പാണിയേലി പോര്

Share the Knowledge

പെരുമ്പാ‍വൂര്‍ പട്ടണത്തില്‍ നിന്ന്  വടക്ക് കിഴക്കുമാറിയാണ് പാണിയേലി പോര്. ഇരുവശവും മനുഷ്യവാസമൊന്നുമില്ലാത്ത കിടക്കുന്ന മലമുകളില്‍ നിന്ന് ഉത്ഭവിച്ച് മലീമസമാക്കപ്പെടാതെ ഒഴുകിവരുന്ന പെരിയാറുതന്നെയാണ് പാണിയേലി പോരിന്റേയും പ്രധാന ആകര്‍ഷണം. പാണിയേലിയില്‍ എത്തുമ്പോഴേക്കും ‘പര്‍വ്വതനിരയുടെ പനിനീര് ‘ പാറക്കൂട്ടങ്ങളില്‍ത്തട്ടി പോരടിച്ച് കലപില ശബ്ദം ഉണ്ടാക്കിവരുന്നതുകൊണ്ടാണ് പാണിയേലി പോര് എന്ന പേര് വീണതത്രേ !!

എറണാകുളം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന പുഴയാണ് പാണിയേയുടെ ഭംഗിയും ആകര്‍ഷണീയതയും. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.  നിരവധി ആളുകൾ സന്ദർശിക്കുന്ന ഇവിടം അപകടം നിറഞ്ഞതാണ്. ജലം നിരന്തരം ഒഴുകുന്നതിനാൽ പാറക്കെട്ടുകളിൽ ശക്തമായ വഴുവഴുപ്പും പ്രദേശത്ത് വർദ്ധിച്ച അടിയൊഴുക്കുമാണ് അപടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. വലിയ പാറകളിൽ തുരന്നതു പോലുള്ള ഗർത്തങ്ങൾ പുറമേ പലപ്പോഴും ദൃശ്യമാകുന്നില്ല. ഇവിടെയും സമീപത്തുമായി ഇതുവരെ 90-ലധികം പേർ മരണപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പലപ്പോഴും ഭൂതത്താൻ കെട്ട് അണക്കെട്ട് തുറന്നുവിടുന്നതിനാൽ പുഴയിലിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്.

കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത്. പോരിന്‍റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാരിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട് . ഈ പാതയുടെ അവസാനത്തിലായി ഒരു ഏറുമാടവും മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അത് കഴിഞ്ഞു നടന്നാല്‍ പിന്നെ പൂര്‍ണമായും കാടാണ്. ആ കാട്ടിലൂടെ, വെള്ളം കവിഞ്ഞൊഴുകുന്ന പാറകള്‍ക്കിടയിലൂടെ പെരിയാറിന്‍റെ ചെറിയ കൈവഴികളെ പലതവണ മുറിച്ചു കടന്നാല്‍ ഒരു വെള്ളച്ചാട്ടം കാണാം.

പോരില്‍ പൊലിഞ്ഞു പോയ മനുഷ്യജീവനുകള്‍ ധാരാളമാണ്. മഴക്കാലത്ത് പുഴയില്‍ ഒഴുക്കു കൂടും, പാറക്കൂട്ടങ്ങളില്‍ പായലു പിടിക്കും. പിന്നെ ഡാമുകള്‍ തുറന്നു വിടുമ്പോള്‍ വെള്ളമുയരുകയും ചെയ്യും. കാലൊന്നു വഴുക്കിയാല്‍ ഒഴുകിപ്പോകുക മാത്രമല്ല പാറക്കൂട്ടങ്ങളില്‍ തലയിടിക്കുകയും ചെയ്യുമെന്ന് ഗാര്‍ഡുകളിലൊരാളുടെ മുന്നറിയിപ്പ്. കാഴ്ചയില്‍ ശാന്തമാണെങ്കിലും ആനക്കൂട്ടങ്ങള്‍ ഇടയ്ക്കിടെ സ്വൈര്യവിഹാരം നടത്തുന്നയിടമാണിവിടം… ചിലപ്പോള്‍ കൂട്ടത്തോടെ പുഴ മുറിച്ച് ആനക്കൂട്ടമിങ്ങോട്ടെക്കെത്തും. ചിലപ്പോള്‍ പുലികളുമെത്തും.

പുഴയിലെ ഒഴുക്കു മാത്രമല്ല പാറക്കൂട്ടങ്ങളിലെ ആഴമുള്ള കുഴികളും ചിലപ്പോള്‍ അപകടം വരുത്തി വയ്ക്കാറുണ്ട്. കല്ലാടിക്കുഴികള്‍ എന്നാണ് എവ അറിയപ്പെടുന്നത്. വലിയ പാറകള്‍ വീണ് തിരിഞ്ഞ് ഉണ്ടാകുന്ന കുഴികളാണ്. ഒരാള്‍ മുങ്ങിപ്പോകാന്‍ പാകത്തില്‍ ആഴമുണ്ട് പലതിനും. ശ്രദ്ധിക്കാതെ നടന്നാല്‍ ചിലപ്പോള്‍ അതില്‍ വീണു പോകാനുള്ള സാധ്യതയുമുണ്ട്.

Court : നീതു ചന്ദ്രന്‍

 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ