ബിഷ്‌ണോയി അമ്മമാര്‍ മുലയൂട്ടുന്നു മാൻകുഞ്ഞുങ്ങളേയും

ബിഷ്‌ണോയി അമ്മമാര്‍ മുലയൂട്ടുന്നു മാൻകുഞ്ഞുങ്ങളേയും
————————————————–
 
പ്രകൃതി ദൈവമാണ് ബിഷ്ണോയ് വിഭാഗക്കാ‍ർക്ക്. അഞ്ഞൂറ്റി അമ്പതിലേറെ വര്‍ഷമായി തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ദൈവമായി കണ്ട് പ്രകൃതിയെ ആരാധിക്കുന്നവരാണ് ബിഷ്‌ണോയി വിഭാഗക്കാര്‍. രാജസ്ഥാനില്‍ നിന്നുള്ള ഈ ബിഷ്‌ണോയി വിഭാഗക്കാര്‍ക്ക് അതുകൊണ്ട് തന്നെ പ്രകൃതിയിലെ ജീവജാലങ്ങളും മനുഷ്യരും തമ്മില്‍ മറ്റ് യാതൊരു വിധത്തിലുമുള്ള വേര്‍തിരിവുകളുമില്ല. ഇതിനെല്ലാം പുറമേ ഇവരില്‍ ഏറെ വ്യത്യസ്തമായ മറ്റൊരു വസ്തുതയുണ്ട്.
 
ഇവിടുത്തുകാര്‍ മാനുകളെയും കണക്കാക്കുന്നത് സ്വന്തം മക്കളെ പോലെയാണ്. സ്വന്തം മക്കളെ പോലെയെന്നു പറയുക മാത്രമല്ല മാനുകളെ വളര്‍ത്തുന്നതും ഭക്ഷണം കൊടുക്കുന്നതും സ്വന്തം മക്കളോടൊപ്പമാണ്. അതുകൊണ്ടു തന്നെ സ്വന്തം മക്കളോടൊപ്പം ബിഷ്‌ണോയി അമ്മമാരുടെ മുലപ്പാല്‍ നുണയുന്ന മാന്‍ കുഞ്ഞുങ്ങള്‍ ഇവിടെ പതിവു കാഴ്ചകളാണ്.
 
തള്ളമാനില്‍ നിന്നും പാല്‍നുകരുന്ന ലാഘവത്തോടെ മാന്‍കുഞ്ഞുങ്ങളും ബിഷ്‌ണോയി അമ്മമാരുടെ മുമ്പിൽ നിന്നുകൊടുക്കും. ഇവിടത്തെ കുഞ്ഞുങ്ങളും ഇവര്‍ കൂടെപ്പിറപ്പുകളായി കരുതുന്ന മാനുകളോടൊപ്പവും മറ്റ് മൃഗങ്ങളോടൊപ്പവുമാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ മൃഗങ്ങളോടുള്ള പേടി ഇവര്‍ക്ക് തെല്ലും ഇല്ലെന്നു തന്നെ പറയാം.കുട്ടിക്കാലത്തു തന്നെ ഇവരോട് ഇടപഴകി വളരുന്നതുകൊണ്ടാവാം ഈ മാനുകളും മൃഗങ്ങളും പറയുന്ന ഭാഷകള്‍ വരെ തങ്ങള്‍ക്കു മനസ്സിലാകുമെന്ന് ബിഷ്‌ണോയി വിഭാഗക്കാര്‍ പറയുന്നു. സ്‌നേഹവും കരുതലും കൊണ്ടാണ് ഈ രീതി ഉണ്ടാക്കിയെടുത്തതെന്നും ഇവിടുത്തുകാര്‍ വ്യക്താമാക്കുന്നു.
 
രാജസ്ഥാനില്‍ മാത്രം 2000 ബിഷ്‌ണോയി കുടുംബങ്ങളാണ് ഉള്ളത്. 15ആം നൂറ്റാണ്ടില്‍ ജീവിച്ചുവെന്നു കരുതുന്ന ഇവരുടെ ആചാര്യന്‍ ജംബേശ്വര്‍ ഭഗവാന്‍ നിര്‍ദ്ദേശിച്ച പ്രതാകരമുള്ള 20 നിയമങ്ങള്‍ അനുസരിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ തത്ത്വങ്ങളില്‍ പ്രധാനമായ പ്രകൃതി ആരാധനയും ജന്തു ആരാധനയും ഇന്നും ഇവര്‍ തുടരുന്നു. ഈ തത്ത്വങ്ങള്‍ പ്രകാരം മാനിനെ വിശുദ്ധ മൃഗമായി കണ്ടുകൊണ്ടുള്ള സ്‌നേഹവും സംരക്ഷണവുമാണ് ഇവര്‍ ബിഷ്‌ണോയി അമ്മമാര്‍ ഇവര്‍ക്കു നല്‍കുന്നത്.
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ