നോറ, ഇസ്രായേലിൽ നിന്നൊരു ബാറ്റ് വുമൺ

Share the Knowledge

വവ്വാലുകൾക്കൊപ്പം കഴിയുന്നൊരു യുവതി. ഇസ്രായേലിലാണ് ഈ അപൂർവ്വകാഴ്ച. നോറ ലിപ്ഷിറ്റിസെന്ന ഈ യുവതിയുടെ ഫ്ലാറ്റിലെ ചുമരുകളിലെല്ലാം പലതരത്തിലുള്ള വസ്തുക്കൾ തൂങ്ങി കിടക്കുന്നുണ്ട്. തൊപ്പികൾ, പാവക്കുട്ടികൾ, തുണിത്തരങ്ങൾ, ബാഗുകൾ, ട‍ർക്കികൾ തുടങ്ങിയവ. അവയിലോരോന്നിലും ഓരോ കുഞ്ഞുജീവി അള്ളിപ്പിടിച്ചിരിക്കുന്നുണ്ടാകും. ഇസ്രായേലിൽ കാണപ്പെടുന്ന ഫ്രൂട്ട് ബാറ്റുകൾ അപഴമാണ് ഇഷ്ടഭക്ഷണമെന്നതിനാൽ ഇസ്രായേലിലെ ക‍ർഷകരുടെ പ്രധാന ശത്രുവാണ് ഫ്രൂട്ട് ബാറ്റുകൾ. അതിനാൽ അവയെകൊല്ലാൻ പലതരം വിഷപ്രയോഗവും കെണികളും പലരും പ്രയോഗിക്കാറുണ്ട്. മരുന്നുപരീക്ഷണങ്ങൾക്കും ഇവയെ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് വോളന്‍റിയർമാരുടെ സഹകരണത്തോടെ നോറ വവ്വാൽ ഫ്ളാറ്റ് ഒരുക്കിയത്. ഇതറിഞ്ഞ് തങ്ങൾക്കു കിട്ടിയ ഫ്രൂട്ട് ബാറ്റുകളെ പലരും നോറയെ ഏൽപിക്കുന്നുണ്ട്. ഇവയ്ക്കാവശ്യമായ പഴങ്ങളും കൂടും കമ്പളിയും പാലും മറ്റും നോറ നൽകുന്നുമുണ്ട്. പ്രത്യുപകാരമായി ചുമരുമുഴുവൻ കാഷ്ടിച്ച് വവ്വാലുകളുടെ ചിത്രപണിയുമുണ്ട്. പഴക്കൊതിയൻ വവ്വാലുകളാണിവ. ഇത്തരത്തിലുള്ള നൂറുകണക്കിന് വവ്വാലുകളെ സംരക്ഷിക്കാനായി ടെൽ അവീവിലെ തന്‍റെ ഫ്ലാറ്റ് മുഴുവൻ ഉപയോഗപ്പെടുത്തിരിയിക്കുകയാണ് പരിസ്ഥിതി സ്നേഹിയായ നോറ.

പറക്കാറാകുമ്പോൾ ഇവയെ നോറ കാട്ടിലേക്ക് വിടും. അതിനും സാധിക്കാത്തവയെ സംരക്ഷിക്കും. വവ്വാലുകൾക്ക് ഒരു ഷെൽട്ടർ പണിയുന്നതിന് അടുത്തിടെ ഒരു ക്രൗഡ് ഫണ്ടിങ് കാംപയിൻ നോറ നടത്തി. 15300 ഡോളറാണ് പിരിഞ്ഞുകിട്ടിയത്. അതുപയോഗിച്ച് പുതിയ വവ്വാൽ വീട് ഒരുക്കുകയാണിപ്പോൾ നോറ.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ