മൂവായിരത്തോളം പക്ഷികളെ ഊട്ടുന്നൊരാൾ...

Share the Knowledge

നമ്മുടെ വീടിന്‍റെ മേൽക്കൂരയ്ക്ക് മേൽ മൂവായിരത്തോളം കിളികൾ ചേക്കേറുന്നതൊന്ന് ഓർത്തുനോക്കൂ. ചിന്തിക്കുമ്പോൾ തന്നെ അവയുടെ കളകൂചനം കേൾക്കാം. ഇത്തരത്തിൽ ചിന്തിച്ചൊരാളുടെ ജീവിതം തന്നെ ഇന്ന് കിളികളോടൊപ്പമാണ്. ചെന്നൈ റോയപേട്ടിൽ പൈക്രോഫ്റ്റ്സ് റോഡിൽ കഴിയുന്ന ഒരു ക്യാമറ മെക്കാനിക്ക്. പേര് ശേഖർ, 25 വർഷം മുമ്പാണ് ശേഖർ ഇവിടെ താമസം തുടങ്ങുന്നത്. അപ്പോൾ മുതൽ വീടിന്‍റെ അരമതിലിൽ ചോറും മറ്റും ധാന്യങ്ങളും കുതി‍ർത്ത് കിളികൾക്കായി ശേഖർ കരുതിവയ്ക്കും. കുറച്ച് കുരുവികളും കിളികളും പ്രാവുമൊക്കെ അത് കൊത്തിത്തിന്നാനെത്തും.

സുനാമി അടിച്ചനാളിൽ അതിനുശേഷം ഒരു ദിവസം രണ്ട് കാട്ടുതത്തകള്‍ പറന്നുവന്നു. അതിനുശേഷം പത്തുവർഷം പിന്നിടുമ്പോൾ ആ രണ്ടുതത്തകളിൽ നിന്ന് രണ്ടായിരവും മൂവായിരവും തത്തകളാണ് വീട്ടിൽ ധാന്യം കൊത്തിതിന്നാനെത്തുന്നതെന്ന് ശേഖർ പറയുന്നു. മഴക്കാലത്ത് അത് നാലായിരവുമാവും.

ദിവസവും രാവിലെ 4.30ന് ശേഖർ ഉണരും. 30മിനിട്ടെടുത്ത് ധാന്യങ്ങൾ വെള്ളത്തിൽ കുതിർത്തിയൊരുക്കും. 14 പലക വീടിന്‍റെ ടറസിൽ വച്ച് അതിൽ കുതിര്‍ത്ത ധാന്യമിടും. 5.45 ആകും ഇത്രയും കഴിയുമ്പോൾ. ആറുമണിയാകുമ്പോൾ തത്തകളും മറ്റുകിളികളും എത്തിതുടങ്ങും. അതുപോലെ വൈകീട്ടും നാലുമുതല്‍ ആറര വരെ ഇത് തുടരും.

പത്തുവർഷത്തിനിടെ എനിക്ക് ഭക്ഷണം മുടങ്ങിയാലും ഇവയെ ഊട്ടാതിരുന്നിട്ടില്ലെന്ന് ശേഖർ പറയുന്നു. നമുക്കുള്ളതുകൊണ്ട് കൊടുക്കാനാകണം. സഹജീവിസ്നേഹമാണ് സേവനമായി മാറുന്നത്. ക്യമറ മെക്കാനിക്ക് തൊഴിലിൽ നിന്നുള്ള വരുമാനത്തിന്‍റെ 40 ശതമാനം ഇവര്‍ക്കായി നീക്കിവയ്ക്കുകയാണ്. ബാക്കിയുള്ളതാണ് കുടുംബത്തിന്.

സ്നേഹമാണ് ഉലകമെന്നാണ് ഞാൻ കരുതുന്നത്. വീട്ടിലെ കുട്ടികളെ പോലെ ഇവയെ ഞാൻ നോക്കുന്നു. സ്നേഹമാണ് ജീവിതം. അതാണ് യഥാര്‍ത്ഥ ജീവിതവഴിയും. ഇല്ലാത്തവനെ ഊട്ടുന്ന ദയയുള്ള ജീവിതം നയിക്കുകയാണ് നമ്മുടെ കടമ. അത് സഹജീവികളിലേക്ക് പകരാനും പരിശ്രമിക്കണമെന്ന് ബേർഡ് മാൻ എന്നുപേരുകേട്ട ശേഖറിന്‍റെ വാക്കുകൾ.

http://malayalam.samayam.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ