നിങ്ങളിലെ സഞ്ചാരിയെ ഭ്രമിപ്പിക്കുന്ന 'നരകവാതിൽ'

Share the Knowledge

ചില യാത്രകൾ ലോകത്തിൻെറ രഹസ്യങ്ങൾ കാട്ടി നമ്മെ കൊതിപ്പിക്കും. നരകത്തിലേക്ക് തുറക്കുന്ന മനോഹരമായ വാതിൽ അതിൽ ചിലതാണ്. പോർച്ചുഗലിൽ വ‍ർഷങ്ങളായി ഒളിഞ്ഞു കിടന്ന നരക വാതിൽ നിങ്ങളിലെ സഞ്ചാരിയെ കൊതിപ്പിക്കും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തിൽ പരന്നു കിടക്കുന്ന തടാക പോർച്ചുഗലിൽ ഉണ്ട്. അവിടെ അപകടകരമായ ഒരു ചുഴിയുണ്ട്.

തടാകത്തിനുള്ളിൽ ഈ ചുഴി എങ്ങനെ ഉണ്ടായി എന്ന് അത്ഭുതപ്പെട്ട് സൂക്ഷിച്ച് നോക്കിയാൽ കാണാം മറ്റൊരു ലോകത്തിലേക്കെന്ന പോലെ ഒരു തുരങ്കം. ആറുപതിറ്റാണ്ടുകൾക്കു മുൻപ് വെള്ളത്തിനു നടുവിൽ വൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട ഒരു അണക്കെട്ടാണ് അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാഴ്ചയൊരുക്കുന്നത്. 1955ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് 2014 വരെ ഒരു രഹസ്യമായി തുടരുകയായിരുന്നു. പോർച്ചുഗലിലെ ജല-വൈദ്യുത സംവിധാനത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കപ്പെട്ടത്.

പാറക്കൂട്ടങ്ങളും ചെറുചെടികളും ഒക്കെയായി പ്രകൃതി തന്നെ സൃഷ്ടിച്ചത് എന്ന് തോന്നും വിധമാണ് ഈ ചെറിയ അണക്കെട്ടിന്റെ നിർമ്മാണം. പാതാളത്തലേക്കെന്ന പോലെ തുറന്നു കിടക്കുന്നതിനാലാവണം നരകത്തിലെ കിണർ എന്നാണ് ഈ നിർമ്മിതിക്കു നൽകിയിരിക്കുന്ന പേര്. റൈബെയ്റ ഡാസ് നേവ്സ് എന്ന നദിയിൽ നിന്നും ലാഗ്വ കോംപ്രിഡ അണക്കെട്ടിലേക്ക് ജലം എത്തിക്കുന്നതിനായാണ് അണക്കെട്ട് നിർമ്മിച്ചത്. 48 മീറ്റർ വ്യാസമുള്ള അണക്കെട്ടിൽ നിന്നും 1519 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് ലാഗ്വ കോംപ്രിഡയിലേക്ക് ജലം എത്തുന്നത്.

പ്രകൃതിയുമായി ചേർന്നു നിൽക്കുന്നു എന്നത് തന്നയാണ് ഈ അണക്കെട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യ നിർമ്മിതമാണ് എങ്കിലും അണക്കെട്ടു മൂലം തടാകത്തിന്റെ സ്വാഭാവികതയ്ക്ക് തെല്ലും കോട്ടം തട്ടിയിട്ടില്ല. മനുഷ്യനു എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഈ ഭുപ്രദേശത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്ര മനോഹരമായ ഈ അണക്കെട്ട് എങ്ങനെ നിർമ്മിച്ചു എന്നതും ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്.

From:

http://malayalam.samayam.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ