കാണ്ടാമൃഗം

Share the Knowledge

തൊലിക്കട്ടിയുടെ പേരില്‍ പ്രസിദ്ധി നേടിയ മൃഗമാണ്‌  കാണ്ടാമൃഗം.ലോകത്ത് പലയിടത്തും രാഷ്ട്രീയക്കാരെപ്പോലുള്ളവരെ പരിഹസിക്കുന്നത് കാണ്ടാമൃഗത്തോട് ഉപമിച്ചുകൊണ്ടാണ്.കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ മൃഗമാണ്‌ കാണ്ടാമൃഗം. പത്രണ്ട് മുതല്‍ പതിനാല് അടി നീളവും ആറര അടിക്ക് മുകളില്‍ ഉയരവും ഉണ്ടാവും കാണ്ടാമൃഗത്തിന്. രണ്ടായിരത്തി അഞ്ഞൂറ് കിലോക്ക് മുകളില്‍ ഇവയ്ക്ക് ഭാരവും ഉണ്ടാവും.ഏഷ്യയിലും ആഫ്രിക്കയിലുമായി അഞ്ചു തരം കാണ്ടാമൃഗങ്ങള്‍ ആണ് ഇന്ന് ജീവിച്ചിരിക്കുന്നത്‌.ഇവയില്‍ പതിനൊന്നു ഉപ വിഭാഗങ്ങളും ഉണ്ട്.കറുത്ത കാണ്ടാമൃഗം,വെള്ള കാണ്ടാമൃഗം,ഇന്ത്യന്‍ കാണ്ടാമൃഗം,സുമാത്രന്‍ കാണ്ടാമൃഗം,ജാവാന്‍ കാണ്ടാമൃഗം എന്നിവയാണ് ആ അഞ്ചു എണ്ണം.ഒറ്റക്കൊമ്പും ,ഇരട്ടക്കൊമ്പും ഉള്ള കാണ്ടാമൃഗങ്ങള്‍ ഉണ്ട്.ഇന്ത്യന്‍ കാണ്ടാമൃഗത്തിന് ഒറ്റ കൊമ്പ് ആണ് ഉള്ളത്.രോമം ഉറഞ്ഞ് കട്ടിയാകുന്നതാണ് ഇവയുടെ കൊമ്പുകള്‍ കെരാറ്റിന്‍ അടങ്ങിയ ഇവയുടെ കൊമ്പ് പല രാജ്യങ്ങളിലെയും പാരമ്പര്യ ചികിത്സകളില്‍ ഉപയോഗിക്കുന്നുണ്ട്.സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള ഈ കൊമ്പ് എടുക്കാന്‍ വേണ്ടി കാണ്ടാമൃഗങ്ങള്‍ ലോകവ്യാപകമായി കൊല ചെയ്യപ്പെട്ടുവരുന്നു.പല രാജ്യങ്ങളിലും വേട്ടക്കാരെ കണ്ടാല്‍ ”ഓണ്‍ ദ സ്പോട്ടില്‍”കൊല്ലാന്‍ പോലും നിയമങ്ങള്‍ ഉണ്ട്.ഇവയുടെ തോലിന് 1.5 സെന്റിമീറ്റര്‍ കട്ടിയുണ്ട്. പാളികള്‍ ആയി കിടക്കുന്ന ഈ തോല്‍ പക്ഷെ മൃദുവാണ്. കീടങ്ങളുടെ കുത്തേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഈ തോല് ഉപകരിക്കുന്നു. പതിനഞ്ചു മുതല്‍ പതിനാറു മാസമാണ് ഇവയുടെ പ്രസവകാലം .അമ്മകാണ്ടാമൃഗത്തിന് ഒരു കുഞ്ഞാണ് ജനിക്കുക .അപൂര്‍വ്വമായി രണ്ടു കുട്ടികളും ഉണ്ടാവും.
കൊമ്പിന് വേണ്ടി കാണ്ടാമൃഗങ്ങള്‍ വേട്ടയാടപ്പെടുന്നത് കൊണ്ട് പല കാണ്ടാമൃഗങ്ങളും വംശനാശഭീഷണി നേരിടുകയാണ്.വടക്കന്‍ വെള്ള കാണ്ടാമൃഗത്തില്‍ ഇന്ന് ആകെ ഒരു ആണ്‍ കാണ്ടാമൃഗവും രണ്ടു പെണ്‍കാണ്ടാമ്രിഗവുമാണ് അവശേഷിക്കുന്നത്. കെനിയയില്‍ ആണ് ഇപ്പോള്‍ ഈ വെള്ള കാണ്ടാമൃഗങ്ങള്‍ ഉള്ളത്.സുഡാന്‍ എന്ന് പേരുള്ള ഈ വെള്ള കാണ്ടാമൃഗത്തിന് സായുധധാരികള്‍ ആയ കാവല്‍ക്കാര്‍ ഇരുപത്തിനാല് മണിക്കൂറും കാവല്‍ ഉണ്ട്.2009 മുതല്‍ക്കാണ് സുഡാന് സംരക്ഷണം ആരംഭിച്ചത്.ഇതിന്റെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ സുഡാനെക്കൊണ്ട് ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്ന പരിശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ കാസിരംഗ ദേശിയോധ്യാനം ലോകപ്രശസ്തി ആര്ജ്ജിച്ചതാണ്.
(ചിത്രം… സുഡാന്‍ എന്ന കാണ്ടാമൃഗവും .കാവല്‍ക്കാരനും)

13087836_1707656879494994_6674687785615155428_n

By Dinesh M I

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ