New Articles

ഡെത് വാലി

നമ്മൾ എല്ലാവരും ഡെത് സീ എന്ന് കേട്ടിട്ട് ഉണ്ട് മലയാളികൾ ചാവ് കടൽ എന്ന് വിളിക്കുന്ന ഇ കടലിനെ നമ്മുക്ക് എല്ലാവർക്കും അറിയാം  . എന്നാൽ മരണത്തിന്റെ താഴ്വര എന്നറിയപെടുന്ന ഡെത് വാലി യെ കുറിച്ച് കേട്ടിടുള്ളവർ ചുരുക്കം ആണെന്ന് തോന്നുന്നു . അങനെ ഒരു താഴ്വരയുണ്ട് അങ്ങ് അമേരിക്കയിലെ കാലിഫോർണിയാ സ്റെറ്റിലെ പാനാമിന്റ്-അമാർഗോസ മലനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്ന് 86 മീ. താഴ്ചയിൽ സ്ഥിതി ചെയുന്ന ഡെത് വാലിക്ക് 1425 ച.km . ഓളം വിസ്തൃതിയുള്ള ഇതിനു 225 km നിളവും 6-25 km വിതിയും ഉണ്ട് പശ്ചിമാർധഗോളത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ ബാഡ് വാട്ടർ ഇവിടെയാണ് സ്ഥിതി ചെയുന്നത്.  മനുഷ്യവാസമില്ലാതിരുന്ന ഈ താഴ് വരയിലേക്ക് മനുഷ്യരെ ആകർഷിച്ചത് ഇവിടത്തെ ബോറാക്സ് നിക്ഷേപങ്ങളായിരുന്നു. 1873-ലാണ് ഇവിടെ ബോറാക്സ് നിക്ഷേപങ്ങൾ കണ്ടെത്തയത് . 1880-കളുടെ തുടക്കത്തിൽ ബൊറാക്സ് ഖനനം ആരംഭിച്ചതോടെ ഈ പ്രദേശത്ത് മനുഷ്യവാസവും വികസനവും ആരംഭിച്ചു. ധാതുപര്യവേക്ഷകർ ഡെത് വാലിപ്രദേശത്തു നിന്നും ബോറാക്സ് നിക്ഷേപങ്ങൾക്കൊപ്പം ചെമ്പ്, വെള്ളി, ഈയം, സ്വർണം തുടങ്ങിയ ധാതുക്കൾ കൂടി കണ്ടെത്തിയതോടെ ഇവിടെ ധാരാളം ഖനനനഗരങ്ങൾ നിലവിൽവന്നു. ബുൾഫ്രോഗ് (Bullfrog), ഗ്രീൻ വാട്ടർ (Green water), റയോലൈറ്റ് (Rhyolite), സ്കിഡൂ (Skidoo) എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയായിരുന്നു. കാലക്രമേണ ധാതുനിക്ഷേപങ്ങളുടെ ഉറവകൾ തീർന്നതോടെ ഖനനനഗരങ്ങൾ ക്ഷയിക്കുകയും അവശിഷ്ടങ്ങളുടെ ശ്മശാനങ്ങളായി തീരുകയും ചെയ്തു.
വേനൽക്കാലത്ത് യു.എസ്സിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത്വാലിയക്ക് ഇ പേര് നൽകിയത് ഒരു ഒരു സംഘം സാഹസികരാണ് 1849-ലെ സ്വർണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാർഗം അന്വേഷിച്ചു വന്ന ഇവർ നിരവധി പേരുടെ മരണത്തിനും യാതനകൾക്കും ഒടുവിൽ . 1850 ജനുവരിയിൽ ഇവർ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകൾ വഴി ഈ പ്രദേശം മുറിച്ചു കടന്നു തങ്ങൾ അനുഭവിച്ച യാതനകളുടെ ഓർമ്മ നിലനിർത്താനാണ് ഇ പേര് നൽകിയത് ഡെത്വാലി എന്നാ പേര് ഇതിനു ഉണ്ട് എങ്കിലും ഡെത് സിയെ പോലെ ജിവാൻ തീരെ ഇല്ലാത്ത സ്ഥലം അല്ല ഇത് അവിടെയുള്ള ഉപ്പുതടങ്ങളിൽ ഒഴിച്ചു ചിലയിനം സസ്യങ്ങൽ വളരുനോണ്ട് ഉപ്പുതടങ്ങളുടെ പാർശ്വങ്ങളിൽ കളസസ്യങ്ങൾ (Pickle weed) കാണാം. മെസ്കിറ്റ് (Mesquite), ഡെത് വാലിസേജ് (Death Valley Sage), ഡെസർട്ട് ഹോളി (Desert Holly), കള്ളിച്ചെടികൾ, കുറ്റിച്ചെടികൾ എന്നിവയാണ് ഇവിടത്തെ പ്രധാന സസ്യങ്ങൾ ചിലയിനം ജന്തുക്കളും ഈ താഴ്വരയിലുണ്ട്. Coyote എന്നാ ചെന്നായ, മുയൽ, Rattle എന്നാ വിഷപ്പാമ്പ് , കാട്ടുപൂച്ച, അണ്ണാൻ, പല്ലി വർഗത്തിൽപ്പെട്ട ജന്തുക്കൾ മുതലായവ മുഖ്യമായി കാണുന്ന ജീവജാലങ്ങളാണ്. 14 ഇനത്തോളം പക്ഷികളെ ഡെത് വാലിയിൽ കത്തിണ്ടെത്തിയിട്ടുണ്ട്. സേർട്ട് സാർഡൈൻ എന്ന ഒരിനം ചെറുമത്സ്യങ്ങളെ മരുഭൂമിയിലെ ചില ജലാശയങ്ങളിൽ കണ്ടേത്തിട്ട് ഉണ്ട്
വർഷത്തിൽ 5cm താഴെ മാത്രം മഴ ലഭിക്കുന്ന ഇവിടെ മെയ് മുതൽ ഒക്ടോബർ വരെയാണ് ഇവിടെ കടുത്ത ചുടു അനുഭവപെടുന്നത് അസമയങ്ങളിൽ ഇവിടുത്തെ താപനില ശരശരി 50°c മുകളിലാണ് ജൂലൈ മാസത്തിൽ ഏതാണ്ട് 57°c വരെ എത്തുന്ന താപനില ജനുവരിയിൽ 5°c താഴെ ആകുകയും ചെയും ഭൂമിശാസ്ത്രപരമായ പ്രത്യകതമുലം മഞ്ഞുകാലത്ത് ലഭിക്കുന്ന നേരിയ സൂര്യപ്രകാശവും ഒപ്പം ഡെത് വാലി പ്രദേശം മുഴുവൻ കാണാൻ കഴിയുന്ന പാനാമിന്റ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ് കൊടുമുടിയുമാണ് വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രം ഒക്ടോബർ മധ്യത്തിലാരംഭിക്കുന്ന വിനോദസഞ്ചാരം നവംബർ പകുതിയിൽ അവസാനിക്കുന്നു. ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് ഇവിടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. വേണ്ടത്ര മഴയും അനുയോജ്യമായ താപനിലയും അനുഭവപ്പെടുന്ന മഞ്ഞുമാസങ്ങളിൽ ഈ താഴ് വര മനോഹരങ്ങളായ പൂക്കൾകൊണ്ട നിറയുന്നത് അത്യതികം ആകർഷകമാണ്. ഡെത് വാലിയിലെ അപൂർവമായ ഈ മനോഹാരിത ആസ്വദിക്കാൻ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്.

Shiju Thomas
Follow me
Shiju Thomas
Follow me

Latest posts by Shiju Thomas (see all)

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers