സീബ്രകള്‍

Share the Knowledge
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന മൃഗമാണ്‌ സീബ്ര അഥവാ വരയന്‍ കുതിര. കുതിരയും കഴുതയും കാട്ടുകുതിരയും ഉള്‍പ്പെടുന്ന ഇക്വിസ് എന്ന ഗോത്രത്തില്‍ ആണ് വരയന്‍ കുതിര ഉള്‍പ്പെടുന്നത്. മൂന്നു തരം വരയന്‍ കുതിരകള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.സമതല സീബ്ര,പര്‍വ്വത സീബ്ര ,ഗ്രെവിയുടെ സീബ്ര എന്നിവയാണ് അവ.സംഘമായി ജീവിക്കുന്ന മൃഗങ്ങളാണ് വരയന്‍ കുതിരകള്‍.ഇങ്ങനെയുള്ള സംഘത്തെ ഹാരീം എന്നാണ് പറയുക.സംഘത്തില്‍ ഒരു ആണ്‍സീബ്രയും നിരവധി പെണ്‍സീബ്രകളും ഉണ്ടാവും.ലൈംഗീക പക്വത കൈവരിക്കാത്ത ആണ്‍സീബ്രകള്‍ പുതിയ ഹാരീം ഉണ്ടാക്കി പുതിയ സംഘങ്ങള്‍ക്ക് രൂപം നല്‍കാറുണ്ട്.സീബ്രകള്‍ ,കുതിരയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതെന്നാണ് വിദഗ്ദ്ധാഭിപ്രായം. വരയന്‍ കുതിരകള്‍ ഇപ്പോഴും നാട്ടുമൃഗങ്ങള്‍ ആയി പരിണമിചിട്ടില്ല.ഇവയെ മെരുക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.വരയന്‍ കുതിരകള്‍ പെട്ടന്ന് ആക്രമണസ്വഭാവം പ്രകടിപ്പിക്കാറുണ്ട്.കടിക്കാനും പിന്‍കാല് കൊണ്ട് ചവിട്ടാനും മിടുക്കരാണ് സീബ്രകള്‍.ഒറ്റ ചവിട്ടുകൊണ്ട്‌ മനുഷ്യരുടെ നെഞ്ചുപിളര്‍ക്കാനും ,സിംഹത്തിന്‍റെ തലയോട്ടി വരെ ചിതറിക്കാനും വരയന്‍ കുതിരകള്‍ക്ക് കഴിയും.നിരവധി സിംഹങ്ങള്‍ സീബ്രയുടെ ചവിട്ടേറ്റ് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മഴക്കാലങ്ങളില്‍ ആണ് ഇവ പ്രത്യുത്പാദനം നടത്തുന്നത്.ഏറ്റവും വലിയ സീബ്ര ഗ്രെവിയുടെ കുതിരയാണ്. മുന്നൂറ്റി അന്‍പത് മുതല്‍ നാന്നൂറ് കിലോ വരെ ഭാരം ഉണ്ടാവും ഇവക്ക്. ചര്‍മ്മത്തിന് വേണ്ടി മനുഷ്യര്‍ ഇവയെ വേട്ടയാടാറുണ്ട്.നിരവധി ഇനം വരയന്‍ കുതിരകള്‍ ഇതിനോടകം വംശനാശം നേരിട്ടിട്ടുണ്ട്.മുപ്പത് മുതല്‍ നാല്‍പ്പത് വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

By Dinesh Mi

 
 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ