ഷേക്സ്പിയറിന്റെ തലയോടിന് സംഭവിച്ചതെന്ത്?

Share the Knowledge

വില്യം ഷേക്‌സ്പിയര്‍ എന്ന ഇംഗ്ലീഷ് ഭാഷയുടെ പരമോന്നത എഴുത്തുകാരന്റെ സ്റ്റഫോര്‍-അപോണ്‍-അവണിലെ ഹോളി ട്രിനിറ്റി പള്ളിയിലെ കുഴിമാടത്തിലെ വാക്കുകള്‍ ഇങ്ങനെയാണ്

Good friend for Jesus’ sake forbear,
To dig the dust enclosed here.
Blessed be the man that spares these stones,
And cursed be he that moves my bones.

ഈ കുഴിമാടത്തിലെ പൊടി പടലങ്ങള്‍ തോണ്ടിയെടുക്കാത്തവനും ഈ കല്ലുകളെ വെറുതെ വിടുന്നവനും അനുഗ്രഹീതനായിരിക്കും. ഈ അസ്ഥിപഞ്ജരങ്ങള്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നവന്‍ ശപിക്കപ്പെടുകയും ചെയ്യും.

പക്ഷേ ഈ വാക്കുകള്‍ക്കും ഷേക്‌സ്പിയറിന്റെ കുഴിമാടത്തെ രക്ഷിക്കാനായില്ല. ഒരാള്‍ ആ കുഴി തോണ്ടാന്‍ ധൈര്യപ്പെട്ടു.!

സ്റ്റഫോര്‍ഡ്‌ഷൈര്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ക്കിയോളജിക്കല്‍ ഗവേഷകരായ കെവിന്‍ കോളും സംഘവും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഷേക്‌സ്പിയറിന്റെ കുഴിമാടം തുറക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തുവെന്നാണ്. മഹാനായ എഴുത്തുകാരന്റെ തലയോട് 1794ല്‍ കുഴിമാടത്തില്‍ നിന്ന് ഒരു ഡോക്ടര്‍ മോഷ്ടിക്കുകയായിരുന്നു.

കെട്ടുകഥകളുടെ കൂടാരമായി മാറിയ വില്യം ഷേക്‌സ്പിയറുടെ കുഴിമാടത്തില്‍ 2013 മുതലാണ് കോളും സംഘവും ഗവേഷണം ആരംഭിച്ചത്. പള്ളിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. രണ്ട് കഥകളാണ് ഷേക്‌സ്പിയറുടെ കുഴിമാടം സംബന്ധിച്ച് പ്രചരിച്ചിരുന്നത്. ഒന്ന് കുടുംബത്തിന്റെ ഒരു വിജനമായ ശവക്കലറയിലാണ് അടക്കിയതെന്നും പള്ളിയില്‍ തന്നെ 17 അടി താഴ്ചയിലാണ് മൃതദേഹം മറവ് ചെയ്തതെന്നും പ്രചരിച്ചിരുന്നു.

റഡാര്‍ ഇമേജ് സംവിധാനമാണ് കോളും സംഘവും അടക്കം ചെയ്തിരുന്ന കുഴിമാടം നിരീക്ഷിക്കാന്‍ ഉപയോഗിച്ചത്. റേഡിയോ തരംഗങ്ങളും വിഷ്യല്‍ മാപ്പ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു.

ഷേക്‌സ്പിയറിന്റെ കുഴിമാടത്തിലെ കാല്‍ ഭാഗം മറ്റെല്ലാ കുഴിമാടങ്ങള്‍ പോലെയും ഇളക്കം തട്ടാത്തതാണ്. വായു അറകളും എല്ലാം സാധാരണ പഴയ കുഴിമാടങ്ങള്‍ പോലെ. പക്ഷേ തലഭാഗം അങ്ങനെയല്ല. അവിടെ കാര്യമായ ഇളക്കം തട്ടിയിട്ടുണ്ട്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും കേട്ടുകേള്‍വികള്‍ ഉണ്ടായിരുന്നോയെന്ന് സംഘം അന്വേഷിച്ചത്. പഴയ നാട്ടുമ്പുറങ്ങളിലെ കഥകള്‍ അന്വേഷിച്ച് ഇറങ്ങി.

നാട്ടുകഥകളിലേയും ചില പഴയ ശ്രദ്ധിക്കപ്പെടാത്ത ചരിത്ര പുസ്തകങ്ങളിലെയും സൂചനകളാണ് ഷേക്‌സപിയറിന്റെ തലയ്ക്ക് എന്ത് സംെഭവിച്ചുവെന്ന് വ്യക്ത നല്‍കിയത്. 1794ല്‍ കുഴിമാടത്തില്‍ ഡോക്ടര്‍ മോഷണം നടത്തിയതായി രേഖപ്പെടുത്തിയിരുന്നു. ഫ്രാങ്ക് ചേംബേഴ്‌സ് എന്നായിരുന്നു അയാളുടെ പേര്. 19ആം നൂറ്റാണ്ടിലെ ഒരു മാഗസീനിലാണ് ഈ പരാമര്‍ശം ഉള്ളത്. എന്നാല്‍ ഈ പുസ്തകത്തിലെ പരാമര്‍ശം ചരിത്രകാരന്‍മാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പുരാവസ്തു ഗവേഷകരുടെ പഠനത്തില്‍ ഇത് സത്യമാണെന്ന് കണ്ടെത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആ തലയോട് മോഷണം പോയിരുന്നു!.

istock_000012495652small

http://southlive.in/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ