മൃതദേഹവും ഫ്രീക്കാക്കാം

Share the Knowledge

വിശ്വസിക്കാന്‍ അല്‍പം പ്രയാസമാണ്, പക്ഷേ സംഗതി സത്യമാണ്. ഇന്തോനേഷ്യയിലെ ടൊറാജ വിഭാഗക്കാര്‍ക്കിടയിലെ ചടങ്ങൾ ഇതിനകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുന്നതിനായി വര്‍ഷാവര്‍ഷം അവരുടെ മൃതദേഹങ്ങള്‍ ശവക്കല്ലറകളില്‍നിന്ന് പുറത്തെടുത്ത് പുതുവസ്ത്രങ്ങളണിയിച്ച്‌ തെരുവിലൂടെ എഴുന്നള്ളിക്കുന്നതാണ് ഈ ചടങ്ങ്.

നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇങ്ങനെ പുറത്തെടുത്തുകൊണ്ടുനടക്കുന്നു. പ്രത്യേക രീതിയില്‍ സംസ്കരിക്കുന്നതിനാല്‍ കാര്യമായ കേടുപാടുകള്‍ കൂടാതെ മൃതദേഹങ്ങള്‍ കല്ലറകളില്‍ അവശേഷിക്കും. ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി മലനിരകളിലാണ് ടൊറാജ വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്നത്.

മൃതദേഹങ്ങളുടെ ശുദ്ധീകരണ ആഘോഷം എന്നാണ് ഈ ആചാരത്തിന്റെ പേര്. കല്ലറകളില്‍നിന്ന് പുറത്തെടുക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച്‌ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അണിയിച്ച്‌ കൂളിങ് ഗ്ലാസ് ധരിപ്പിച്ച്‌ തെരുവിലൂടെ കൊണ്ടുപോവുകയാണ് ഇതിന്റെ രീതി.

ശവസംസ്കാരത്തെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജക്കാര്‍ കരുതുന്നത്. തങ്ങളുടെ മുന്‍ഗാമികളോടും ഗോത്രത്തലവന്മാരോടും സുഹൃത്തുക്കളോടുമൊക്കെയുള്ള ആദരവെന്നോണമാണ് ഈ ആചാരം കൊണ്ടാടുന്നത്. ആചാരത്തിന് ശേഷം വസ്ത്രങ്ങള്‍ ഒഴിവാക്കി മൃതദേഹം വീണ്ടും കല്ലറയില്‍ അടയ്ക്കും. മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകള്‍ക്ക് അരികിലാണ് ഇവര്‍ താമസിക്കുന്നതെന്നതും പ്രത്യേകതയാണ്.

http://malayalam.samayam.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ