എടക്കൽ ഗുഹകൾ

Share the Knowledge

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ എന്നറിയപ്പെടുന്നത്. ചെറുശിലായുഗസംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൽ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം. പാറകൾക്കിടയിലെ, അഥവാ പാറയുടെ നടുവിൽ ഉണ്ടായ വിള്ളലിലേക്ക് ഇടയിലേക്ക് മുകളിൽ നിന്ന് വീണു കിടക്കുന്ന ഒരു വലിയ കല്ലാണ്‌ പേരിന്നാധാരം. 98 അടി നീളവും 22 അടി വീതിയുമുള്ള ഈ വിള്ളലാണ്‌ ഗുഹയെ രൂപപ്പെടുത്തുന്നത്, ഇതിന്‌ മുപ്പതടിയോളം ഉയരവുമുണ്ട്.

1894-ൽ മലബാറിലെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫോസെറ്റാണ്‌ ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ വഴിത്തിരിവുണ്ടാക്കിയ എടക്കൽ ഗുഹകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ആദിവാസികളായ മുള്ളുക്കുറുമരുടേയും പണിയരുടേയും സഹായത്തോടെ കാടുവെട്ടി വഴിയുണ്ടാക്കിയാണ്‌ അദ്ദേഹം ഇവിടേക്കെത്തിയത്. ഫോസെർ അക്കാലത്ത് നിരവധി തവണ ഗുഹകളെപ്പറ്റി പഠനം നടത്തുകയുണ്ടായി. അദ്ദേഹത്തിനു ശേഷം ആർ. സി. ടെമ്പിൾ (1896) ബ്രൂസ്ഫൂട്ട് (1897) ഡോ. ഷൂൾറ്റ്സ് (1896) കോളിൻ മെക്കൻസി എന്നിവർ എടക്കലിനെക്കുറിച്ചും സമീപത്തുള്ള പുരാതന പരിഷ്കൃതിയെപ്പറ്റിയും പഠനങ്ങൾ നടത്തി. പ്രാചീനശിലായുഗത്തിന്റെ അന്ത്യത്തിലുള്ള ചെറു ശിലായുഗത്തിലാണ്‌ ഉണ്ടയത്. ദക്ഷിണേന്ത്യയിൽ ഇത് ക്രി.മു. 10000 മുതൽ 4000 വരെയാണ്‌.

ബത്തേരിയില്‍ നിന്നും അമ്പലവയല്‍ വഴി ഏകദേശം 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എടക്കല്‍ ഗുഹകള്‍ ഉള്‍പ്പെടുന്ന മല നിരകളുടെ താഴെ എത്താം. പ്രാചീന  നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങള്‍ പേറുന്ന ഇടം അതാണ് ഇടക്കല്‍ ഗുഹകള്‍.

ബിസി 8000ത്തിന്് മുന്‍പ് ഉണ്ടായത് എന്ന് അനുമാനിക്കപ്പെടുന്ന ഈ ഗുഹകളില്‍ നിന്നും  മാനവ സംസ്‌കാരത്തിന്റെ ആദ്യ കിരണങ്ങള്‍ പിറവി കൊണ്ടു് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ കണ്ടെത്തിയ ഗുഹാ ചിത്രങ്ങള്‍ക്ക് ആയിരകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അജന്ത, എല്ലോറ ഗുഹകള്‍ക്ക് സമാനമായ ചിത്രീകരണ രീതിയാണ് ഇവിടെയും കണ്ട വരുന്നത്. അമ്പുകുത്തി മലയില്‍ ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍. ഇവിടെ എത്തി ചേരണമെങ്കില്‍ ഏകദേശം ഒരു കിലോ മീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിക്കേണ്ടി വരും.

മലമുകളിലേക്ക് യാത്ര സുഖമമാക്കാന്‍ ടാര്‍ ഇട്ട റോഡ് ഉണ്ട്. എന്നാല്‍ പാതി ദൂരം വരെ മാത്രമേ, വനം വകുപ്പിന്റെ ജീപ്പില്‍ യാത്ര സാധ്യമാകുകയുള്ളൂ. ജീപ്പ് മടങ്ങുന്ന ഇടത്ത് നിന്നും 200 മീട്ടറെങ്കിലും ചുരുങ്ങിയത് മുന്നോട്ട് പോകണം, എങ്കില്‍ മാത്രമേ ഗുഹയുടെ സമീപ പ്രദേശങ്ങളില്‍ എത്തി എന്ന് പറയാനാകൂ. എടക്കല്‍ ഗുഹകളുടെ ഉച്ചിയില്‍ നിന്നാല്‍, കേരളം തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങള്‍ ഒരുമിച്ച് കാണാനാകും എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. മനോഹരമാണ് ആ കാഴ്ച.

ഒരു സമയം ഒരാള്‍ക്ക് മാത്രം കടന്നു ചെല്ലാനാകുന്ന പാറയിടുക്ക് , തുടക്കത്തില്‍ അല്‍പം വിമ്മിഷ്ടം തോന്നുമെങ്കിലും , വളരെ ഹൃദ്യമാണീ യാത്ര. പാറകള്‍ക്ക് ഇടയിലൂടെ നുഴഞ്ഞും , പാറക്ക് മുകളിലേക്ക് വലിഞ്ഞും കയറിയാണ്  നാം ലക്ഷ്യസ്ഥാനം പിടിക്കേണ്ടത്. താരതമ്യേന ആയാസം നിറഞ്ഞ ഒരു യാത്ര ആയത് കൊണ്ട് തന്നെ, ചിലയിടങ്ങളില്‍ ഇരുമ്പ് ഏണികളും പടികളും കാണാം, യാത്ര എളുപ്പമാക്കാന്‍. മനകരുത്തോടെ മുന്നേറി യാത്ര തുടരുന്നവര്‍ ഒടുവില്‍ ചെന്നെത്തുന്നത്, ഗുഹാമുഖത്തേക്ക് പ്രവേശിക്കുവാനുള്ള വലിയ ഇരുമ്പ് ഗേറ്റിനു  മുന്നിലാണ്. ഇടതൂര്‍ന്ന വനാന്തര്‍ ഭാഗമാണെങ്കിലും സൂര്യ പ്രകാശം അല്‍്പ്പാല്‍പമായി ഗുഹന്തര്‍ ഭാഗത്തേക്ക് അരിച്ചരിച്ച് ഇറങ്ങുന്നത് , അല്‍പം ആശ്വാസം നല്‍കും.

ഗുഹ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. കണ്ണില്‍ കുത്തിയാല്‍ പോലും കാണാത്ത ഇരുട്ട് ചില ഭാഗങ്ങളില്‍ യാത്രയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. 10-15 മീറ്റര്‍ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ, ശിലാലിഖിതങ്ങള്‍ പ്രത്യക്ഷപെട്ടു തുടങ്ങും. ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും.ഇതില്‍ മനുഷ്യന്റെയും, മൃഗങ്ങളുടെയും പണി ആയുധങ്ങളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും കൃഷി ചെയ്യാനും തുടങ്ങിയ ചെറു ശിലായുഗ കാലഘട്ടത്തിന്റെ അവശേഷിപ്പുകളാണ് ഇതെന്ന് പറയപ്പെടുന്നു.

ആദിവാസി ഗോത്ര വിഭാഗങ്ങളായ മുള്ളകുരുമരുടെയും പണിയരുടെയും വിഹാര കേന്ദ്രമാണ് ഈ ഗുഹാ പ്രദേശം. രാമായണവുമായി ബന്ധപ്പെട്ട അനവധി കഥകള്‍ എടക്കലുമായി ബന്ധപ്പെട്ട് കിടക്കുന്നു. രാമ പുത്രന്മാരായ ലവ കുശന്മാര്‍ അമ്പ് കുത്തിയ സ്ഥലമാണ് എടക്കല്‍ എന്നും , രാമന്‍ ശൂര്‍പ്പണകയെ ആക്രമിച്ചത് ഇവിടെ വച്ചാണ് എന്നും പറയപ്പെടുന്നു. ശ്രീകൃഷ്ണന്‍ തൊടുത്തു വിട്ട അമ്പ് കൊണ്ട് പിളര്‍ന്നതാണ് എടക്കല്‍ മലയെന്ന് മറ്റൊരു കഥ കൂടി  ഉണ്ട്.  പുരാതനകാലത്ത്  ജൈനാരാധന നില നിന്നിരുന്ന പ്രദേശമാണ് ഇതെന്നും മറ്റൊരു മതമുണ്ട്.

ഈ പ്രദേശത്തിന് എടക്കല്‍ എന്ന് പേര് കിട്ടിയതിനു പിന്നിലും വളരെ മനോഹരമായൊരു കഥയുണ്ട്. ആയിര കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് , ഈ പ്രദേശത്ത്് ഒരു വലിയ ഭൂചലനം ഉണ്ടാകുകയും അതേ തുടര്‍ന്ന്, മല മുകളില്‍ നിന്നും അടര്‍ന്ന ഒരു ഭീമാകാരന്‍ കല്ല് രണ്ടു ഗുഹകള്‍ക്ക് ഇടയിലായി വന്നു വീണു എന്നും, തുടര്‍ന്ന് രണ്ടു ഗുഹകള്‍ക്ക് ഇടക്ക് കല്ലുള്ള ഈ പ്രദേശം എടക്കല്‍ അഥവാ ഇടക്കല്‍ എന്ന് അറിയപ്പെട്ടു എന്നുമാണ് ആ കഥ.

ട്രക്കിംഗ് ആണ് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഉയര്‍ന്നു നില്ക്കുന്ന രണ്ടു പാറകള്‍, അതിനു മുകളില്‍ മേല്‍്കൂരയായി മറ്റൊരു ഭീമാകാരന്‍ പാറകല്ല് , എടക്കലിന്റെ  ചിത്രം അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും പോകില്ല. മുപ്പതടി ഉയരമുള്ള എടക്കല്‍ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്.

ന്ന ഒരു ഭീമാകാരന്‍ കല്ല് രണ്ടു ഗുഹകള്‍ക്ക് ഇടയിലായി വന്നു വീണു എന്നും, തുടര്‍ന്ന് രണ്ടു ഗുഹകള്‍ക്ക് ഇടക്ക് കല്ലുള്ള ഈ പ്രദേശം എടക്കല്‍ അഥവാ ഇടക്കല്‍ എന്ന് അറിയപ്പെട്ടു എന്നുമാണ് ആ കഥ.

edakkal2

ട്രക്കിംഗ് ആണ് ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഉയര്‍ന്നു നില്ക്കുന്ന രണ്ടു പാറകള്‍, അതിനു മുകളില്‍ മേല്‍്കൂരയായി മറ്റൊരു ഭീമാകാരന്‍ പാറകല്ല് , എടക്കലിന്റെ  ചിത്രം അത്ര പെട്ടെന്ന് മനസ്സില്‍ നിന്നും പോകില്ല. മുപ്പതടി ഉയരമുള്ള എടക്കല്‍ ഗുഹയ്ക്ക് 98 അടി നീളവും 22 അടി വീതിയുമുണ്ട്. 

Court :  Suresh Ravi, http://southlive.in/, 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ