ലോര്‍ഡ്‌ ലിവിംഗ്സ്ടന്‍ 7000 കണ്ടി

Share the Knowledge
12106969_930186047056539_1028813248217573522_n

പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ നാട്. വനങ്ങളും നദികളും അരുവികളും കൊണ്ട് സമ്പന്നമായ നാട്. ദൈവത്തിന്റെ സ്വന്തം നാട്. എന്നാൽ അതിഭീകരമായ നാശം നേരിടുകയാണ്
നമ്മുടെ കാടുകളും കാട്ടുമൃഗങ്ങളും. പ്രകൃതിയോട് നാമിപ്പോൾ ക്രൂരത കാണിക്കുന്നു. മൃഗങ്ങളെ കച്ചവട ആവശ്യങ്ങള്ക്കായി ഉപയോഗിക്കുന്നു. ഇതിനെതിരെയുള്ള ഒരു കണ്ണ് തുറക്കലാണ് ഈ സിനിമ. കാടുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തുറന്ന് കാട്ടുകയാണ് സിനിമയിലൂടെ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

പല സ്ഥലങ്ങളിൽ താമസിക്കുന്ന പല ജോലികൾ ചെയ്യുന്ന കുറച്ച് പേർക്ക് ഒരു കത്ത് കിട്ടുകയും കാടിനുള്ളിലെ ഒരു ഗ്രാമത്തിലേക്ക് പുറപ്പെടാൻ അവർ തയ്യാറെടുക്കുന്നു. വഴി മദ്ധ്യേ ഇവരെല്ലാം കണ്ടുമുട്ടുകയും പിന്നീടുള്ള യാത്രകൾ അവർ ഒരുമിച്ച് നടത്തുകയും ചെയ്യുന്നു. അവരുടെ യാത്രയുടെ ഉദ്ദേശവും അതിനിടെ അവര് കാണുന്ന കാഴ്ചകളും അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആണ് സിനിമയുടെ കഥാതന്തു. സാമൂഹ്യ പ്രസക്തിയുള്ള നിരവധി പ്രശ്നങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കഥ ആവശ്യപ്പെടുന്ന പ്രകടനം എല്ലാവരും കാഴ്ചവെച്ചിട്ടുണ്ട്.

കാഴ്ച്ചയുടെ ഒരു വിസ്മയം തന്നെ ഒരുക്കിട്ടുണ്ട് ഈ സിനിമയിൽ. കാടിന്റെ മനോഹരമായ ദ്രിശ്യങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആണ്. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ഫ്രെയിമുകൾ ഈ സിനിമയിലാവും. ആർട്ട്‌ direction ആണ് മറ്റൊരു പ്രത്യേകത. കയ്യടി നേടുന്ന കിടിലൻ ആർട്ട് വർക്ക്‌ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എഡിറ്റിങ്ങും ശബ്ദമിശ്രണവും സിനിമയോട് ചേർന്ന് നില്ക്കുന്നത് തന്നെ.

അനിൽ രാധാകൃഷ്ണ മേനോൻ എന്ന സംവിധായകൻ സാമൂഹിക പ്രസക്തിയുള്ള ഗൗരവമായ ചില പ്രശ്നങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്ന വിഷയങ്ങളെ ഗൌരവമായി മനസ്സിലാക്കി സിനിമ കാണാൻ ശ്രമിച്ചാൽ ആസ്വദിക്കാൻ കഴിയും.

വനങ്ങൾ സംരക്ഷിക്കപ്പെടെണ്ടതാണ് എന്ന സന്ദേശം നല്കുകയാണ് ഈ സിനിമ. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാറ്റിമറിക്കുന്ന ഇടപെടലുകൾ നാം ഒഴിവാക്കെണ്ടിയിരിക്കുന്നു. നല്ലൊരു പരിസ്ഥിതി സൌഹൃദ സന്ദേശ സിനിമയാണ്

കടപ്പാട്: Neaz VK

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ