ഓളങ്ങളില്‍ രാപാര്‍ക്കുന്നവര്‍

Share the Knowledge

വിശ്രമം  മനുഷ്യന്  അനിവാര്യമാണ് . കൂറ്റന്‍  മഴക്കാടുകളില്‍  ജീവിച്ചിരുന്ന  ചില  ആദ്യമനുഷ്യര്‍  പകല്‍  വേട്ടയാടിയും  മീന്‍പിടിച്ചും  വിറകുകള്‍  ശേഖരിച്ചും  നടന്ന്  രാത്രിയില്‍  പടുകൂറ്റന്‍  വൃക്ഷങ്ങളുടെ  മേലാപ്പില്‍  ഏറുമാടങ്ങള്‍  കെട്ടി  അന്തിയുറങ്ങി . മൃഗങ്ങളില്‍  നിന്നും  മറ്റു  മനുഷ്യ വര്‍ഗ്ഗങ്ങളില്‍  നിന്നും  ഉള്ള  രക്ഷയായിരുന്നു  ആദിമനുഷ്യന്‍റെ  ഏറ്റവും വലിയ  പ്രശ്നം .  മരുഭൂമിയിലെ  കൊടും ചൂടില്‍  ജീവിച്ചിരുന്ന  അറേബ്യന്‍  നാടോടികള്‍  പകല്‍  വിശ്രമിച്ച്‌   രാത്രിയുടെ  കുളിര്‍മ്മയില്‍  യാത്ര തുടര്‍ന്നിരുന്നു . അഴിച്ചു മാറ്റാവുന്ന  കൂടാരങ്ങളില്‍ ആയിരുന്നു  അവര്‍  വിശ്രമിചിരുന്നത് . അതേ  സമയം  ഉത്തര  ധ്രുവത്തിലെ  കൊടും മഞ്ഞില്‍  ജീവിച്ചിരുന്ന  എക്സിമോകള്‍  ആകട്ടെ  അതേ  മഞ്ഞു കൊണ്ട് തന്നെ  വീടുകള്‍  ഉണ്ടാക്കി  അതില്‍ പാര്‍ത്തു . അങ്ങിനെ  താമസിക്കുവാന്‍  ഓരോ  മനുഷ്യ  വര്‍ഗ്ഗങ്ങളും  അവരുടെതായ  രീതികള്‍ അവലംബിച്ചു . എന്നാല്‍  ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി  നദികളിലെ  ചെളി  നിറഞ്ഞ  തുരുത്തുകളില്‍  അത്ഭുത  ഭവനങ്ങള്‍  നിര്‍മ്മിച്ച്‌  അതില്‍  വസിക്കുന്ന  ചില  മനുഷ്യ വര്‍ഗ്ഗങ്ങളെയാണ്   ഇനി നാം  കാണാന്‍  പോകുന്നത് . ശത്രുക്കളില്‍  നിന്നുള്ള  രക്ഷ , അത് തന്നെയായിരുന്നു  ഇവിടെയും  ഇത്തരം  വിചിത്ര  രീതികള്‍  അവലംബിക്കുവാന്‍  മനുഷ്യനെ  പ്രേരിപ്പിച്ചത് .  

1. ജലത്തിന് മുകളിലെ  ഏദന്‍ – ഇറാക്ക് 

paradiselost

മെസെപ്പെട്ടോമിയ എന്നാല്‍  നദികള്‍ക്കിടയിലെ  പ്രദേശം എന്നാണ്  അര്‍ഥം . യൂഫ്രെട്ടീസും ടൈഗ്രിസും  ആണ്  ആ നദികള്‍ . ഇവിടുത്തെ  വരണ്ട, അര്‍ദ്ധമരുഭൂവില്‍  ഒരു വിചിത്ര  സ്ഥലം  ഒളിഞ്ഞിരുപ്പുണ്ട് ! അതാണ്‌  വിശാലമായ  മെസെപ്പെട്ടോമിയന്‍ ചതുപ്പ്  നിലങ്ങള്‍ ! കണ്ണെത്താ  ദൂരത്തോളം വളര്‍ന്ന്  നില്‍ക്കുന്ന  കൂറ്റന്‍ പുല്‍ വര്‍ഗ്ഗങ്ങള്‍  ….  അതിനിടയില്‍  ചെറിയ  ചെറിയ  ചെളി  തുരുത്തുകള്‍  ……  ഇതിനിടയിലൂടെ വളഞ്ഞും  തിരിഞ്ഞും  ഒഴുകുന്ന  ജലം  ….  അവിടെയും  ഇവിടെയും നെല്‍കൃഷിയുടെ  പച്ചപ്പ്‌  ……  വെള്ളത്തില്‍  ഓടിക്കളിക്കുന്ന  ചെറുമീനുകള്‍  ….  ചതുപ്പില്‍  മേഞ്ഞു നടക്കുന്ന  പോത്തുകള്‍ … ഇതാണ്  ഈ വിചിത്ര  ഭൂമിയുടെ  ഏകദേശ  ചിത്രം . അയ്യായിരം  കൊല്ലങ്ങള്‍ക്ക്  മുന്നേ സുമേറിയന്‍  ജനതയില്‍  ഒരു വിഭാഗം  ഇവിടെ പാര്‍പ്പ്‌  ആരംഭിച്ചിരുന്നു .  അവരുടെ  പിന്‍ തലമുറയാണ്  ഇന്ന്  ഇവിടെ കാണുന്ന  ചതുപ്പ്  അറബികള്‍ (Marsh Arabs).  പുല്ലുകളും  ചെളിയും  കെട്ടുപിണഞ്ഞു  കിടക്കുന്ന  ചെറുതുരുത്തുകളില്‍ ആണ്  ഇവര്‍ തങ്ങളുടെ  വിചിത്ര  വീടുകള്‍  പണിയുന്നത് .   ഏകദേശം  ഇരുപതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍  വിസ്തൃതിയുള്ള  ഈ ചതുപ്പ്  നിലങ്ങളുടെ ഭൂരിഭാഗവും  ദക്ഷിണ ഇറാക്കില്‍  ആണ്  ഉള്ളത് .  ബാക്കി  ഭാഗം കുറെ  ഇറാനിലും . വളരെ കുറച്ചു ഭാഗം കുവൈറ്റ് അതിര്‍ത്തിയിലും  ഉണ്ട് . 

iraqmarshlands-930x620

ക്രിസ്തുവിനും  ആയിരക്കണക്കിന്  വര്‍ഷങ്ങള്‍ക്ക്‌  മുന്‍പ്  സുമേരിയന്‍  ജനത  എങ്ങിനെയാണോ  ഈ നീര്‍  വനങ്ങളില്‍  വീടുകള്‍ നിര്‍മ്മിച്ചിരുന്നത്  അതേ  രീതിയില്‍ തന്നെയാണ്  ഇന്നത്തെ  മാര്‍ഷ്  അറബികളും  തങ്ങളുടെ ഭവനങ്ങള്‍  നിര്‍മ്മിക്കുന്നത്  എന്നതാണ്  അതിശയകരം . മുധിഫ് (mudhif)  എന്ന്  വിളിക്കുന്ന  ഇത്തരം ചതുപ്പ്  വീടുകള്‍  പൂര്‍ണ്ണമായും  ചതുപ്പില്‍ നിന്നും ലഭ്യമാകുന്ന  ഉണങ്ങിയ  പുല്ലുകളും , കണ്ടല്‍ ചെടികളും ചെറു കമ്പുകളും   കൊണ്ടാണ്  നിര്‍മ്മിക്കുന്നത് .  ഇതിനായി  ആണിയും തടിയും  ഉള്‍പ്പടെ  മറ്റൊരു “വിദേശ’ വസ്തുക്കളും  അവര്‍ ഉപയോഗിക്കാറില്ല .  നമ്മുടെ  മുളയോട്  സാദൃശ്യമുള്ള Qasab എന്ന  കൂറ്റന്‍  പുല്ലാണ്  (ഇതിനു ചിലപ്പോള്‍ ഏഴര  മീറ്ററോളം  നീളം വെയ്ക്കും ) മുധിഫ് വീട്  നിര്‍മ്മിക്കുവാന്‍  ഏറ്റവും അധികം ഉപയോഗിക്കുന്നത് .  ചുരുങ്ങിയത്  മൂന്ന്  ദിവസങ്ങള്‍കൊണ്ട്  ഇവര്‍ക്ക്  ഇത്തരം ഒരു ചെറിയ  വീട്  നിര്‍മ്മിക്കുവാന്‍  സാധിക്കും . വീട് നിര്‍മ്മിക്കുന്ന  ചെറു തുരുത്തുകള്‍  tuhul എന്നോ  kibasha എന്നോ dibin എന്നോ  ആണ്  അറിയപ്പെടുന്നത് . കണ്ടാല്‍  ഉറപ്പുള്ളത്  എന്ന് തോന്നിക്കുമെങ്കിലും  ഇത്തരം  ദ്വീപുകള്‍  ചെറിയ രീതിയില്‍  അങ്ങോട്ടും ഇങ്ങോട്ടും  ചലിക്കും . സ്വന്തം വീട്  അയല്‍വാസിയുടെ വീടുമായി  കൂട്ടിയിടിക്കാന്‍  സാധ്യത  ഉള്ളതിനാല്‍ ചുറ്റും വാരികള്‍  സ്ഥാപിച്ച് ഉറപ്പിച്ച ശേഷമാണ്  ഇവര്‍ നിര്‍മ്മാണം  തുടങ്ങുക . ഇവരുടെ  വീടുകള്‍ മാറ്റി  സ്ഥാപിക്കാനും  വളരെ എളുപ്പമാണ് . ചതുപ്പിലെ  ജലവിതാനം  ഉയരുമ്പോള്‍  ഇവര്‍ ശ്രദ്ധാപൂര്‍വ്വം  ഈ വീടുകള്‍  അഴിച്ച്  മറ്റൊരിടത്ത്  കൊണ്ട് സ്ഥാപിക്കും .  നല്ല  രീതിയില്‍ നോക്കിയാല്‍  ഇരുപത്തി അഞ്ചു വര്ഷം വരെയും  ഇത്തരം ഒരു വീട്  ഉപയോഗിക്കാനാവും . അതിഥികള്‍ക്കും  ഉന്നതര്‍ക്കും  വേണ്ടി നിര്‍മ്മിക്കുന്ന  വീടുകളെ raba എന്നാണ്  വിളിയ്ക്കുന്നത് .  

716x532xmarsh.jpg.pagespeed.ic_.1t9Pw3RXmeE8lzrz_fpo

 

 

ചതുപ്പിലൂടെ  ഇവര്‍ സഞ്ചരിക്കുന്ന  വള്ളങ്ങളെ   mashoof അല്ലെങ്കില്‍ tarada എന്നാണ്  പറയുന്നത് . പുല്ലുകള്‍ക്കിടയിലൂടെ  തുഴയാന്‍  ബുദ്ധിമുട്ട്  ആയതിനാല്‍  ആദ്യം രണ്ടോ മൂന്നോ  പോത്തുകളെ  ആ വഴി അഴിച്ചു  വിടും  . പോത്തുകള്‍ നീന്തി പുല്ലുകള്‍ മാറി   വഴി  ക്ലിയര്‍ അയാള്‍  പിറകെ  വള്ളങ്ങളും  പോകും ! 

ചതുപ്പില്‍  രക്തം  കലര്‍ന്നപ്പോള്‍ !

Maʻdān (Arabic: معدان‎) എന്നറിയപ്പെടുന്ന ചതുപ്പ് അറബികള്‍ ഭൂരിഭാഗവും ഷിയാ മുസ്ലീമുകള്‍ ആണ് . വളരെ  കുറച്ച്  Mandaeans എന്നൊരു  വിഭാഗവും  ഇവരുടെ  ഇടയില്‍ ഉണ്ട് ( മോശയെ  വ്യാജപ്രവാചകനായും മോശ  ഇസ്രായേലിന് പരിചയപ്പെടുത്തിയ  ദൈവത്തെ  പിശാചായും  കണക്കുകൂട്ടുന്ന  ഒരു ജ്ഞാനവാദ  മതം ) .  

Mandaeans_at_prayer_by_the_riverside,_Ahvaz,_Iran_2013

Mandaeans

ചില  സദാം  വിരുദ്ധര്‍  ചതുപ്പിലെ മുധിഫ് വീടുകളില്‍  അഭയം പ്രാപിച്ചത്  മദാന്‍  എന്ന  ചതുപ്പ്  നിവാസികളുടെ  ആകമാന  നാശത്തിനു  വഴിവെച്ചു . സദാമിന്റെ  പട്ടാളം പല  തവണ  ചതുപ്പ് ഗ്രാമങ്ങള്‍  റെയ്ഡ്  ചെയ്തു . അവസാന  കൈ  എന്ന  നിലയില്‍  ചതുപ്പിലെയ്ക്കുള്ള  ജലത്തിന്‍റെ  മാര്‍ഗ്ഗങ്ങള്‍  അടയ്ക്കുകയും ചെയ്തതോടെ  വറ്റി വരണ്ട  ചതുപ്പ്  നിലങ്ങളില്‍  നിന്നും  അയ്യായിരം  കൊല്ലത്തെ സംസ്കാരം  അവസാനിപ്പിച്ചുകൊണ്ട്  മദാന്‍  അറബികള്‍  അവിടെ  നിന്നും  ഇറാനിലെയ്ക്ക്  കൂട്ട  പലായനം  ചെയ്തു . എന്നാല്‍  സദാമിന്റെ  പതനത്തോടെ  ചിലര്‍  തിരികെ എത്തിയെങ്കിലും  കലാപ ഭൂമിയായി  മാറിയ  ഇറാക്കില്‍  എത്രനാള്‍  അവര്‍ക്ക്  പിടിച്ചു നില്‍ക്കാന്‍  കഴിയും എന്ന്  കണ്ടറിയണം . 

720x401xreed1.jpg.pagespeed.ic_.vCm-2gJDudC5X7iLEgXa

 Mubarak bin London (Arabic for “the blessed one from London”) എന്നറിയപ്പെടുന്ന  പര്യവേഷകനായ  Sir Wilfred Patrick Thesiger പറയുന്നത്  മുഹമ്മദ്‌  നബിയുടെ  കുടുംബവുമായി  ബന്ധമുള്ള  ചില  മാര്‍ഷ്  അറബുകളെ  അദ്ദേഹം  തന്‍റെ യാത്രക്കിടയില്‍  കണ്ടു മുട്ടി  എന്നാണ് . മെസപ്പെട്ടോമിയന്‍  ചതുപ്പ്  നിലങ്ങളില്‍  നിലവിലുള്ള  ഏക  മത  തീര്‍ഥാടന  കേന്ദ്രം  പ്രവാചകനായ എസ്രായുടെ  ശവകുടീരം (Al-ʻUzair)   എന്നറിയപ്പെടുന്ന  സ്ഥലമാണ് . ഇത്  1050  മുതല്‍  ആണ്  അങ്ങിനെ അറിയപ്പെടുവാന്‍  ആരംഭിച്ചത് . ജൂത  ചരിത്രകാരനായ  ജോസഫസ്  പറയുന്നത്  എസ്രാ  ജറുസലേമില്‍ വെച്ച് മരിച്ചു എന്നാണ് .  

800px-Iraqi_mudhif_interior

2. ഉറോസുകളുടെ  ഒഴുകുന്ന  വൈക്കോല്‍  കുടിലുകള്‍ 

uros1-930x468

പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന Titicaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന്‍ തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് .  ഇതില്‍ പലയിടത്തും  പഴയ  ഇങ്കകളുടെ  പിന്‍ഗാമികള്‍  ഇപ്പോഴും  പാര്‍ക്കുന്നുണ്ട് .  എന്നാല്‍  ഇതിനിടയില്‍  നമ്മുടെ ശ്രദ്ധ  ആകര്ഷിക്കുന്ന  മറ്റൊന്നുണ്ട് .  നാല്‍പ്പത്തി  രണ്ടോളം  ഒഴുകുന്ന  ദ്വീപുകള്‍  ! അതില്‍ താമസിക്കുന്നവര്‍  ഇന്‍കകള്‍  അല്ല ,  അവരുടെ  അടിമകള്‍  ആയിരുന്ന  ഉറോസ് (Uros) വര്‍ഗ്ഗക്കാരാണ്‌ .  സ്വയം  “Lupihaques” (Sons of The Sun) എന്ന്  വിളിക്കുന്ന  ഇവര്‍  കറുത്ത  രക്തം ഉള്ളവര്‍  ആണെന്ന്  പണ്ടുള്ളവര്‍  പറയുമായിരുന്നു  ,  കാരണം  ജലത്തിലെ എത്ര  കൊടിയ തണുപ്പും  ഇവര്‍ക്ക്  എശില്ലത്രേ ! 

uros3-930x620

പ്രധാനമായും  സ്വയരക്ഷയ്ക്ക്  വേണ്ടിയാണ്  ഇവര്‍  ഒഴുകുന്ന  ദ്വീപുകളില്‍  താമസം  തുടങ്ങിയത് . പ്രധാന  ദ്വീപില്‍  ഒരു  നിരീക്ഷണമേട  ഉണ്ടാവും അപായം  മണത്താല്‍ ദ്വീപുകള്‍  ഉടനടി തടാകത്തിന്റെ  നടുവിലേയ്ക്ക്  നീങ്ങും . Totora  എന്ന  ചെടിയുടെ  ഉണങ്ങിയ തണ്ടുകള്‍  കൊണ്ടാണ്  ഇവര്‍  ചെറിയ  നൗകകളും (balsas mats)  ഒഴുകുന്ന  ദ്വീപുകളും   നിര്‍മ്മിക്കുന്നത് .  വായൂ  നിറഞ്ഞ  തണ്ടും  കനത്ത വേര് പടലവും ആണ്  ഈ ചെടിക്ക്   ഉള്ളത് . ഇതുമൂലം  ജലത്തില്‍  ഇത്  പൊങ്ങിക്കിടക്കുന്നു .  പത്തു  വീടുകള്‍ വരെ ഉള്‍ക്കൊള്ളുന്ന  വലിയ  ദ്വീപുമുതല്‍  ഒരു വീട് മാത്രം ഉള്ള  ചെറിയ  ദ്വീപുകള്‍ വരെ ഈ നാല്‍പ്പതോളം  വരുന്ന  ദ്വീപ് സമൂഹത്തില്‍  ഉണ്ട് .  മഴക്കാലത്ത്  ടോട്ടോറ  ചെടി  വേഗം ചീഞ്ഞു  പോകുന്നതിനാല്‍  ആ സമയം  കൂടുതല്‍ തണ്ടുകള്‍  ഇവര്‍ ദ്വീപിനോട്  ചേര്‍ത്തുകൊണ്ടിരിക്കും . ഒരു ദ്വീപ് ഏകദേശം  മുപ്പതു  കൊല്ലങ്ങളോളം  നില നില്‍ക്കും . മരിച്ചവരെ  കരയില്‍ ആണ്  അടക്കുന്നത് . ആഹാരം  പാചകം ചെയ്യുവാന്‍  കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച  തറകള്‍  ദ്വീപില്‍   ഉണ്ട് .  സമുദ്ര നിരപ്പില്‍ നിന്നും  3810  മീറ്റര്‍  ഉയരെയാണ്  Titicaca തടാകത്തില്‍  ഈ ദ്വീപുകള്‍  ഒഴുകി നടക്കുന്നത് .  ആകെ ജനസംഖ്യ ഏകദേശം  രണ്ടായിരം  ആയിരുന്നു .  ഇപ്പോള്‍  ഭൂരിഭാഗവും  കരയില്‍ പോയി താമസം  ആരംഭിച്ചു .  ഇപ്പോഴും ദ്വീപുകളില്‍  ജീവിക്കുന്നവരുടെ  പ്രധാന  വരുമാന  മാര്‍ഗ്ഗം  വിനോദസഞ്ചാരികള്‍  ആണ് . 

uros12-930x698

സത്യത്തില്‍   totora  ഒരു  കല്‍പ്പക  ചെടിയാണ് . തണ്ടുകള്‍  വീടും ബോട്ടും  നിര്‍മ്മിക്കുവാന്‍  ഉപയോഗിക്കുമ്പോള്‍  വേര്  നല്ലൊരു  മരുന്നാണ്  ( അയോഡിന്‍  ധാരാളം  ഉണ്ട് ). പനി വരുമ്പോള്‍  നെറ്റിയില്‍  വെയ്ക്കാനും  വേദന  വരുമ്പോള്‍  കെട്ടി വെക്കാനും  തണുപ്പ്  അകറ്റാനും  ചെടിയുടെ വെള്ള  (chullo) ആണ് ഇവര്‍ ഉപയോഗിക്കുന്നത് . ഇത് ചവച്ചു തിന്നാല്‍  അത്യാവശം “തലയ്ക്കു  പിടിയ്ക്കും ” അവസാനമായി  ഈ ചെടിയുടെ പൂവ്  ആണ്  ഇവര്‍ ചായക്ക്  പകരം ഇട്ടു  തിളപ്പിച്ച്‌  കുടിക്കുന്നത് !  മീനുകളും   തടാകത്തിലെ പക്ഷികളും  ആണ് ഇവരുടെ മറ്റ്  ഭക്ഷണങ്ങള്‍ . cormorants പക്ഷികളെ  ഇവര്‍ ഇണക്കി വളര്‍ത്തും  എന്തിനെന്നോ  അവറ്റകള്‍  മുങ്ങാം കുഴിയിട്ട്  പിടിക്കുന്ന  മീനുകളെ  കിട്ടാന്‍ ! മുട്ടയ്ക്കും  ഇറച്ചിക്കും  വേണ്ടി  ibis  പക്ഷികളെ ആണ്  ഇവര്‍ വളര്‍ത്തുന്നത് . എല്ലായിടത്തെയും  വില്ലന്മ്മാര്‍  ആയ എലികളെ പിടിക്കുവാന്‍  നാടന്‍ പൂച്ചകളും ഇവരുടെ  കൂടെ  ഉണ്ട് .  ഇപ്പോള്‍  TV കാണാനും മറ്റും  സോളാര്‍  പാനലുകള്‍  ഇവര്‍ ഉപയോഗിക്കാന്‍  തുടങ്ങി . 

uroschurch-930x618

ദ്വീപിലെ റോമന്‍ കത്തോലിക്കാ ദേവാലയം

ഇതേ തടാകത്തില്‍ ശരിക്കുള്ള ദ്വീപുകളില്‍ താമസിക്കുന്ന ഇങ്കകളെ കുറിച്ച് നേരത്തെ എഴുതിയ പോസ്റ്റ്‌ 

uros11-930x620

Image

ഒരു അഭിപ്രായം പറയൂ