New Articles

വൈദ്യുതോര്‍ജ്ജം 

മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങളാണ് ആഹാരം ,വസ്ത്രം ,പാര്‍പ്പിടംഎന്ന് നാം പഠിച്ചിട്ടുണ്ട് . എന്നാല്‍ ആധുനിക മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങളില്‍ ഏറ്റവുംമുന്നില്‍ നില്ക്കുന്ന ഒന്നായി വൈദ്യതി മാറിയിരിക്കുകയാണ് . ആധുനിക മനുഷ്യന് പ്രാണവായു കഴിഞ്ഞാല്‍ പിന്നിട് ഏറ്റവും ആവിശ്യമുള്ള ഒന്നായി ഇലക്ട്രിക്കല്‍ എനെര്‍ജി മാറിയിരിക്കുകയാണ് . ഇലക്ട്രിസിറ്റി എന്ന  വാക്ക് ലോകത്തിനു സംഭാവന നല്കിയയത് 1646 ല്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് കാരനായ സർ തോമസ് ബ്രൗൺ ആണ് . അദ്ദേഹത്തിന്റെ സ്യുഡോഡോക്സിയ എപീഡെമിക്ക എന്ന പുസ്തകത്തിൽ ആണ് ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി പ്രയോഗിച്ചത് . അതില്‍ നിന്നാണ് ഇലക്ട്രിസിറ്റി എന്ന വാക്ക് വന്നത് .

എന്താണ് ഇലക്ട്രിസിറ്റി എന്ന് ചോദിച്ചാല്‍ ഒരു കൂട്ടം ഇലക്ടോണുകളുടെ സുഗമമായ സഞ്ചാരത്തെ നമ്മുക്ക് ഇലക്ട്രിസിറ്റി എന്ന് വിളിക്കാം .

electronflow

ക്രിസ്തുവിനു മുന്‍പ് തന്നെ ഇലക്ട്രിസിറ്റി സടിതകളെ മനുഷ്യന്‍ ഉപയോഗിച്ച് തുടങ്ങി എന്നാണ് കരുതുന്നത് 1938 ല്‍ ബാഗ്ദാദിൽ നടത്തിയ പര്യവേഷണത്തില്‍ ‍ BC മൂന്നാം നുട്ടണ്ടില്‍ ഉപയോഗിച്ചിരുന്ന ഗാൽവനിക് സെല്ലിനോടു സാദൃശ്യമുള്ള ബാറ്റെരി കണ്ടെടുക്കുകയുണ്ടായി . ഇലെക്ട്രോപ്ലടിംങ്ങിനു ഉപയോഗിച്ചു എന്ന് കരുതുന്ന ബാറ്റെരിയെ ഗവേഷകര്‍ ബാഗ്ദാദ് ബാറ്ററി ഏന്ന് വിളിക്കുന്നു. വൈദ്യുതകാന്തിക ബലങ്ങള ആദ്യമായി വേർതിരിച്ചറിയുന്നത് AD 1550 ല്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ജിരൊലാമോ കർദാനോ ആണ് . 1729 – ല്‍ സ്റീഫന്‍ വസ്തുക്കളെ 2 ആയി തരം തിരിച്ചു,. വൈദ്യതി കടത്തിവിടുന്ന വസ്തുക്കളെ ചാലകങ്ങള്‍ എന്നും വൈദ്യതി കടത്തി വിടാത്ത വസ്തുക്കളെ അചാലകങ്ങളെന്നും . മൂന്നാമത് മറ്റൊരു വിഭാഗങ്ങള്‍ കുടി ഉണ്ട് . അവയെ അര്‍ദ്ധചാലകങ്ങള്‍ എന്ന് വിളിക്കും. ഈ ലോഹങ്ങളുടെ പ്രത്യേകത ഇത് ചുടു ആകും തോറും വൈദ്യുതിയെ കടത്തി വിടുന്നത് തടഞ്ഞുകൊണ്ടിരിക്കും മറ്റു സമയങ്ങളില്‍ ‍ ഇവ ചലകങ്ങളായി പ്രവര്‍ത്തിക്കും. 1734 ആയപ്പോഴേക്കും ചാൾസ് സിസ്റ്റണി ഡ്യൂഫേ, വൈദ്യുതിക്ക് രണ്ടു തരം ചാര്‍ജുകള്‍ ഉണ്ടെന്ന് കണ്ടെത്തി . അവയെ റസിന്യുവസ് എന്നും വിട്രിയസ് വിളിച്ചു . ഇതില്‍ സമാനചോദനകൾ വികർഷിക്കുമെന്നും വിരുദ്ധചോദനകൾ ആകർഷിക്കുന്നുവെന്നും കണ്ടെത്തി .

1745ല്‍ പീറ്റർ വാൻ മസ്കൻബ്രെക് വൈദ്യുതചോദനകളെ വന്‍തോതില്‍ ശേഖരിക്കുവാൻ കഴിവുള്ള ലൈഡൻ ജാർ എന്നഅഥവാ ഒരുതരം Capacitor)നിർമ്മിച്ചു . 1752 ല്‍ ബഞ്ചമിൻ ഫ്രാങ്ക്ലിൻ, ആണ് മിന്നൽ വന്‍ തോതോലുള്ള ഒരു വൈദ്യുതപ്രഭാവമാണെന്നു കണ്ടെത്തിയത്
1831ൽ മൈക്കൾ ഫാരഡെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നു കണ്ടുപിടിച്ചത് , വൈദ്യുതി ഉത്പാദന – പ്രസരണ വ്യവസായത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

1-how-to-secure-the-electricity-supply-in-a-changing-world-image-1-11

സകല ഊര്‍ജ്ജ രൂപങ്ങളെയും വൈദ്യുതോർജ്ജമാക്കി മാറ്റാന്‍ കഴിയും എന്ന് ഉള്ളതാണ് വൈദ്യുതോർജ്ജത്തി ന്‍റെ പ്രത്യേകത! എന്നാല്‍ വ്യാവസായികമായി നിര്‍മ്മിക്കുമ്പോള്‍ യാന്ത്രികോർജ്ജത്തെ ജെനറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതോർജ്ജമാക്കി മറ്റുന്നത് ചുരുങ്ങിയ ചില സ്രോതസ്സുകളിൽ നിന്നു മാത്രമാണ്. ഇത്തരത്തിലുള്ള ഉര്‍ജ്ജ സ്രോതസ്സുകളെ രണ്ടായിത്തരം തിരിക്കാം:

(1) പരമ്പരാഗതസ്രോതസ്സുകൾ‍

ജലപ്രവാഹം ,ആണവോർജം, ഫോസില്‍ ഇന്ധനങ്ങള്‍ , തുടങ്ങിയവയാണ് പരമ്പരാഗതസ്രോതസ്സുകളായി പരിഗണിക്കുന്നത്. ഭൂമിയിൽ ഫോസില്‍ ഇന്ധനങ്ങളുടെയും ആണവവസ്തുക്കളുടേയും ശേഖരം പരിമിതമാണ്. ജലസ്രോതസ്സുകൾ, അനശ്വരമാണെങ്കിലും, അവയുടെ മൊത്തം ലഭ്യത പരിമിതമാണ്. പ്രദേശികഭൂപ്രകൃതിയ്കനുസരിച്ച്, ഏറ്റക്കുറച്ചിലുകളുമുണ്ട്. ജൈവശാസ്ത്രപരമായും പ്രകൃതിശാസ്ത്രസൗരോർജം, ഭൗമതാപം, കാറ്റ്, തിരമാലകൾ, സമുദ്രതാപവ്യതിയാനങ്ങൾ,ജൈവപിണ്ഡങ്ങൾ (Biomass) തുടങ്ങിയവയാണ് പുനരുപയോഗയോഗ്യമായ സ്രോതസ്സുകൾ.

households

(2) പുനരുപയോഗയോഗ്യമായ ഊർജ്ജസ്രോതസ്സുകൾ

സൗരോർജം, ഭൗമതാപം, കാറ്റ്, തിരമാലകൾ, സമുദ്രതാപവ്യതിയാനങ്ങൾ,ജൈവപിണ്ഡങ്ങൾ (Biomass) തുടങ്ങിയവയാണ് പുനരുപയോഗയോഗ്യമായ സ്രോതസ്സുകൾ.

മറ്റു പല തരത്തിലുള്ള ഊർജ്ജരൂപങ്ങളും (രാസോർജ്ജം, ശബ്ദോർജ്ജം മുതലായവ) വൈദ്യുതോർജ്ജമായി മാറ്റാമെങ്കിലും, വൻതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ പര്യാപ്തമായി, സാന്ദ്രീകൃതമായി ഭൂമിയിൽ ലഭ്യമല്ല.

വ്യവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി നിര്‍മ്മിക്കുന്നത് ടര്‍ബൈനില്‍ ‍ ഘടിപ്പിച്ചിട്ടുള്ള ഒരു ജനറേറ്റര്‍ ഉപയോഗിച്ചാണ് . ജലപ്രവാഹം ടര്‍ബൈനില് നേരിട്ട് പതിപ്പിച്ചോ, ഇന്ധനങ്ങൾ കത്തിച്ചുണ്ടാക്കിയ നീരാവി, അല്ലെങ്കിൽ ആണവോർജ്ജതിൽ നിന്നുല്പ്പദിപ്പിച്ച നീരാവി കടത്തിവിട്ടോ, ടര്‍ബയിനെ കറക്കുന്നു. ടര്‍ബനില്‍, അവയോട് ഘടിപ്പിച്ചിട്ടുള്ള ഒരു ജനറേറ്ററിലെ കാന്തങ്ങളെ അവ കറക്കുന്നു. കാന്തങ്ങൾ, അവയുടെ തൊട്ടടുത് ഉറപ്പിച്ചിട്ടുള്ള വൈദ്യുതക്കമ്പിച്ചുരുളുകളിൽ, ഫാരഡെ നിയമം അനുസരിച്ച്, വിദ്യുത്ച്ചാലകബലം (Electromotive Force) സൃഷ്ടിക്കുന്നു. പ്രസ്തുത ബലമാണ്, വൈദ്യുത്പ്രവാഹത്തിനു കാരണമാകുന്നത്.

electricityusage

അപാരമ്പര്യസ്രോതസ്സുകളിൽ, സൗരോർജ്ജം, നേരിട്ട് നേർധാരാവൈദ്യുതിയാക്കാൻ (Direct Current Electricity) കഴിയും. ഇതിന് സൗരപ്രകാശവൈദ്യുത ഫലകങ്ങൾ (Solar PhotoVoltaic Panels) ഉപയോഗിക്കുന്നു. തിരമാലകളിൽനിന്ന് ‍, നേരിട്ടോ അവചലിപ്പിക്കുന്ന ഒരു വായുയൂപം (Air Column) കൊണ്ടോ കറങ്ങുന്ന ഇലച്ചക്ക്രത്തോടു ഘടിപ്പിച്ച ജനിത്രമാണു വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നത്. കാറ്റാടിയോടു (Wind Mill) ഘടിപ്പിച്ച ജനിത്രം കറക്കിയാണ് കാറ്റിൽനിന്നു വൈദ്യുതിയെടുക്കുന്നത്. ജൈവപിണ്ഡങ്ങൾ നേരിട്ടു കത്തിച്ചോ അല്ലെങ്കിൽ അവയിൽനിന്നുണ്ടാവുന്ന വാതകങ്ങൾ കത്തിച്ചോ, നീരാവിയുണ്ടാക്കിയാണ് വൈദ്യുതിഉല്പ്പദിപ്പിക്കുന്നത്. ഭൗമസമുദ്ര താപങ്ങൾ ഉപയോഗിച്ചും നീരാവിയുണ്ടാക്കാൻ കഴിയും.

ലഭ്യതയുടെ അടിസ്ഥാനത്തിൽ, ഊർജ്ജസ്രോതസ്സുകളെ, നവീകരണക്ഷമമെന്നും (Renewable), ക്ഷരമെന്നും(Depletable/NonRenewable) വകതിരിക്കാറുണ്ട്. ജലപ്രവാഹസ്രോതസ്സുകൾ, സൗരോർജം, ഭൗമതാപം, കാറ്റ്, തിരമാലകൾ, സമുദ്രതാപം‍, മുതലായവ നവീകരണക്ഷമമായ, വറ്റിപ്പോകാത്ത, ഉറവകളാണ്; എന്നാൽ, ഖനിജ ഇന്ധനങ്ങളായ കൽക്കരി, ഖനിജഎണ്ണകൾ (Petroleum), പ്രകൃതിവാതകങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്തോറും വറ്റിപ്പോകുന്ന, ക്ഷരസ്രോതസ്സുകളാണ്.

സൂര്യനാണ്, ഭൂമിയുടെ പ്രധാന ഊർജ്ജദാതാവ്. മഴ കൊണ്ടുണ്ടാവുന്ന നദീജല പ്രവാഹം, കാറ്റ്, തിരമാലകൾ, സമുദ്രതാപം‍, മുതലായപ്രഭാവങ്ങൾ സൂര്യതാപം കൊണ്ടുണ്ടാവുന്നവയാണ്. കൽക്കരി, ഖനി എണ്ണകള്‍ (Petroleum), പ്രകൃതിവാതകങ്ങൾ തുടങ്ങിയവ ചരിത്രാതീതകാലത്തുണ്ടായിരുന്ന സസ്യങ്ങളുടെ / ജീവികളുടെ മൃതാവശിഷ്ടങ്ങൾക്ക് രുപഭേദം വന്നുണ്ടായവയാണ്. എന്നാണ് പറയുന്നത് എങ്കിലും ജീവജാലങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളല്ല്ല പെട്രോളിയത്തില്‍ അടങ്ങിയിരിക്കുന്നത്. എന്ന് മാത്രമല്ല, ജീവന് ഭീഷണിയായി തീരുന്ന അനേകം ഘടകങ്ങള്‍ അതിലുണ്ട് താനും ( ഇതിനെ കുറിച്ച് കുടുതല്‍ അറിയാന്‍ https://goo.gl/U0wYwk ). അവയുടെയും മുഖ്യ ഊർജ്ജസ്രോതസ്സ് സൂര്യൻ തന്നെ ആയിരുന്നു. സസ്യങ്ങൾ, സുര്യകിരണങ്ങൾ ഉപയോഗിച്ച്, പ്രഭാകലനം (Photosynthesis) ചെയത്, സൗരോർജ്ജം ആഹാരരൂപത്തിൽ ശേഖരിച്ചു. സസ്യങ്ങൾ തിന്നു സൂക്ഷജീവികളും, അവയെത്തിന്ന് ചെറുജീവികളും, ജീവിച്ചു. അതുകൊണ്ട്, ജൈവഖനിജ ഇന്ധനങ്ങൾ, രാസബദ്ധമായ (Chemically Stored) സൗരോർജമായി പരിഗണിക്കാവുന്നതാണ്.

ആണവോർജ്ജം

അണുകേന്ദ്രങ്ങൾ വിഘടിയ്ക്കുമ്പോഴോ സംയോജിക്കുമ്പോഴോ സ്വതന്ത്രമാകുന്ന ഊർജ്ജത്തെയാണ് ആണവോർജ്ജം എന്നു പറയുന്നത്. ഈ ഊർജ്ജത്തെ സൌകര്യപ്രദമായ മറ്റ് ഊർജ്ജരൂപങ്ങളാക്കി മാറ്റാൻ സാധിക്കും. ഐൻസ്റ്റീനിന്റെ പ്രസിദ്ധമായ സമവാക്യത്തിന്, (E= MC2) അനുസൃതമായാണ് ആണവോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. E എന്നത് പുറത്തുവരുന്ന ഊർജ്ജത്തേയും, M എന്നത് അണുവിഘടനം മൂലമോ ആണുസംയോജനം മൂലമോ കുറവു വരുന്ന ദ്രവ്യത്തേയും സൂചിപ്പിക്കുന്നു. C എന്നത് പ്രകാശപ്രവേഗമാണ്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻ‌റി ബെക്വറൽ ആണ് ആണവോർജ്ജത്തെപ്പറ്റി ആദ്യമായി മനസ്സിലാക്കിയത്.

13.electricity-title

ആണവോർജ്ജം ഇന്ന് സുപ്രധാനമായ ഒരു ഊർജ്ജ സ്രോതസ്സാണ്. ന്യൂക്ലിാർ ഫിഷൻ (വിഘടനം) മുഖേനയാണ് ഇന്ന് സമാധാനാവശ്യങ്ങൾക്കായുള്ള ആണവോർജ്ജം ഉത്പാദിപ്പിക്കുന്നത്. ആണവോർജ്ജം യുദ്ധാവശ്യങ്ങൾക്കാണ് ആദ്യം ഉപയോഗിച്ചത്.ഹിരോഷിമയും നാഗസാക്കിയും ഈ ഊർജ്ജരൂപത്തിന്റെ നശീകരണശേഷി ലോകത്തെ ബോധ്യപ്പെടുത്തി. ഇന്ന് മിക്ക രാജ്യങ്ങളും നിയന്ത്രിതമായ അണുവിഘടനത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. ഇത്തരം ഊർജ്ജോത്പാദനപ്രക്രിയയും പൂർണ്ണമായും സുരക്ഷിതമല്ല. അണുപ്പിളർച്ചക്ക് ശേഷം സൃഷ്ടിക്കപ്പെടുന്ന മൂലകങ്ങൾ പലതും അത്യന്തം വികിരണശേഷി ഉള്ളതാണ്. ഇവ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാമെന്നുള്ളതാണ് ആണവോർജ്ജോത്പാദനത്തിലെ ഒരു പ്രധാന ന്യുനത .

By Shiju Thomas

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers