ഹിപ്പൊപ്പോട്ടാമസ് അഥവാ നീര്‍ക്കുതിര

Share the Knowledge

ആഫ്രിക്കയില്‍ അപകടകാരികളായ മൃഗങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിപ്പൊപ്പോട്ടാമസ് അഥവാ നീര്‍ക്കുതിര ആണ് പ്രവചിക്കാനാവാത്ത സ്വഭാവവും പ്രകോപനമില്ലാതെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും നീര്‍ക്കുതിരയുടെ സ്വഭാവമാണ്.ഒരു യാത്രാബോട്ട് തട്ടിയിട്ട് മുക്കിയതിനെ തുടര്‍ന്ന് പതിമൂന്ന് പേര്‍ ആഫ്രിക്കയില്‍ മരിച്ചിരുന്നു.നീര്‍ക്കുതിരയുടെ ആക്രമണത്തില്‍ പ്രതിവര്‍ഷം നിരവധിപേര്‍ മരണമടയാറുണ്ട്.തടിച്ചുരുണ്ട ശരീരവും , ചെറിയ കാലുകളും ഉള്ള നീര്‍ക്കുതിരകള്‍ കൂടുതല്‍ സമയവും വെള്ളത്തില്‍ ആണ് ജീവിക്കുക. ഗ്രീക്ക് ഭാഷയില്‍ ഹിപ്പോ എന്നാല്‍ കുതിരയും പോട്ടോമസ് എന്നാല്‍ നദി എന്നുമാണ്അര്‍ഥം . ഗ്രീക്കുഭാഷയില്‍ നിന്നാണ് ഹിപ്പോപ്പോട്ടോമസ് എന്ന പേര് രൂപം കൊണ്ടത്‌.
നീര്‍ക്കുതിര  ഇണ ചേരുന്നതും, പ്രസവിക്കുന്നതും ഒക്കെ വെള്ളത്തില്‍ തന്നെയാണ്. ആയിരത്തിഅഞ്ഞൂറ് മുതല്‍ രണ്ടായിരം കിലോ വരെ ഭാരം ഉണ്ടാവും നീര്‍ക്കുതിരകള്‍ക്ക്.ഒരു കുഞ്ഞിനാണ് ഇവ ജന്മം നല്‍കുക.വളരെ അപൂര്‍വ്വമായി രണ്ടു കുട്ടികളും ഉണ്ടാവാറുണ്ട്.മറ്റുള്ള സസ്തനികളില്‍ നിന്ന് വ്യത്യസ്തമായി നീര്‍ക്കുതിരയുടെ പാലിന് പിങ്ക് നിറം ആണ്. ചില രാജ്യങ്ങളില്‍ മനുഷ്യര്‍ ഈ പാല് കുടിക്കാറുണ്ട്. മാംസത്തിന് വേണ്ടി മനുഷ്യര്‍ ഇവയെ വേട്ടയാടുന്നത് കൊണ്ട് നീര്‍ക്കുതിരകളുടെ എണ്ണം ഇന്ന് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇവയുടെ പല്ലുകള്‍ ആനക്കൊമ്പ് പോലെ വിലപിടിച്ച വസ്തുവാണ്.  നാല്‍പ്പത് മുതല്‍ അന്‍പത് വയസ്സുവരെയാണ് നീര്‍ക്കുതിരയുടെ പരമാവധി ആയുസ്സ്.

By Dinesh Mi

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ