷ് മന്ത്രിസഭയും, ബ്രിട്ടൻ്റെ മറ്റ് ഡൊമിനീയനുകളും എതിരായിരുന്നു.
പ്രധാനമന്ത്രി Stanley Baldwin ഈ വിവാഹം നടന്നാൽ രാജി വയ്ക്കുകയും മറ്റൊരു തെരെഞ്ഞെടുപ്പിലേക്കത് നയിക്കുകയും ചെയ്യുമെന്ന അവസ്ഥ സംജാതമായതോടെ എഡ്വേർഡ് VIII മുൻപിൽ മൂന്ന് മാർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്.
വിവാഹം വേണ്ടന്നു വയ്ക്കുക ,മന്ത്രി സഭയുടെയും ജനങ്ങളുടെയും ഇഷ്ടത്തിനെതിരായി വിവാഹിതനായ ശേഷം ബാക്കി വരുന്ന പരിണിത ഫലങ്ങൾ നേരിടുക, രാജാധികാരം ത്യജിക്കുക .
മൂന്നാമത്തെ മാർഗ്ഗം സ്വീകരിച്ച എഡ്വേർഡ് VIII വെറും 326 ദിവസങ്ങൾ മാത്രം നീണ്ട തൻ്റെ ഭരണമവസാനിപ്പിച്ച് ഏറ്റവും കുറഞ്ഞ കാലം രാജ ഭരണത്തിലിരുന്നവരിൽ ഒരാളായി മാറി. ഫ്രാൻസിൽ വച്ച് 1937ൽ Wallis Simpson നെ വിവാഹം ചെയ്ത് ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി.

വാൽക്കഷണം: ഒന്നാം ലോക മഹായുദ്ധത്തിൽ സൈനിക നായി പങ്കെടുത്ത എഡ്വേർഡ് അക്കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ട വ്യക്തിയായിരുന്നു. അവിവാഹി തകളും ,വിവാഹിതകളുമായ പല വനിതകളുമായി ബന്ധം പുലർത്തിയിരുന്ന തൻ്റെ മകനെപ്പറ്റി അറിയാവുന്ന ജോർജ് v രാജാവ് തൻ്റെ മരണശേഷം 12 മാസങ്ങൾക്കുള്ളിൽ എഡ്വേർഡ് സ്വയം നശിക്കുമെന്ന് പറയുമായിരുന്നു.
നാസി ജർമ്മനിയുമായി അനുഭാവം പുലർത്തിയിരുന്ന എഡ്വേർഡ് നെ വീണ്ടും രാജാവാക്കി ഫാസിസ്റ്റ് ബ്രിട്ടൻ കൊണ്ടുവരുവാൻ ഹിറ്റ് ലർ ആഗ്രഹിച്ചിരുന്നു.
ജീവിതത്തിലെ പല ഘട്ടങ്ങളിലായി നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയ എഡ്വേർഡ് രാജാധികാരം ഒഴിഞ്ഞപ്പോൾ സംസാര വൈകല്യമുണ്ടായിരുന്ന ഇളയ സഹോദരൻ ജോർജ് ആറാമൻ എന്ന പേര് സ്വീകരിച്ച് രാജ ഭരണം തുടങ്ങി രണ്ടാം ലോകമഹായുദ്ധകാലത്ത് രാജാവായി ബ്രിട്ടനെ നയിക്കുകയും ചെയ്തു.

Image

ഒരു അഭിപ്രായം പറയൂ