കണ്ണാടിക്കരടി

Share the Knowledge

ആഗോളതലത്തില്‍ എട്ടുതരം കരടികള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.ധ്രുവക്കരടി,തവിട്ടുകരടി, തേന്‍കരടി
സൂര്യക്കരടി,വടക്കേ അമേരിക്കന്‍ കരടി,കണ്ണാടിക്കരടി  ഏഷ്യന്‍കരടി,പാണ്ടക്കരടി എന്നിവയാണ് അവ. ഏറ്റവും വലിപ്പമേറിയതും അപകടകാരികളുമായ  കരടികള്‍ ധ്രുവക്കരടികള്‍ ആണ്.ഏറ്റവും ചെറിയ കരടികള്‍ സൂര്യക്കരടിയും ആണ്. ധൃവക്കരടികള്‍ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ സമാധാന പ്രിയരാണ് കണ്ണാടിക്കരടികള്‍.ധ്രുവക്കരടികള്‍ മാംസം ഇഷ്ട്ടപ്പെടുമ്പോള്‍ പാണ്ടക്കരടികള്‍ മുള ഭക്ഷിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്.പൊതുവേ കരടികള്‍ മിശ്രഭുക്കുകള്‍ ആണ്.തെക്കേ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന കരടിയാണ് കണ്ണാടിക്കരടി.ഇവയുടെ ജന്മദേശവും തെക്കേ അമേരിക്ക തന്നെ.വടക്കേ അമേരിക്കയിലും ,തെക്കേ അമേരിക്കയിലും ഉണ്ടായ അവസാനത്തെ ഹിമയുഗത്തില്‍ ജീവിച്ചിരുന്ന കരടികളുടെ ഉപവിഭാഗമാണ് കണ്ണാടിക്കരടികള്‍ എന്ന് കരുതപ്പെടുന്നു.ഈ കരടികളുടെ മുഖത്ത് മഞ്ഞ കലര്‍ന്ന വെളുത്ത നിറത്തില്‍ ഉള്ള രോമം ഒരു കണ്ണടയുടെ അടയാളം തീര്‍ക്കുന്നുണ്ട്.അതുകൊണ്ടാണ് ഇവയെ കണ്ണാടിക്കരടി  എന്ന്  വിളിക്കുന്നത്‌ .തെക്കേ അമേരിക്കയിലെ ആന്‍ഡിയന്‍ പരവ്വതനിരകളില്‍ ഇവയെ കൂടുതല്‍ കാണുന്നത് കൊണ്ട് ആന്‍ഡിയന്‍ കരടി എന്നും ഇവയ്ക്ക് പേരുണ്ട്.പകല്‍സമയം വിശ്രമിക്കുന്ന കണ്ണാടിക്കരടികള്‍ രാത്രിയാണ് ഇര തേടാന്‍ ഇറങ്ങുക. പക്ഷികളെയും,ചെറിയ സസ്തനികളേയും കൂടാതെ പഴങ്ങള്‍,കരിമ്പ് ,പനവര്‍ഗ്ഗ ചെടികള്‍ എന്നിവയും കണ്ണാടിക്കരടികള്‍ ഭക്ഷിക്കാറുണ്ട്.ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നത് കൊണ്ട് ഇവയുടെ തോല് കട്ടി കുറഞ്ഞതാണ്.ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക്‌ ഇവ ജന്മം നല്‍കാറുണ്ട്.ഇരുപത്തി അഞ്ചു വര്‍ഷമാണ്‌ ഇവയുടെ ആയുസ്സ്.വളരെ വേഗത്തില്‍ വംശനാശം നേരിടുന്ന കരടിയാണ് കണ്ണാടിക്കരടികള്‍.ഇവയെ രക്ഷിക്കാനുള്ള ശ്രമം പല രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

BY ‎Dinesh Mi 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ