സൂര്യക്കരടി

Share the Knowledge

കരടികളുടെ വര്‍ഗ്ഗത്തിലെ ഏറ്റവും ചെറിയ കരടിയാണ് സൂര്യക്കരടി.മലയന്‍ സൂര്യക്കരടി ( sun bear (Helarctos malayanus) ) എന്നാണ് മുഴുവന്‍ പേര്.ചെറിയ കരടി ആയതുകൊണ്ട് നായക്കരടി എന്ന് ഇതിന് പേരുണ്ട്.അന്‍പത് മുതല്‍ അറുപത് ഇഞ്ചു നീളവും ,മുപ്പതു മുതല്‍ എണ്‍പത് കിലോ ഭാരവും ഉണ്ടാവും സൂര്യക്കരടിക്ക്.കഴുത്തില്‍ ഓറഞ്ചു നിറത്തില്‍ ഒരു വളയം ഉണ്ട്.ഉദയസൂര്യന്റെ ആകൃതി ആണത്രേ ഈ വളയത്തിന്.അതുകൊണ്ടാണ് സൂര്യക്കരടി എന്ന പേര് വന്നത്. പക്ഷികളും ,ചെറിയ സസ്തനികളും ,തേനും ഒക്കെയാണ് സൂര്യക്കരടിയുടെ ആഹാരം.ചിതലിനെയും ഉറുമ്പിനെയും ഇവ ഭക്ഷിക്കാറുണ്ട്.സൂര്യക്കരടിയുടെ നാവിന് നല്ല നീളം ഉണ്ടാവും.ഇരുപത് മുതല്‍ ഇരുപത്തിഅഞ്ചു സെന്റിമീറ്റര്‍ ആണ് നാവിന്‍റെ നീളം.ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്ന കരടിയാണ് ഇത് പലപ്പോഴും മനുഷ്യരുമായി ഏറ്റുമുട്ടാറുണ്ട്.ഇന്ത്യ ,ബംഗ്ലാദേശ് ,തായ്ലാണ്ട്,മലേഷ്യ,ചൈന തുടങ്ങി പല രാജ്യങ്ങളിലും ഇവയെ കണ്ടുവരുന്നു.ഏറ്റവും അടുത്ത കാലത്ത് തന്നെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള കരടികൂടി – യാണിത്‌.സൂര്യക്കരടിയുടെ പിത്താശയം പല രോഗങ്ങള്‍ക്കും ഉള്ള മരുന്ന് ആണത്രേ.ഇവയുടെ പിത്താശയം എടുക്കാനും ,മാംസത്തിനും വേണ്ടിയും മനുഷ്യര്‍ ഇവയെ കൊന്നൊടുക്കുന്നത് കൊണ്ട് വളരെ വേഗം ഇവയുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്..അമ്മക്കര്ടിക്ക് ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ആണ് ഉണ്ടാവുക.വലിയ മരപ്പൊ ത്തുകളില്‍ ആണ് പ്രസവം നടക്കുക.ഇരുപത്തിഅഞ്ചു മുതല്‍ മുപ്പത് വയസ്സുവരെയാണ് സൂര്യക്കരടിയുടെ ആയുസ്സ്.

By Dinesh Mi 

Image

ഒരു അഭിപ്രായം പറയൂ