ആറളം വന്യജീവി സംരക്ഷണകേന്ദ്രം

Share the Knowledge
12809547_1208773159152856_170597944005868476_n

പേരാവൂരിൽ ഉള്ള വന്യജീവിസങ്കേതമാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയും കണ്ണൂർ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെയുമായാണ്‌ സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഒരു ചെറിയ വന്യജീവിസങ്കേതമായ ഇതിന്റെ വിസ്തൃതി, 55 ചതുരശ്ര കിലോമീറ്ററാണ്. വന്യജീവിസങ്കേതത്തിൽ ആന,കാട്ടുപോത്ത്, മ്ലാവ്,കേഴമാൻ,കാട്ടുപന്നി,കാട്ടുനായ്,കടുവ,വിവിധ തരം കുരങ്ങുകൾ,കുട്ടിതേവാങ്ക്, തുടങ്ങിയവയുണ്ട്.1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. ആറളം വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത് സമീപ പട്ടണമായ ഇരിട്ടിയിലാണ്.വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.40-45 മീറ്റർ വരെ ഉയരമുള്ള വൃക്ഷങ്ങളുടെ മേല്ത്തട്ട്,15-30 മീറ്റർ വരെ ഉയരമുള്ള മധ്യനിര,ചെറുവൃക്ഷങ്ങളുംകുറ്റിച്ചെടികളും നിറഞ്ഞ ഭൂനിരപ്പിനോട് ചേർന്ന അടിക്കാടുകൾ എന്നിവയോടുകൂടിയ സമൃദ്ധമായ കാടുകൾ ഇവിടത്തെ പ്രത്യേകതയാണ്.ഡിസംബർ ജനവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ശലഭ നിരീക്ഷകുരുടെയും ജന്തുശാസ്ത്രജ്ഞരുടെയും പ്രത്യേകശ്രദ്ധ ആകർഷിക്കുന്നു.ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് കടന്നുപോകുന്നത്.ഇവ കുടക്മല നിരകളിൽ നിന്നും പുറപ്പെട്ട് വയനാടൻ കാടുകൾ വഴി കടന്നുപോകുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള വനംവകുപ്പിന്റെയും മലബാർ നാച്ച്വറൽ ഹിസ്റ്ററിസൊസൈറ്റിയുടെയും മേൽനോട്ടത്തിൽ 2012 മാർച്ച് 11-ന് പൂർത്തിയായ പതിമൂന്നാമത് കണക്കെടുപ്പിൽ പുതിയ ഒരിനം ഉൾപ്പെടെ 150 പക്ഷി ജാതികളെ ഇവിടെ നിന്നും കണ്ടെത്തി. പുതുതായി കണ്ടെത്തിയത് ചരൽക്കുരുവി എന്ന ഒരിനത്തെയാണ്. കേരളത്തിൽ അപൂർവമായ പാണ്ടൻ വേഴാമ്പലിനെയും കണക്കെടുപ്പിൽ നാലു പ്രദേശത്തു നിന്നും കണ്ടെത്തി. ഈ സർവ്വേയിൽ ചരൽക്കുരുവിയെക്കൂടി കണ്ടെത്തിയതോടെ ഇവിടെ നിന്നും കണ്ടെത്തിയ ആകെ പക്ഷിജാതികളുടെ എണ്ണം 237 ആയി നിജപ്പെടുത്തി. 2016 മാർച്ചിൽ ഒരു സർവ്വേ നടക്കുന്നുണ്ട്.

ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ ദിവസവും നിരവധി സന്ദർശകർ എത്തുന്നുണ്ട് . ഫോർ വീൽ ഡ്രൈവ് ഉള്ള വാഹനങ്ങൾ മാത്രമേ ഉള്ളിൽ അനുവദിക്കു. മീന്മുട്ടി വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണം. ഏകദേശം രണ്ട് കിലോമീറ്റർ നടന്നാൽ മാത്രമേ അവിടെ എത്താനാവു . വന്യ ജീവി വാരാഘോഷത്തിന്റെ സമയത്ത് പ്രവേശനം സൌജന്യമാണ്. ഗൈഡ് സേവനം ലഭ്യമാണ് . രണ്ടുമണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല .

By Peravoor

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ