ഓപ്പറേഷന്‍ തണ്ടര്‍ ബോള്‍ട്ട്

Share the Knowledge

1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു . പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു 58 യാത്രകരെയും വീണ്ടും ആകാശ വിതാനത്തില്‍ എത്തി . എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക്കാരും ഒരിക്കലും കരുതിയിരുന്നില്ല , വിമാനത്തിലെ തങ്ങളുടെ മാന്യ അതിഥികളില്‍ നാല് പേര്‍ Popular Front for the Liberation of Palestine ( P.F.L.P ) എന്ന തീവ്രവാദ സംഘടനയുടെ ആളുകള്‍ ആയിരുന്നു എന്ന് ! രണ്ടു പാലസ്തീനികളും രണ്ടു ജര്‍മ്മന്‍ ദമ്പതികളും ആയിരുന്നു (Wilfried Böse and Brigitte Kuhlmann ) അവര്‍ . പാരിസിലെ തികച്ചും ദുര്‍ബലമായിരുന്ന സുരക്ഷാ പരിശോധനകളെ സമര്‍ഥമായി പറ്റിച്ച് യന്ത്ര തോക്കുകളും ഗ്രനേഡുകളും അവര്‍ വിമാനത്തില്‍ കയറ്റിയിരുന്നു . അതിനാല്‍ തന്നെ പാരിസില്‍ നിന്നും പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ വിമാനം തങ്ങളുടെ വരുതിയില്‍ ആക്കുവാന്‍ അവര്‍ക്ക് സാധിച്ചു .

വിമാനവുമായി ബന്ധം വിഛെദിക്കപ്പെട്ടു നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചു . വിമാനം ഒന്നുകില്‍ തകര്‍ന്നു വീണിരിക്കാം അല്ലെങ്കില്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കാം . 94 ഇസ്രയേല്‍ പൗരന്മ്മാര് ഉള്ള വിമാനം ഇസ്രായേലിനും പ്രധാനമന്ത്രി ഇസഹാക്ക് റബീനും ഇനി തീര്‍ത്തും നിസാരമല്ല . ഇസ്രയേല്‍ എന്തിനെയും നേരിടാന്‍ തയാറെടുത്തു കഴിഞ്ഞു . ഇതിനിടെ തിവ്രവാദികള്‍ വിമാനം ലിബിയയിലെ ബെന്‍ഖസിലേക്ക് തിരിക്കുവാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു . കൂടുതല്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു തീവ്രവാദികളുടെ ആദ്യ ആവശ്യം. ഏകദേശം ഏഴു മണിക്കൂറുകളോളം വിമാനം ലിബിയയില്‍ കിടന്നു . ഇതിനിടെ ബ്രിട്ടനില്‍ ജനിച്ച ജൂതവനിത ടിശുമാസേല്‍ തനിക്കു ഗര്‍ഭചിത്രം വന്നു എന്ന് തീവ്രവാദികളെ കളവു പറഞ്ഞു വിശ്വസിപ്പിച്ചതിനാല്‍ അവരെ പോകുവാന്‍ റാഞ്ചികള്‍ അനുവദിച്ചു

എകാധിപതി മുഹമ്മദ് ഗദ്ദാഫി അപകടം മണത്തു കാരണം കളി ഇസ്രായേലിനോട് ആണ് അവരോട് ഏറ്റു മുട്ടിയാല്‍ അത് തന്റെ അവസാനത്തിലേ ചെന്നു അവസാനിക്കൂ എന്നുഅറിയാവുന്ന ഗദ്ദാഫി രാജ്യം വിട്ടു പോകാന്‍ അവശ്യപെട്ടു ( അത് ശരി ആയ തീരുമാനമായിരുന്നു. പിന്നെയും 40 വര്‍ക്ഷം അയാള്‍ക്ക് ലിബിയയുടെ ഏകാധിപതിയായായി തുടരാന്‍ കഴിഞ്ഞു ) തിവ്രവാദികള്‍ ചുറ്റും ഉള്ള രാജ്യങ്ങള്‍ ആയ ഇറാക്ക് സിറിയ ഇജിപ്റ്റ് തുടങ്ങിയ എല്ലാ രാജ്യങ്ങളുമായി ബന്ധപെട്ടു. അവരാരും അഭയം നല്കാന്‍ തയ്യാറായില്ല എന്നാല്‍ ഉഗാണ്ടന്‍ എകാധിപതി ഈദി അമീന്‍ തിവ്രവാദികള്‍ക്കു അഭയം നല്‍കാന്‍ തയ്യാറായി. കാരണം മുന്‍പ് ഇസ്രായേലുമായി തൊടുത്തു നാണം കെട്ട ഈദി അമിന്‍ അവര്‍ക്കിട്ടു പണിയാന്‍ ഇതിനെക്കാളും നല്ല അവസരം കിട്ടില്ല എന്ന് മനസിലാക്കി. എന്നാല്‍ ഈ തിരുമാനം തന്റെ ഏകാധിപത്യത്തിന്റെ ശവ പ്പെട്ടിയില്‍ അടിക്കുന്ന ആണി യാണെന്ന് അയള്‍ അറിഞ്ഞില്ല. 28 ജൂണ്‍ 1976 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞു 3.15ന് ഉഗാണ്ട ലക്ഷ്യമാക്കി പറന്നു .
ഉഗാണ്ടയില്‍ പറന്ന് ഇറങ്ങിയ തിവ്രവാദികള്‍ ബന്ദികളെ വിട്ടയക്കാനുള്ള ഡിമാണ്ട് മുന്നോട്ട് വെച്ച് ഇസ്രയേലിന്റെ തടവിലുള്ള നാൽപതിലധികം തീവ്രവാദികളെ വിട്ടയക്കുക എന്നതായിരുന്നു തീവ്രവാദികളുടെ ആവശ്യം. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും, വിട്ടുവീഴ്ചയെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്ത ഇസ്രയേൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം എന്ന ഒരേയൊരു പരിഹാരത്തിലേക്ക്‌ എത്തി…. അതിന് അവര്‍ക്ക് സമയം ആവശ്യമായിരുന്നു. തിവ്രവാദികള്‍ക്ക് വഴങ്ങുന്നു എന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ഇസ്രായേല്‍ തിരുമാനിച്ചു

1976 ജൂലായി 1 ഇസ്രായേല്‍ പൗരന്മാര്‍ ഒഴിച്ചു ബാക്കി എല്ലാവരെയും വിട്ടയക്കാന്‍ ഈദി അമീനും തിവ്രവാദികളും തിരുമാനിച്ചു. കാരണം മറ്റുള്ളവര്‍ ചേര്‍ന്ന് തങ്ങളെ അക്രമിക്കുമെന്നു അവര്‍ ഭയപെട്ടു .എന്നാല്‍ ഇസ്രായേലിന് അതിന് കഴിയില്ല എന്ന് അവര്‍ വിശ്വസിച്ചു കാരണം 4000 കിലോമിറ്റര്‍ ദുരെ ആണ് ഇസ്രയേല്‍ ഇജ്പിറ്റ് സുഡാന്‍ സൌദി അറേബിയ കെനിയ എന്നി രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കുടി മാത്രമേ ഉഗാണ്ടയില്‍ എത്താന്‍ കഴിയുകയുള്ളു. ഇതില്‍ കെനിയ ഒഴിച്ചു ബാക്കി എല്ലാ രാജ്യങ്ങളും ഇസ്രയേലിനെ ശത്രു പക്ഷത്തു കാണുന്നവര്‍ ആണ് അവര്‍ ഇസ്രായേലിന്റെ ഒരു പരാജയത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ ആണ് അതുകൊണ്ട് തന ആക്രമണം ഒരിക്കലും ഉണ്ടാകില്ല എന്ന് കരുതി . എന്നാല്‍ ഇസ്രയേല്‍ അല്ലെ രാജ്യം തിവ്രവാദികളും ഇദി അമിനും ചിന്തിച്ചു നിര്‍ത്തിയിടത്തു നിന്നു തന്നെ ഇസ്രയേല്‍ ചിന്തിച്ചു തുടങ്ങി ‍ . ഇസ്രയെലുകരെ ഒഴിച്ചു ബാക്കി എല്ലാവെരെയും വിട്ടയക്കുവാനുള്ള തിരുമാനം അവര്‍ക്ക് കിട്ടിയ പിടിവള്ളി ആയിരുന്നു .നിമിഷങ്ങള്‍ക്ക് ഉള്ളില്‍ത്തന്നെ മോസാദിന്റെ ചാരന്‍മാര്‍ അവരെ എല്ലാവരെയും കണ്ടു വിവരങ്ങള്‍ തിരക്കി.2 അതില്‍ നിന്ന് അവര്‍ക്ക് തിവ്രവദികളെ കുറിച്ച് വ്യക്തമായ ധാരണകിട്ടി അവര്‍ എല്ലാവരും കുടി 10 പേര്‍ ഉണ്ടെന്നും ഒരേ സാമയം 2 പേര്‍ എപ്പോഴും ബന്ദികളെ താമസിപ്പിക്കുന്ന റൂമില്‍ കാണും 4 പേര്‍ 2 സംഘങ്ങളായി വന്നുകൊണ്ടേ ഇരിക്കും 6 പേര്‍ മാത്രമേ ഒരേ സമയം റൂമില്‍ ഉണ്ടാകുകയുള്ളു. പുറത്തു 100 അടുത്തു ഉഗാണ്ടന്‍ സൈന്യം.
എല്ലാ തിവ്രവാദികളുടെയും കയ്യില്‍ മിഷ്യന്‍ ഗണ്‍ ഉണ്ട്. അറയില്‍ സ്പോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്‌. രാത്രി 12 മണിക്ക് എല്ലാവരും സിഗരറ്റ് വലിക്കാന്‍ പുറത്തു പോകും. 1 മണിക്ക് മുന്‍പ് എല്ലാവരും ഉറങ്ങണം എന്ന് ഇതില്‍ മോസാദിന്റെ ചാരന്മാര്‍ മോചിക്കപ്പെട്ട ബന്ദികളുടെ സഹായത്താല്‍ ഛായാ ചിത്രം തയാറാക്കി ഒപ്പം ബന്ദികളെ പാര്‍പ്പിച്ച എന്‍ഡവര്‍ എയര്‍പോര്‍ട്ടിന്റെ പഴയ ടെര്‍മിനലിന്റെ ബ്ലു പ്രിന്റും വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ ഫയലും ഇസ്രയേല്‍ ഡിഫന്‍സ് ഓഫീസില്‍ എത്തി .
ഒരു രാത്രി കുടി അവസാനിക്കുന്നു ഇനി ഒരു ദിവസം മാത്രമേ മുന്നിലുള്ളു. ബന്ദികള്‍ ഓരോരുത്തരും മരണത്തെ പുല്‍കാന്‍ മനസ് പാകപ്പെടുത്തി തുടങ്ങി ജന്മനാടായ ഇസ്രയേല്‍ തങ്ങളെ ഉപേഷിച്ചു എന്ന് തന്നെ അവര്‍ കരുതി തോക്കും മറ്റും സ്പോടക വസ്തുക്കളുമായി തിവ്രവാദികളും ഉഗാണ്ടന്‍ പട്ടാളക്കാരും ചുറ്റും നടക്കുന്നു. ഇതേ സമയം ഇസ്രയേല്‍ ബന്ദികളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നാടന്നുകൊണ്ടിരുന്നു. ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിലെ മുതിര്‍ന്ന കമന്റോ ആയ ഡെപ്യൂട്ടി കാമാൻഡര്‍ മുകി ബസാര്‍ വ്യക്തമായ പദ്ധതി തയാറാക്കി .കാര്യങ്ങള്‍ മുകി ബസാര്‍ ഉദ്ദേശിച്ച ദിശയിലെക്കുതന്നെ .ബസറും സഹ പ്രവര്‍ത്ത്കരായ ജോണി നെഹന്യാവും ജോഷുവ ഷാനിയും ചേര്‍ന്ന് സൈനിക നിക്കത്തിനായുള്ള രൂപ രേഖ തയാറാക്കുന്ന തിരക്കിലായി. ആദ്യം ഉഗാണ്ടയിലെക്കുള്ള യാത്ര അതിന് അമേരിക്കയുടെ കൈയില്‍ നിന്നും ഇസ്രയേല്‍ വാങ്ങിയ 4 c 130 ഹെർക്കുലിസ് ട്രാന്സ്പോര്ട്ട്ം ഫ്ലൈറ്റ് ദൌത്യത്തിനായി തിരഞ്ഞെടുത്തു
ഉഗാണ്ടയിലേക്ക് എത്തണമെങ്കില്‍ സൌദി ,ഇജിപ്റ്റ് ,സുഡാന്‍ കെനിയ എന്നി രാജ്യങ്ങളുടെ വ്യോമാതിര്‍തികളിലൂടെ വേണം പോകാന്‍ ആദ്യത്തെ 3 രാജ്യങ്ങള്‍ ഇസ്രയേലിനെ ശത്രു പക്ഷത്തുകാണുന്ന രാജ്യങ്ങള്‍ ആണ് അവരില്‍ നിന്നും ഒരു സഹായവും ലഭിക്കില്ല അവരുടെ വൈമാനിക പാതയിലൂടെ പോകാന്‍ അവര്‍ അനുവദിക്കുകയും ഇല്ല. പൈലറ്റായ ജോഷുവ ഷാനിയുടെ മനസ്സില്‍ മറ്റൊരു പാത തെളിഞ്ഞു. പണ്ട് തങ്ങളുടെ പിതാക്കാന്‍മാര്‍ ഈജിപ്റ്റിന്റെ അടിമത്തത്തില്‍ നിന്നും മോചനം നേടി കടന്നു വന്ന ചെങ്കടലിന് മുകളിലുടെ പറന്നു കെനിയയില്‍ എത്തി, അവിടെ നിന്ന് ഉഗാണ്ടയിലെക്ക് കടക്കുക. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ഉഗാണ്ടയിലെ എന്‍ടെവര്‍ എയര്പോർട്ടിന് 2 ഭാഗങ്ങള്‍ ഉണ്ട്. ആദ്യഭാഗം പഴയ ടെര്മിനല്‍ .അവിടെ നിന്നും 2.5 കിലോമിറ്റര്‍ മാറി പുതിയ ടെര്‍മിനല്‍ പഴയ ടെര്‍മിനലില്‍ ആണ് തിവ്രവദികള്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ വിമാനം ഇറക്കാന്‍ ഏറ്റവും ഉചിതം പുതിയ ടെര്‍മിനല്‍ ആണ് ചിലപ്പോള്‍ റണ്‍വേയില്‍ ലൈറ്റുകള്‍ ഉണ്ടാകില്ല അങനെ എങ്കില്‍ റണ്‍വേ പുര്‍ണമായും മനസ്സില്‍ ഉറപ്പിച്ചു ഇരുട്ടത്ത്‌ വമാനം ഇറക്കണം ഏറ്റവും അപകടം പിടിച്ച ദ്വത്യം പൈലറ്റായ ജോഷുവ ഷാനി ഏറ്റെടുത്തു. ഷാനി പറത്തുന്ന ആദ്യ വിമാനം റണ്‍വേയില്‍ ഇറങ്ങി 7 മിനീട്ടിനു ശേഷമെ അടുത്ത വിമാനം ഇറക്കാന്‍ പാടുള്ളൂ. ഈ സമയത്തിനുള്ളില്‍ തിവ്രവാദികളെ ആക്രമിച്ചു കിഴ്പെടുത്തണം. ആദ്യ വിമാനം റണ്‍വേയില്‍ ‍ ഇറങ്ങിയാല്‍ 30 സൈനികര്‍ ബന്ദികളെ പര്‍പ്പിച്ചിരിക്കുന്ന ടെര്‍മിനലിലേക്ക് പോകണം. 100 കണക്കിന് ഉഗാണ്ടന്‍ സൈനികരുടെ കണ്ണ് വെട്ടിച്ചു അവിടെ എത്താന്‍ മുഖി ബസരുടെ തലയില്‍ ഒരു ആശയം തെളിഞ്ഞു ഉഗാണ്ടന്‍ പ്രസിഡണ്ട്‌ ആയ ഈദി അമീന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കറുത്ത മേഷ്സിഡസ് കാറും അതിന് അകമ്പടി പോകാനായി ഉഗാണ്ടന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള 3 പട്ടള ജിപ്പും തയാറാക്കി ഇതിലുടെ ഉഗാണ്ടന്‍ പട്ടാളകാരുടെ മുന്നിലുടെ പോയാല്‍ അവര്‍ ഒരിക്കലും തടയില്ല. കുട്ടത്തിലെ ഏറ്റവും ബുദ്ധിപരമായ നിക്കം എന്ന് കരുതിയ പദ്ധതി

ടെര്‍മനല്‍ ബില്ഡിഗിന് അടുത്ത് എത്തിയാല്‍ 30 സൈനികര്‍ 3 ഭാഗമായി തിരിഞ്ഞു തിവ്രവദികളെ വധിച്ചു ബന്ദികളെ രക്ഷിക്കുക .അതിന്റെ നേതൃത്വം ജോണി നെഹന്യാഹു ഏറ്റെടുത്തു. ബന്ദികളെ രക്ഷിച്ചാല്‍ ഉടനെ മറ്റ് വിമാനങ്ങള്‍ എത്തണം എല്ലാവരെയും കയറ്റി അവ ഇസ്രായേലിലേക്ക് പറക്കണം. ജോണി നെഹാന്യവുവിന്റെ നേതൃത്വം സൈന്യം പരിശിലനം ആരംഭിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തിവ്രവാദികളെ വധിച്ചു ബന്ദികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, എന്നാല്‍ അപ്പോഴും മിഷന് അനുമതി നല്‍കാന്‍ ഇസ്രയേല്‍ ഭരണതികാരികള്‍ വിസമ്മതിച്ചു പ്രധിരോധ മന്ത്രി ഷിമോണ്‍ പെരസിനെ ബോദ്ധൃപ്പെടുത്താന്‍ ഒരു തവണ അദേഹത്തിന് മുന്നില്‍ ഓപ്പറേഷൻ അവതരിപ്പിച്ചു. തന്റെ സൈനികരുടെ കഴിവില്‍ പുര്‍ണ്ണ വിശ്വാസം ഉണ്ടായിരുനിട്ടും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഴിയുമെന്നു അദേഹം വിശ്വസിച്ചില്ല .അതിനുള്ള കാരണം 1974 ല്‍ നടന്ന മലോട്ട് ഭികരക്രമണമാണ്. ഇസ്രായേലിന്റെ വടക്കന്‍ പ്രവിശ്യയായ മലോട്ടിലെ ഒരു സ്കൂളില്‍ ടെമോക്രാറ്റിക്കു ഫ്രണ്ട് ഫോര്‍ the ലിബറേഷന്‍ ഓഫ് പലസ്തിന്‍ എന്നാ ഭികര സംഘടന 105 കുട്ടികള്‍ ഉള്‍പ്പടെ 115 പേരെ ബന്ദികള്‍ ആക്കി ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന പലസ്തിന്‍ തിവ്രവാദികളെ വിട്ട് നല്കണമെന്ന് അവര്‍ ശഠിച്ചു. അവര്‍ക്ക് എതിരെ സൈനക നടപടി സ്വികരിക്കാന്‍ ഇസ്രയേല്‍ തിരുമാനിച്ചു പക്ഷെ കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇസ്രയേല്‍ സൈനിക നടപടികള്‍ തുടങ്ങിയ ഉടനെ ബന്ദികളാക്കിയ 22 കുട്ടികളെയും 3 അദ്ധ്യാപകരേയും തിവ്രവാദികള്‍ നിഷ്കരുണം കൊന്നു തള്ളി .സൈനിക നടപടി വിജയിച്ചു എങ്കിലും കുട്ടികളുടെ മരണം കരളലിയിക്കുന്ന ഓര്‍മ്മ ആയി മാറി .ഉഗാണ്ടയിലെ സ്ഥിതിയും ഏതാണ്ട് മലോട്ടിന് സമാനമാണ് സൈനിക നടപടിക്കു പ്രതികാരമായി ബന്ദികളെ തിവ്രവാദികള്‍ വധിച്ചേക്കാമെങ്കിലും ഒരു അവസാന ശ്രമം എന്ന നിലയില്‍ ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ അവതരിപ്പിക്കാനും പ്രധാനമന്ത്രി സക്ക് റാബിന് പദ്ധതിയെ കുറിച്ച് വ്യക്തമായ ധാരണ നല്‍കാനനും പ്രധിരോധ മന്ത്രി ഷിമോണ്‍ പെരസ് തിരുമാനിച്ചു ഈ സമയം ഉഗാണ്ടയില്‍ ആവിഷ്കരിച്ചതുമായ സംഭവങ്ങള്‍ അരങ്ങേറി തങ്ങളെ ആരും രക്ഷിക്കാനില്ല എന്ന തോന്നലില്‍ ആയിരുന്നു ബന്ദികള്‍. കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രി ആയ ടാറ ബ്ലോക്കിന്റെ സ്ഥിതി മോശമായി. അവരെ എത്രയും പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കണമെന്ന് മകന്‍ ഹിയന്‍ ഹറ്റു ആവശ്യപെട്ടു . തിവ്രവാദികള്‍ ഉടനെ ടാറ ബ്ലോക്കിനെ കംമ്പലിയയിലെ മുലാഗ ആശുപത്രിയില്‍ എത്തിച്ചു ,എന്നാല്‍ ഒപ്പം പോകാന്‍ ഹിയനെ അനുവദിച്ചില്ല. ഷിമോണ്‍ പെരസിനോട് അനുമതി നല്‍കാന്‍ സൈനികര്‍ അഭ്യര്‍ഥിച്ചു വൈകിട്ട് 6 മണിക്ക് നിശ്ചയിച്ചിരിക്കുന്ന സര്‍വ്വ കക്ഷിയോഗത്തിലെ തിരുമാനം അനുസരിച്ചേ അനുമതി നല്‍കാന്‍ കഴിയൂ എന്ന് ഷിമോണ്‍ പെരസ് അറിയിച്ചു.

എന്നാല്‍ സമയം പോകും തോറും പദ്ധതി പരാജയപെടാനുള്ള സാധ്യത കുടികൊണ്ടിരിക്കുകയാണെന്ന് മേജര്‍ ടെപ്യുടി കാമ്മണ്ടെര്‍ ഹെകുട്ടിയേല്‍ ആദം ഷിമോണ്‍ പെരസിനെ അറിയിച്ചു. രാത്രി 12 മണിക്ക് മുന്‍പേ എന്‍ടവര്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞാലെ തിവ്രവദികളെ ഞെട്ടിച്ചു കൊണ്ട് അക്രമം നടത്താന്‍ സാധിക്കു 12 ശേഷം അവര്‍ വിശ്രമികാന്‍ പോകും പിന്നെ ഒരു അക്രമം വലിയ അപകടം ക്ഷണിച്ചുവരുത്തും എന്ന് ഷിമോന്‍ പെരസിനെ ബോധ്യപെടുത്തി ഷിമോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ബെന്തപെട്ടു ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ച യില്‍ ഓപ്പറേഷന്‍ തന്‍ടെര്‍ ബോള്‍ട്ട് എന്ന് പേരിട്ട് ഓപ്പറേഷന്‍ അനുമതി നല്കാന്‍ തിരുമാനിച്ചു സര്‍വ്വക്ഷി യോഗത്തില്‍ എല്ലാ നേതാക്കളെയും കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഷിമോണ്‍ പെരസ് ഏറ്റെടുത്തു ഒരു പക്ഷെ യോഗ തിരുമാനം എതിരായാല്‍ ഓപ്പറേഷന്‍ റദ്ദാക്കി തിരിച്ചു വരണമെന്ന് സൈനികരോട് നിര്‍ദേരശിച്ചു സര്‍വ്വ സജികരണങ്ങളുമായി 4 ഇസ്രയേല്‍ വിമാനങ്ങല്‍ പറന്നു ഉയര്‍ന്നു ചെങ്കടലിന് മുകളിലുടെ അവര്‍ ഉഗാണ്ട ലക്ഷ്യമാക്കി നിങ്ങി മറ്റുള്ള രാജ്യങ്ങളുടെ രാടര്‍ സംവിടങ്ങളെ കളിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വിമങ്ങളില്‍ ഉള്‍പെടുത്തിരുന്നു ജോഷുവ ഷാനി എന്നാ സൈനിക പൈലറ്റാണ് ആദ്യ വിമാനം പറത്തുന്നത് യാത്രയുടെ പുര്‍ണ്ണപ ചുമതല ഷാനിക്ക് ആയിരുന്നു അതില്‍ മുകി ബസരുടെ നേതൃത്വത്തില്‍ ‍ ഉള്ള 30 കാമാണ്ടോകള്‍ പോരാട്ടത്തിനുള്ള അവസാന തയ്യാറെടുപ്പ് നടത്തികൊണ്ടിരുന്നു 10 പേര്‍ ഉള്ള 3 സംഖങ്ങളായി തിരിഞ്ഞു 7 വാതിലുകള്‍ ഉള്ള ടെര്‍മിനല്‍ ബില്‍ടിങ്ങിലെ ആദ്യ 3 വാതിലുകളില്‍ ആക്രമണം നടത്തണം 3 മത്തെ വാതിലിനു ഉള്ളില്‍ ആണ് ബന്ദികളെ താമസിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് അവിടുത്തെ ആക്രമണം വളരെ ശ്രദ്ദയോടെ വേണം ചെറിയ ഒരു അസ്രധദമതി മരോട്ടിലെ ദുരിന്തം ആവര്‍ത്തിക്കാന്‍ ഇടയാക്കും അതിനാല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ഓരോ സൈനികരും തിവ്രവദികളുടെ മുഖം മനസ്സില്‍ പതിപ്പിക്കാന്‍ ശ്രമിച്ചു തമ്മില്‍ തമ്മില്‍ ഓരോ തിവ്രവദികളുടെയുംസ്വഭാവത്തെ കുറിച്ച് പറഞ്ഞു പഠിച്ചു ദൗത്യത്തില്‍ പരാജയത്തിന്റെ പഴുത് അടക്കാന്‍ ശ്രമിച്ചു ഈ സമയം ഇസ്രയേല്‍ സര്‍വ്വ കക്ഷി യോഗത്തില്‍ ഉഗാണ്ടയില്‍ ബന്ദിള ക്കപെട്ടവരുടെ കാര്യത്തില്‍ എന്ത് തിരുമാനം എടുക്കണമെന്ന ചര്‍ച്ച നടക്കുകയാണ് പതിരോധ മന്ത്രി ഷിമോണ്‍ പെരസ് സൈനിക നടപടി ആണ് അഭികാമ്യം എന്ന് വാദിച്ചു.

എല്ലാ മുതിര്‍ന്ന എല്ലാ സൈനിക ഉദ്യോഗസ്ഥരും അതിനോട് യോചിച്ചു എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ അതിനെ എതിര്‍ത്തു ഒടുവില്‍ ഷിമോണ്‍ പെരസ് സൈനിക നടപടികളുടെ എല്ലാം ഉത്തരവാദിത്തവും ഏറ്റെടുത്തു സൈനിക നടപടികള്‍ക്ക് ഉള്ള അങ്ങികാരം വാങ്ങി സമയം രാത്രി 11 മണി 72 ടണ്‍ ഭാരമുള്ള ഉപകരണങ്ങളും 30 സൈനികരുമായി എന്‍ടവേയര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ പറന്ന് ഇറങ്ങണം റണ്‍വേയില്‍ ലൈറ്റുകള്‍ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് ഇരുട്ടത്ത്‌ ഇറങ്ങാന്‍ പ്രത്യേക പരിശിലനം പൈലറ്റായ ഷാനി നേടിയിരുന്നു വിമാനം എന്‍ടവേയര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയിക്ക് മുകളില്‍ എത്തി ഭാഗ്യം റണ്‍വേയിക്ക് ലൈറ്റുകള്‍ എല്ലാം തെളിഞ്ഞു കിടക്കുന്നു അല്പം മുന്‍പ് ബ്രിട്ടീഷ്‌ എയര്‍ വെയ്സിന്റെ വിമാനം ഇന്ദനം നിറയ്ക്കാനായി ലാന്‍ഡ് ചെയ്തായിരുന്നു അതിന് വേണ്ടി തെളിയിച്ചതാണ് റഡാര്‍ സാങ്കേതിക വിദ്യയെ കളുപ്പിക്കാനുള്ള സാങ്കേതിത വിദ്യ വിമാനത്തില്‍ ഉള്ളതുകൊണ്ട് ആരുടെയും ശ്രദ്ദയില്‍ പെടാതെ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ കഴിഞ്ഞു ഉഗാണ്ടന്‍ പട്ടാളക്കാരുടെ വേഷമണിഞ്ഞ കമാണ്ടോകള്‍ മുകി ബസര്‍ന്റെയും ജോണി നെഹാന്യവിന്റെയും നേതൃത്വത്തില്‍ കറുത്ത മെഴ്സിടന്‍സ് കാറിലും അടികംപടി വാഹനങ്ങളായ ജിപ്പുകളിലും മുന്നോട്ട് നിങ്ങി തങ്ങളുടെ പ്രസിടെന്റും അകപടി വാഹങ്ങളും കടന്ന് വരുന്നു എന്ന് അവര്‍ ആദ്യം തെറ്റി ദാരിച്ചു എങ്കിലും തോട്ട അടുത്ത നിമിഷം അവര്‍ തോക്ക് ചുണ്ടി തങ്ങളുടെ ഏറ്റവും ബുധിപരപമായ നിക്കം എന്ന് അവര്‍ സ്വയം അഭിമാനിച്ച നിക്കം പാളി കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് അമിന്‍ തന്റെ കാര്‍ മറ്റിരുന്നു മാത്രമല്ല മൌരെഷ്യയില്‍ ഉള്ള പ്രസിഡണ്ട്‌ ഇവിടെ എത്താനും സാധിതയില്ല ഇക്കാര്യത്തില്‍ സംശയം തോന്നിയ സൈനികരില്‍ ഒരാള്‍ വാഹന വ്യുഹത്തിനു നേരെ തോക്ക് ചുണ്ടി എന്നാലും കാര്യങ്ങള്‍ ഇസ്ര്യയെലിനു അനുകുലംയിരുന്നു ജോണി തോക്ക് ചുണ്ടി നില്‍ക്കുന്ന സൈനികനെ വെടി വെയക്കാന്‍ ഒടെര്‍ നല്‍കി പെട്ടന്ന്‍ തന്നെ തിരിച്ചടി ഉണ്ടായി ബന്ദികളെ ഞെട്ടിച്ചു കൊണ്ട് ആക്രമണം നടത്താനുള്ള പദ്ധതി പൊളിഞ്ഞു എന്നിട്ടും മുന്‍കുട്ടി തിരുമാനിച്ച പോലെ വെടി ഉയര്‍ത്തു.

ഇസ്രയേല്‍ സൈനികര്‍ ബന്ദികളെ പാര്‍പ്പി ച്ചിരുന്ന കെട്ടിടത്തിലേക്ക് നിങ്ങി ബസറും കുട്ടരും കണ്ട്രോള്‍ ടവറില്‍ നില ഉറപിച്ച ഉഗാണ്ടന്‍ സൈനികരെ നേരിട്ടു ഇതേ സമയം ജോണിയുടെ നേതൃത്വത്തിലുള്ള സൈന്യം ബന്ദികളെ പറപ്പിച്ചിരുന്ന റൂമില്‍ എത്തി വെറും 4 സെക്കറ്റ് കൊണ്ട് റുമില്‍ ഉള്ള എല്ലാ തിവ്രവദികളെയും സൈന്യം വധിച്ചു ഇതിന്‍റെ ഇടയില്‍ ആയുധ രഹിതരായി 2 പേരെ സൈനികര്‍ കണ്ടു അവര്‍ ബന്ദികള്‍ ആണോ തിവ്രവദികളാണോ എന്ന് തിരിച്ചു അറിയാന്‍ കഴിയുന്നില്ല അരയില്‍ എന്തോ കേട്ടി വെച്ചിരികുന്നത് പോലെ തോന്നി മോചിക്ക പെട്ട ബന്ദികള്‍ പറഞ്ഞത് അനുസരിച്ച് തിവ്രവാദികള്‍ അറയില്‍ സ്പോടക വസ്തുകള്‍ ഒളിപ്പിച്ചു വെച്ചിട്ട് ഉണ്ട് ഒരാളുടെ കൈ അരയിലെക്ക് നിങ്ങുന്നത് കണ്ടപ്പോള്‍ വെടി വെയ്ക്കാന്‍ നിര്‍ദേയശം നല്കിപ ഇതേ സമയം തന്നെ മുകി ബസരുടെ നേതൃത്വത്തിലുള്ള സൈന്യം മുകളിലത്തെ നിലയില്‍ എത്തി അവിടെ ഉള്ള തിവ്ര വാദികളെയും 3 ഉഗാണ്ടന്‍ സൈനികരേയും വധിച്ചു ബന്ദികളുടെ റുമില്‍ ഒരു തിവ്രവദികളും ഇല്ല എന്ന് ഉറപ്പ് വരുത്തി ജോണി തിരഞ്ഞുപോല്‍ ഒരാള്‍ ചാടി എഴുനേറ്റു കസേരയില്‍ ഇരുന്നു ഒട്ടും വൈകാന്‍ ജോണി സമ്മതിച്ചില്ല ആ നിമിഷം അവനെയും വെടി വെച്ചിട്ടു ബന്ദികള്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇസ്രായേലി സൈനികരാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് എന്ന് ജോണി നെഹാന്യവ് ബന്ദികളില്‍ ഒരാളായ സാറ ഡേവിഡ്‌സന്‍ എന്ന് സ്ത്രിക്കു നേരെ കൈ നിട്ടി വരൂ നമ്മുക്ക് ഇസ്രയെയിലേക്ക് മടങ്ങാം ആ സമയം പുറത്തു റണ്‍വേയില്‍ ഒരു ഇസ്രയേല്‍ വിമാനം കുടി പറന്നു ഇറങ്ങി ഉടന്‍ എല്ലാവരോടും പുറത്തു ഇറങ്ങി വിമാനത്തില്‍ കയറാന്‍ നിര്‍ദേയശം നല്‍കി ബന്ദികള്‍ വേകം പുറത്തു ഇറങ്ങി വിമാനത്തില്‍ കടന്നു അപ്പോഴും പോരാട്ടം അവസനിച്ചിരുനില്ല.

ടവറിന്റെ മുകളില്‍ നിന്ന് ഒരു വെടി ഉണ്ട ജോണിയുടെ ശരിരത്തു തുളച്ചു കയറി ഇസ്രയേലും ശക്തമായി തിരിച്ചടിച്ചു അപ്പോഴേക്കും 200 സൈനികരെയും വഹിച്ചു കൊടുള്ള 3 മത്തെ വിമാനവും പറന്നു ഇറങ്ങി വെടി ഉയത്തു പാഞ്ഞു വന്ന ഇസ്രയേല്‍ സൈനികര്‍ക്ക് മുന്നില്‍ ഉഗാണ്ടന്‍ സൈനികര്‍ ഇയാം പാറ്റകളെ പോലെ പിടഞ്ഞു വിന്നു വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന അവര്‍ പിന്‍ തുടര്‍ന്ന് ആക്രമിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ഉഗാണ്ടന്‍ എയര്‍ഫോഷിന്റെ എല്ലാ വിമാനങ്ങളും ഇസ്രായേലി സൈന്യം തകര്‍ത്തു ബന്ദികളെ എല്ലാം കയറ്റി ലന്റെ ചെയ്തു 53 മിനിറ്റ് കൊണ്ട് പോരാട്ടം അവസാനിപ്പിച്ച്‌ വിമാനം റണ്‍വേയില്‍ നിന്ന് പറന്ന് പൊങ്ങി യാത്ര മദ്ധ്യേ ജോണി മരണ പെട്ടു തങ്ങളുടെ ദ്വത്യസങ്കം വിജയികളായി തിരിച്ചു വരുന്നു എന്നാ വാര്‍ത്ത അറിഞ്ഞു ഇസ്രയെയിലെ ടെല്‍ അവിവ് എയര്‍പോര്‍ട്ടിലേക്ക് ആളുകള്‍ ഒഴുകി എത്തി തിവ്രവാദി എന്ന് തെറ്റി ധരിച്ചു ഇസ്രായേലി സൈന്യം വധിച്ച ജോര്‍ജ് ജാക്കിനും ജോണി നെഹാന്യഹുവിനും നിത്യ ശാന്തി നേര്‍ന്നു ലോക രാജ്യങ്ങള്‍ ഇസ്രായേലിന്റെ വിജയത്തില്‍ പങ്ക് ചെര്‍ന്നു അങ്ങനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കാമണ്ടോ ഒപ്പരെഷന്‍ സ്വന്തം പേരിലാക്കാന്‍ ഇസ്രായേലി സൈനികര്‍ക്ക് കഴിഞ്ഞു !

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

Image

ഒരു അഭിപ്രായം പറയൂ