സാളഗ്രാമങ്ങളുടെ രഹസ്യമെന്താണ്?

Share the Knowledge

സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച് പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം. സാളഗ്രാമത്തെ പൂജിച്ചാല്‍ ഭഗവാന്‍ വിഷ്‌ണു പ്രസാദിക്കുകയും ഭക്തര്‍ക്ക്‌ ആരോഗ്യം, സമ്പത്ത്‌ , ബുദ്ധി, സന്തോഷം എന്നിവ നല്‍കുകയും ചെയ്യും. സാളഗ്രാമത്തെ അഭിഷേകം ചെയ്യുന്ന ജലം ശേഖരിച്ച്‌ തീര്‍ത്ഥമായി കുടിക്കാറുണ്ട്‌. സാളഗ്രാമത്തിലൂടെ ഒഴിക്കുന്ന ജലം നിരവധി ഗുണങ്ങളുള്ള തീര്‍ത്ഥമായി മാറുമെന്നാണ്‌ വിശ്വാസം.

നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ്‌ ഇവ കാണപ്പെടുക. ഗോളാകൃതിയാണിവയ്‌ക്കുള്ളത്‌. വിഗ്രഹങ്ങള്‍ ഉണ്ടാക്കാൻ കല്ലുകൾ ഉപയോഗിക്കാറുണ്ട്‌. ശരിക്കുള്ള സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ്‌ . ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണിവ.

http://malayalam.samayam.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ