New Articles

ആറ്റമിക നമ്പര്‍ പൂജ്യം സാധ്യമോ ?

പ്രോട്ടോണുകള്‍ ഇല്ലാത്ത അണുകേന്ദ്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരമൊരു കണമാണ് ടെട്രാന്യൂട്രോണ്‍. നാല് ന്യൂട്രോണുകള്‍ ഒന്നിച്ചുചേര്ന്നു ണ്ടാകുന്ന ഈ കണത്തിന്റെ ആറ്റമിക നമ്പര്‍ പൂജ്യമാകും. അതിനര്ഥംി ഇതിനെ ആവര്ത്ത നപ്പട്ടികയില്‍ ഹൈഡ്രജനു മുമ്പിലായി പ്രതിഷ്ഠിക്കാമെന്നാണ്. പ്രോട്ടോണുകള്‍ ഇല്ലാത്ത അണുകേന്ദ്രത്തിനുചുറ്റും ഇലക്ട്രോണുകളുമില്ല. രാസഗുണങ്ങള്‍ ഒന്നുമില്ലാത്ത ഒരു മൂലകം. ഇത്തരമൊരു സങ്കല്പ്പം സ്വപ്നങ്ങളില്‍ മാത്രമല്ല. ന്യൂട്രോണ്‍ താരങ്ങള്‍ എന്ന പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് കേട്ടിരിക്കും. അതിന്റെ ഒരു കൊച്ചുപതിപ്പാണ് ടെട്രാന്യൂട്രോണ്.
ടെട്രാന്യൂട്രോണ്‍ യാഥാര്ഥ്യങമാകില്ലെന്നാണ് പൊതുവെയുള്ള ശാസ്ത്രമതം. കാരണം അത് പോളിയുടെ അപവര്ജ്ക തത്വത്തിന് (Pauli’s Exclusion Principle) എതിരാണ്. പോളിയുടെ തത്വമനുസരിച്ച് രണ്ടു കണികകള്ക്ക് ഒരേ ക്വാണ്ടം സ്വഭാവം ഉണ്ടായിരിക്കില്ല. എന്നാല്‍ ജപ്പാനിലെ റൈക്കന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ടെട്രാന്യൂട്രോണ്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. സിഗ്മ 4.9 ഗ്രേഡ് രേഖപ്പെടുത്തിയ പരീക്ഷണഫലം ഫിസിക്കല്‍ റിവ്യു ലെറ്റേഴ്സ് വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണഫലത്തിന്റെ വിശ്വാസ്വത 99 ശതമാനത്തിലധികമാണ്. ടെട്രാന്യൂട്രോണ്‍ യാഥാര്ഥ്യലമാണെങ്കില്‍ ന്യൂക്ളിയര്‍ ബലങ്ങളെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ തിരുത്തേണ്ടതായിവരും. അത് കണികാഭൌതികത്തില്‍ പുതിയൊരു വിപ്ളവത്തിന് തിരികൊളുത്തുകയും ചെയ്യും. അണുകേന്ദ്രത്തിലെ അംഗങ്ങളെ യോജിപ്പിച്ചുനിര്ത്തു ന്നത് ശക്ത ന്യൂക്ളിയര്‍ ബലം strong nuclear force ആണ്. എന്നാല്‍ പോളിയുടെ അപവര്ജ്കതത്വത്തെ എങ്ങിനെയാണ് ഇത് മറികടക്കുന്നതെന്നതിന് ഇനിയും വിശദീകരണം ആവശ്യമുണ്ട്. ഒന്നുകില്‍ പുതിയൊരു ന്യൂക്ളിയര്‍ ബലത്തെക്കൂടി വിഭാവനംചെയ്യണം, അല്ലെങ്കില്‍ നിലവിലുള്ള ന്യൂക്ളിയര്‍ ബലസങ്കല്പ്പ്ങ്ങളില്‍ പരിഷ്കരണം വരുത്തണം.
പോളിയുടെ (Wolfgang Pauli) അപവര്ജ കതത്വം അനുസരിച്ചാല്‍ ടെട്രാന്യൂട്രോണിലെ രണ്ടു ന്യൂട്രോണുകള്‍ അല്പ്പംി ഉയര്ന്ന ഊര്ജരനിലയിലാകും ഉണ്ടാവുക. ഈ അവസ്ഥയില്‍ ന്യൂട്രോണുകളെ ബന്ധിപ്പിച്ചു നിര്ത്താ ന്‍ ശക്ത ന്യൂക്ളിയര്‍ ബലവാഹികളായ ഗ്ളൂവോണുകള്ക്ക്ര കഴിയാതെവരും. അങ്ങിനെയാകുമ്പോള്‍ ടെട്രാന്യൂട്രോണ്‍ അസ്ഥിരമാകും. ന്യൂട്രോണ്‍ താരങ്ങള്‍ യഥാര്ഥണമല്ലെന്നുവരും. ടെട്രാന്യൂട്രോണിന്റെ ആയുസ്സ് ഒരു സെക്കന്ഡിിന്റെ ലക്ഷംകോടിയില്‍ ഒരുഭാഗം മാത്രമാണെന്നാണ് പുതിയ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്ര ചെറിയ സമയമാണെങ്കില്പ്പോ ലും അവയ്ക്ക് നിലനില്പ്പു ണ്ട്. അങ്ങിനെ വരുമ്പോള്‍ പോളിയുടെ തത്വവും ന്യൂട്രോണ്‍ താരങ്ങളും വിരുദ്ധചേരികളിലാകും.
എങ്ങിനെയാണ് ജപ്പാനിലെ ഗവേഷകര്‍ ടെട്രാന്യൂട്രോണ്‍ കണ്ടെത്തിയത് എന്നു നോക്കാം. ബെറിലിയത്തെ ഒരു ടാര്ജ്റ്റായി വച്ച് അതിലേക്ക് ഓക്സിജന്‍ അയോണുകളുടെ ഒരു ധാര തൊടുത്തുവിട്ടു. ഇതേത്തുടര്ന്നുേണ്ടായ ഹീലിയം–8 അണുകേന്ദ്രങ്ങളെ ദ്രാവക ഹീലിയത്തിലേക്ക് കടത്തിവിട്ടു. ഈ പ്രവര്ത്ത നത്തില്‍ അല്ഫാണകണങ്ങള്‍ ഉണ്ടാകുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്പ്പെ ട്ടു. എപ്പോഴൊക്കെയാണ് ഒരുജോടി അല്ഫാല കണങ്ങള്‍ ഉണ്ടാകുന്നത് അപ്പോഴൊക്കെ നാല് ന്യൂട്രോണുകള്കൂ ടി സ്വതന്ത്രമാക്കപ്പെടുന്നു. ന്യൂട്രോണുകള്‍ ഓരോന്നും സ്വതന്ത്രമായാണ് ഉണ്ടാകുന്നതെങ്കില്‍ അല്ഫാ കണങ്ങളുടെ ഊര്ജം് അതിന് പര്യാപ്തമല്ലാതെവരും. എന്നാല്‍ നാലും കൂടിച്ചേര്ന്ന് ഒറ്റഘടനയായാണ് ഉണ്ടാകുന്നതെങ്കില്‍ ഈ ഊര്ജംത മതിയാകും. ഇങ്ങിനെയാണ് ടെട്രാന്യൂട്രോണ്‍ എന്ന വിപ്ളവകരമായ ആശയത്തില്‍ ഗവേഷകര്‍ എത്തിര്ച്ചേകര്ന്നണത്.

മാര്കേകസ് പരീക്ഷണം
ടെട്രാന്യൂട്രോണുകളെ കണ്ടെത്താനുള്ള പരീക്ഷണം ഇതിനു മുമ്പും നടന്നിട്ടുണ്ട്. 2002ല്‍ മിഗുവല്‍ മാര്കേ്സ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ നാല്പ്പ്തോളം ഗവേഷകര്‍ ചേര്ന്നു നടത്തിയ പരീക്ഷണത്തില്‍ ടെട്രാന്യൂട്രോണ്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു. ഹാലോ ന്യൂക്ളിയസുകളെക്കുറിച്ചാണ് ഈ ശാസ്ത്രസംഘം ഗവേഷണം ചെയ്തുകൊണ്ടിരുന്നത്. സാധാരണയായി അണുകേന്ദ്രത്തില്‍ ന്യൂട്രോണുകള്‍ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കുമ്പോള്‍ ഹാലോ ന്യൂക്ളിയസില്‍ ചില ന്യൂട്രോണുകള്‍ കേന്ദ്രത്തില്നിിന്നും അല്പ്പംാ അകലെമാറി പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കും. ഇത്തരം ഘടനയുണ്ടെന്നു സംശയിക്കുന്ന ബെറിലിയം–14, ബെറിലിയം–15, ലിഥിയം–11 എന്നീ ന്യൂക്ളിയസുകളാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. കാര്ബ ണ്‍ ടാര്ജ റ്റിലേക്കാണ് ന്യൂക്ളിയസുകള്‍ തൊടുത്തുവിട്ടത്. പരീക്ഷണത്തില്‍ ബെറിലിയം–14 ന് ഹാലോ ന്യൂക്ളിയസുണ്ടെന്ന് തെളിഞ്ഞു. ബെറിലിയത്തിന്റെ 10 ന്യൂട്രോണുകളില്‍ രണ്ടെണ്ണം ഹാലോ ന്യൂട്രോണുകളാണെന്നാണ് കരുതുന്നത്. ബെറിലിയം–14 കാര്ബുണ്‍ ടാര്ജ്റ്റിലേക്ക് തൊടുത്തുവിട്ടപ്പോള്‍ ചില പ്രവര്ത്തിനങ്ങളില്‍ ബെറിലിയം–10ഉം ടെട്രാന്യൂട്രോണും ഉണ്ടാകുന്നതായി കണ്ടെത്തി. ഇതിനര്ഥംത വിഘടനസമയത്ത് രണ്ടു ഹാലോ ന്യൂട്രോണുകളും കേന്ദ്രത്തിലുള്ള രണ്ടു ന്യൂട്രോണുകളും കൂടിച്ചേര്ന്നി രിക്കാമെന്നാണ്. മറ്റൊരു സാധ്യത ബെറിലിയത്തിന്റെ ഹാലോയില്‍ നാല് ന്യൂട്രോണുകള്‍ ഉണ്ടാകാമെന്നതാണ്. അതെന്തായാലും നാല് ന്യൂട്രോണുകള്‍ കൂടിച്ചേര്ന്ന്് ടെട്രാന്യൂട്രോണ്‍ സൃഷ്ടിക്കപ്പെട്ടു എന്നതാണ് പരീക്ഷണത്തിന്റെ പ്രസക്തി വര്ധിളപ്പിച്ചത്. എന്നാല്‍ വേണ്ടത്ര തെളിവുകളില്ലെന്ന കാരണം പറഞ്ഞ് മാര്കേതസ് പരീക്ഷണത്തെ അന്ന് ശാസ്ത്രലോകം അംഗീകരിച്ചില്ല.
ടെട്രാന്യൂട്രോണ്‍ യാഥാര്ഥ്യിമായാല്‍ അത് ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തല്പോ്ലെ ശാസ്ത്രലോകത്ത് പുതിയ പരികല്പ്പഥനകള്ക്ക്മ നാന്ദികുറിക്കും. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ പലതും പൊളിച്ചെഴുതേണ്ടതായും വരും.

Written By  Sabu Jose

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers