വരിക്കാശ്ശേരി മന

Share the Knowledge

ഒറ്റപ്പാലത്ത്, മനീശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലാണ് വരിക്കാശ്ശേരി മനയുടെ സ്ഥാനം. കേരളത്തിലെ എണ്ണം പറഞ്ഞ മനകളില്‍ ഒന്ന്.  വാസ്തുവിന്റെ എല്ലാ ശുഭ ലക്ഷണങ്ങലെയും സമന്വയിപ്പിച്ച് കണക്കു തെറ്റാതെ തച്ചന്‍ കൊത്തിയ ശില്‍പം. ചെത്തി മിനുക്കാത്ത വെട്ടുകല്ലുകള്‍ കൊണ്ട് ഏകദേശം 8 നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് വരിക്കാശ്ശേരി മന നിര്‍മ്മിച്ചത്. 

ഒറ്റപ്പാലത്ത്, മനീശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലാണ് വരിക്കാശ്ശേരി മനയുടെ സ്ഥാനം.കേരളത്തിലെ എണ്ണം പറഞ്ഞ മനകളില്‍ ഒന്ന്. വാസ്തുവിന്റെ എല്ലാ ശുഭ ലക്ഷണങ്ങലെയും സമന്വയിപ്പിച്ച് കണക്കു തെറ്റാതെ തച്ചന്‍ കൊത്തിയ  ശില്‍പം. ചെത്തി മിനുക്കാത്ത വെട്ടുകല്ലുകള്‍ കൊണ്ട് ഏകദേശം 8 നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് വരിക്കാശ്ശേരി മന നിര്‍മ്മിച്ചത്. ആദ്യ കാലങ്ങളില്‍, മന ദൂരെ നിന്ന് മാത്രം കാണാനേ ജനങ്ങള്‍ക്ക് ഭാഗ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, സിനിമകളുടെ ഭാഗമായതോടെ ഈ കെട്ടിടം സാധാരണക്കാര്‍്ക്കും പ്രാപ്യമായി.

4 ഏക്കര്‍ 85 സെന്റ് സ്ഥലത്താണ് മന സ്ഥിതി ചെയ്യുന്നത്, മന, കളപ്പുര, പത്തായപ്പുര, കല്‍പ്പടവുകളോട് കൂടിയ വലിയ കുളം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മനയുടെ പ്രൗഡി വര്‍ദ്ധിപ്പിക്കുന്നതിനായി തോട്ടരികിലായ് മനക്കു കീഴില്‍ തന്നെ ഒരു കൃഷ്ണ ക്ഷേത്രവും ഉണ്ട്. രാജഭരണ കാലത്തെ പ്രമാണിമാരുടെ ഈറ്റില്ലമായിരുന്നു വരിക്കാശ്ശേരി മന. സാമൂതിരിമാരുടെ തെരഞ്ഞെടുപ്പിനും കിരീട ധാരണത്തിനുമെല്ലം ഈ മനയിലുള്ളവര്‍  അത്യന്താപേക്ഷിതമായിരുന്നു. 

ദേവാസുരം, മാടമ്പി, ആറാംതമ്പുരാന്‍,  നരസിംഹം, രാപ്പകല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം പ്രധാന ലൊക്കേഷന്‍ വരിക്കാശ്ശേരി ആയിരുന്നു.മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ ഏറെ തവണ പ്രത്യക്ഷപെട്ടിട്ടുണ്ട്. അതി വിശാലമായ  പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. ആയിരക്കണക്കിന് പറ നെല്ല് സൂക്ഷിച്ചിരുന്ന ഇടമാണിത്.  നിറയെ മത്സ്യങ്ങള്‍ ഉള്ള ഒരു കുളമാണ് ഇവിടുത്തേത്, ഇവിടെ വരുന്ന ഓരോ സഞ്ചാരികളും കയ്യില്‍ ഒരു പിടി അരിയുമായി ആ മത്സ്യ സമ്പത്ത് കാണാന്‍ കുളത്തിന്റെ പടവുകള്‍ ഇറങ്ങാതെ ഇരിക്കില്ല. നീന്താന്‍ അറിയുന്നവര്‍ക്ക് നന്നായി ഒന്ന് നീന്തി കുളിക്കുകയുമാകാം.

വരിക്കാശ്ശേരിയുടെ വാസ്തു

എട്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം, ചത്തെിത്തേക്കാത്ത വെട്ടുകല്ലില്‍ ശില്‍പത്തികവോടെ വരിക്കാശ്ശേരിമനയിലെ വലിയപ്ഫന്‍ നമ്പൂതിരിപ്പാടിന്‍െറ മകന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്‍െറ മേല്‍നോട്ടത്തില്‍ പടുത്തുയര്‍ത്തിയ ഈ നാലുകെട്ട് തലമുറകളിലൂടെ ജീവിതം ആസ്വദിക്കുകയാണ്. വാസ്തുശാസ്ത്ര പ്രകാരമുള്ള നാലു കെട്ടിന്‍െറ മാതൃക നിര്‍മിച്ചത് വേലനേഴി ജാതവേദന്‍ നമ്പൂതിരിയും ശിലാസ്ഥാപനം പെരുന്തച്ചനുമാണ്. കിരീടവും ചെങ്കോലും മനവാണവര്‍ക്ക് സ്വന്തമല്ലായിരുന്നെങ്കിലും രാജവാഴ്ചയുടെ പ്രതാപകാലത്ത് വരിക്കാശ്ശേരി മനയുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നത് ചരിത്രം. നാടുവാഴുന്നവരുടെ കിരീടധാരണത്തിന് ആചാരപ്രകാരം സാക്ഷ്യംവഹിച്ചുപോന്ന പ്രതാപകാലവും നൂറ്റാണ്ടു പിന്നിട്ട വരിക്കുമഞ്ചേരി എന്ന വരിക്കാശ്ശേരി മനയില്‍ ജന്മമെടുത്തവരുടെ ഭാഗ്യമാണ്. 

നാലേക്കറില്‍ പരന്നുകിടക്കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാലുകെട്ടും പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും വെള്ളം തുള്ളിത്തുളുമ്പുന്ന വലിയ കുളവും കണ്ടാലും കണ്ടാലും മതിവരില്ല. ഇപ്പോള്‍ കുളത്തില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നുണ്ട്. ആണിനും പെണ്ണിനും പ്രത്യേകം കുളിപ്പുരകളും ഉണ്ടായിരുന്നു.
കാലക്രമേണ പടിപ്പുര പൊളിച്ചെങ്കിലും വിശാല പൂമുഖമുള്ള മൂന്നുനിലയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാലുകെട്ടാണ് ആദ്യം കണ്ണില്‍പ്പെടുക. ശങ്കരനാശാരിയുടെ മേല്‍നോട്ടത്തില്‍ മരംകടഞ്ഞ് വിക്ടോറിയന്‍ ശൈലിയില്‍ വണ്ണംകുറഞ്ഞ തൂണുകളാണ് പൂമുഖത്തിന്‍െറ പ്രത്യേകത.  പ്രശസ്ത ശില്‍പിയും മനയിലെ അംഗവുമായിരുന്ന കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു ഇതിന്‍െറ രൂപകല്‍പന. പൂമുഖത്തിന് മുകളില്‍ തുറന്ന ടെറസുമുണ്ട്. നടുമുറ്റവും അതിനോട് ഇണങ്ങിനില്‍ക്കുന്ന വടക്കിനി,  തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങള്‍. കിഴക്കിനിയാണ് ഊണുമുറി.  വടക്കിനിയിലാണ് ഹോമം, ഉപനയനം, വേളി തുടങ്ങി പൂജാദി ചടങ്ങുകള്‍ നടക്കുന്നത്. സ്ത്രീകളുടെ ഭക്ഷണമുറിയായ മേലടുക്കള, അടുക്കള ജോലിക്കുള്ള വടക്കടുക്കള, കിഴക്കടുക്കള എന്നിവയുണ്ട്. തെക്കിനിയാണ് സ്റ്റോര്‍ മുറി. പടിഞ്ഞാറുഭാഗത്തെ തേവാര മുറിയും മറ്റ് മുറികളുമാണ് അന്തര്‍ജനങ്ങളുടെ അന്ത$പുരം.  താഴത്തെ നിലയില്‍നിന്ന് നാലു കോണിപ്പടികള്‍ അവസാനിക്കുന്നത് മുകളിലത്തെ നിലയിലാണ്. ഇതില്‍ ഒരെണ്ണം പൂമുഖത്തുനിന്നുള്ളതാണ്.
ഒന്നാംനിലയില്‍ സാമാന്യം വലുപ്പമുള്ള ബാത്ത് അറ്റാച്ച്ഡ് സംവിധാനത്തോടെ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. നിരവധി കൊച്ചുമുറികള്‍ ഇവിടെയും കാണാം. ഒന്നാംനിലയുടെ പതിപ്പാണിവിടത്തെ രണ്ടാംനിലയും.
നാലുകെട്ടും തെക്കും പടിഞ്ഞാറും രണ്ടു പത്തായപ്പുരകളും ശ്രീകൃഷ്ണക്ഷേത്രവും 85 സെന്‍റില്‍ വിശാലമായ കുളവും പണ്ട് ഇവിടത്തെ അന്തേവാസികള്‍ക്ക് ആര്‍ഭാടമായിരുന്നില്ല. തമ്പുരാക്കന്മാരും  കുടുംബാംഗങ്ങളും ജോലിക്കാരും സംസ്കൃത, വേദാഭ്യാസത്തിന് ഗുരുകുല സമ്പ്രദായത്തില്‍ തുടരുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് അംഗങ്ങള്‍ക്ക് സദ്യവട്ടങ്ങളും ഇവിടെ തകൃതിയായിരുന്നു.
ആനയും അമ്പാരിയും അരങ്ങുവാണ വരിക്കാശ്ശേരി മനയുടെ കാലം മാറി. പതിറ്റാണ്ടായി മനയില്‍ താമസക്കാരില്ല. 25 അവകാശികളുണ്ടായിരുന്നതില്‍ ഷെയര്‍ വാങ്ങാതെ അവശേഷിച്ചവരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. വ്യവസായികളായ കപ്പൂര്‍ ഹരിയും അനിമോനും ഉടമസ്ഥരില്‍ ഉള്‍പ്പെടും.

അറ്റകുറ്റപ്പണികളുടെയും സംരക്ഷണത്തിന്‍െറയും ചെലവുകളും സാമൂഹികാവസ്ഥകളുമാണ് പല നമ്പൂതിരി ഇല്ലങ്ങളെയും തച്ചുടച്ചത്. എന്നാല്‍, ഇതെല്ലാം വരിക്കാശ്ശേരി മനക്ക് അതിജീവിക്കാനാവുന്നതിനു പിന്നില്‍ അഭ്രപാളികളിലെ താരപദവി തന്നെയാണ് കാരണം.

Court : 1. http://southlive.in/ , 2. http://www.madhyamam.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ