പൂമ

Share the Knowledge

സിംഹവും ,പുലിയും ഉള്‍പ്പെടുന്ന മാര്‍ജ്ജാരകുടുംബത്തിലെ ഒരു അംഗമാണ് പൂമ.നാല്‍പ്പതിലധികം ആംഗലേയ നാമങ്ങള്‍ ഉണ്ട് ഈ മൃഗത്തിന്.ഏറ്റവും അധികം നാമങ്ങള്‍ ഉള്ള മൃഗം എന്ന നിലയില്‍ 2013 ല്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി.കൂഗര്‍,മൌണ്‍ണ്ടന്‍ ലയണ്‍,പെയ്ന്റര്‍,പാന്തര്‍ ,മൌണ്ടന്‍ ക്യാറ്റ് തുടങ്ങി പേരുകള്‍ നീളുന്നു.വടക്കേ അമേരിക്കയാണ് ഇവയുടെ വിഹാരകേന്ദ്രം. അപൂര്‍വ്വമായി തെക്കേ അമേരിക്കയിലും ഇവയെ കാണുന്നുണ്ട്.രണ്ടര അടി ഉയരം ഉള്ള ഈ മൃഗത്തിന് അറുപത് മുതല്‍ എണ്‍പത് കിലോ വരെ ഭാരം ഉണ്ടാവും.നല്ലൊരു വേട്ടക്കാരനാണ് പൂമ.ഉറപ്പുള്ള താടിയെല്ലും ,അറക്കവാള്‍ പോലുള്ള പല്ലുകളും ഉള്ളത് കൊണ്ട് മനുഷ്യന്‍ ഉള്പ്പെടയുള്ള ഇരകളുടെ തലയോട് പോലും ചവച്ചരക്കാന്‍ പൂമക്ക് കഴിയും.നല്ലൊരു മരം കയറ്റക്കാരനായ ഈ മൃഗത്തിന്‍റെ പ്രധാന ഇരകള്‍ മാനും ,കുതിരയുമാണ്.പെണ്‍പൂമ ഒന്നര വയസ്സുള്ളപ്പോള്‍ ലൈംഗീക പക്വത കൈവരിക്കും.പ്രസവത്തില്‍ ആറുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാവും.മൃഗങ്ങളില്‍ ധീരയായ അമ്മമാരാണ് പൂമകള്‍.കുട്ടികളെ ആക്രമിക്കാന്‍ വരുന്ന ഗ്രിസ്ലി കരടികളുമായി പെണ്‍പൂമകള്‍ ഏറ്റുമുട്ടാറുണ്ട്. മനുഷ്യരെ പെട്ടന്ന് ആക്രമിക്കാറില്ല.പക്ഷെ സാഹചര്യം പ്രതികൂലമാണെങ്കില്‍ മനുഷ്യന്‍റെ പൊടിപോലും ഉണ്ടാവില്ല കണ്ടുപിടിക്കാന്‍.നിരവധി മനുഷ്യരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് പൂമ.തെറ്റ് പലപ്പോഴും മനുഷ്യരുടെതായിരുന്നു.എട്ട് മുതല്‍ പതിനഞ്ചു വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.

Dinesh Mi 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ