അന്നുനാക്കി & Ark Of The Covenant(The Lost Ark)

Share the Knowledge
12795302_997334883675032_8180089332292479811_n

അനുനാകി എന്ന വംശത്തിലുള്ളവരേക്കറിച്ച് പഴയ മെസപ്പൊട്ടോമിയൻ സംസ്കാരങ്ങളിലാണ് പറയപ്പെട്ടത്. നിബ്രൂ എന്ന ഒരു അന്യഗ്രഹത്തിൽ നിന്നും വന്ന അന്നുനാകികൾ ചേക്കേറിയത് ഭൂമിയിലേ മിഡിലീസ്റ്റിലായിരുന്നു. അന്ന് ഭൂമിയിൽ ഉണ്ടായിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു എന്നും അവരേ ജെനറ്റിക് എഞ്ചിനീയറിംങ് വഴി മ്യൂട്ടേഷനിലൂടെ ഇപ്പോഴുള്ള മനുഷ്യരേ സ്രഷ്ടിച്ചു എന്ന് പഴയ സുമേറിയൻ ശിലാലിഖിതങ്ങളിൽ പറയപ്പെടുന്നു. അവർ അന്ന് ഈ കാണുന്ന മനുഷ്യരേ അടിമകൾ ആക്കി ഭരിച്ചിരുന്നു. പല മൂലകങ്ങളും അവരിവിടെ നിന്നും കൊണ്ടു പോയിരുന്നു. നെപ്റ്റ്യൂണിനും പിന്നിൽ നിന്നായിരുന്നു അവർ വന്നത്. യൂഫ്രട്ടീസ് നദീതീരത്തുള്ള മോണോ അറ്റോമിക് ഗോൾഡ് നിക്ഷേപം ആയിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും ബുദ്ധിവികാസത്തിനും ഈ മോണോ അറ്റോമിക് ഗോൾഡ് അനിവാര്യമായിരുന്നു. അത് വേർതിരിച്ചെടുക്കാൻ അത്ര എളുപ്പമായിരുന്നില്ല. അതു കൊണ്ട് അവർ ഹോമോ ഇറക്റ്റ്സിന്റെ DNA അവരുടേതുമായി ക്രോസ് ചെയ്ത് ആധുനിക മനുഷ്യനെ ശ്രിഷ്ട്ടിച്ചു. മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ. HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്. പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്. മനുഷ്യപരിണാമത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ നാം ക്രോസ് ചെയ്യപ്പെട്ടതിനാലാകാം ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത്.പരിണാമത്തിലെ ആ മിസ്സിങ് ലിങ്കാണ് HAR1.
പെട്ടെന്ന് ഒരു നാൾ അന്നുനാകികൾ അപ്രത്യക്ഷരായി. അന്നുനാക്കി വംശത്തേയും അവരുടെ Technologyയേക്കുറിച്ചും അറിയാവുന്നവർ പിന്നീട് തലവൻമാർ ആകുകയായിരുന്നു. അവർ പോയപ്പോൾ ഒരു ആർക്ക്(പെട്ടി) ഇവിടെ മറന്നുവച്ചു. അതിനുള്ളിൽ O R M E അധവ ഓർബിറ്റലി റീ അറേഞ്ച്ഡ് മോണോ അറ്റോമിക് ഇലമെന്റ്സ് ആണ് ഉള്ളത്. എട്ട് മൂലകങ്ങളുടെ സംയുക്തം ആണ്. റുതേനിയം, റോഡിയം, പലേഡിയം, സിൽവർ എന്നീ ലൈറ്റ് പ്ലാറ്റിനം ഗ്രൂപ്പും, ഒസ്മിയം, ഇറിഡിയം,പ്ലാറ്റിനം,ഗോൾഡ് എന്നീ ഹെവീപ്ലാറ്റിനം ഗ്രൂപ്പും ആയിരുന്നു. ഇത് ചില അമാനുഷിക കഴിവുകൾ പ്രകടിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഇത് പാരമ്പര്യമായി കൈമാറി വന്നവർ ഇത് ഇപ്പോഴും മറച്ച് വച്ചിരിക്കുകയാണ് എന്ന് പറയപ്പെടുന്നു. ആർക്ക് ഇപ്പോൾ അമേരിക്കയിലാണെന്നും ഇസ്രായേലിലാണ്എന്നും പറയുന്നുണ്ട്. ഈ ആർക്കിന് വേണ്ടി ആയിരുന്നു പണ്ട് ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയത് എന്നും പറയപ്പെടുന്നു.
മനുഷ്യരെ രഹസ്യമായി നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്ന ഇല്ലുമിനാട്ടി എന്ന സംഘടനക്കാണ് ആർക്കിന്റെ ചുമതല എന്നും ആർക്ക് ചൈന, റഷ്യ, ഇറാൻ എന്നി വിടങ്ങളിലൂടെ കടന്ന് തിരികേ യൂഫ്രട്ടീസ് നദിക്കരയിൽ എത്തുമ്പോൾ അനുനാക്കി വംശം വീണ്ടും തിരികേവരും എന്നും വീണ്ടും മനുഷ്യരെ അടിമകളാക്കും എന്നും പറയപ്പെടുന്നു.
ഒരു പക്ഷേ അനുനാക്കികൾ അവരുടെ യധാർഥ ഗ്രഹത്തിലേക്ക് പോയതാണെങ്കിലോ?…..! ഐൻസ്റ്റീൻ അവതരിപ്പിച്ച ആപേക്ഷികസിന്താന്തം ഇന്നും മുഴുവൻ തെളിയിക്കപ്പെട്ടിട്ടില്ല. അനുനാക്കികൾ ഒരു time travellers ആയിരുന്നിരിക്കാം. ഐൻസ്റ്റീൻ പറഞ്ഞതനുസരിച്ച് ലൈറ്റിന്റെ സ്പീടിനു മുകളിൽ സഞ്ചരിക്കാൻ സാധിച്ചാൽ പ്രപഞ്ചത്തിലെ എവിടേയും സെക്കന്റുകളോ മണിക്കുറുകളോ കൊണ്ട് എത്തിപ്പെടാൻ സാധിക്കും. എന്നാൽ സ്പീഡ് കൂടുന്നതിനു സരിച്ച് സമയം ചെറുതായിക്കൊണ്ടിരിക്കും. എന്നു പറഞ്ഞാൽ ഭൂമിയിൽ നിന്നും പ്രകാശ വർഷങ്ങൾക്കകലേയുള്ള വസ്തുവിലേക്ക് പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിച്ച് തിരിച്ച് വരാൻ പത്ത് സെക്കന്റോ പത്തു മിനിറ്റോ എടുക്കുന്നു എങ്കിൽ, തിരികേ ഭൂമിയിൽ എത്തുബോൾ വർഷങ്ങളോളം കഴിഞ്ഞിരിക്കാം. അതുപോലെ തന്നെയാണ് വാംഹോൾ തിയറിയും പറയുന്നത്. ഇതിൽ പറയുന്നത് സമയത്തേയും സ്ഥലത്തേയും ബെൻഡ് ചെയ്യിപ്പിച്ച് പ്രപഞ്ചത്തിലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരുസ്ഥലത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാം.
എന്നു വച്ചാൽ അന്നുനാകികൾ ഇവിടേ നിന്നും പേയിട്ട് അധികം സമയം ഒന്നും ആയിക്കാണില്ല. അവർ എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം. അവർ വരുബോഴേക്കും ഇവിടെ വർഷങ്ങൾകടന്നു പോയിട്ടുണ്ടാകും.
We r Not Alone………..
കടപ്പാട്: Ancient Aliens, Internet, Indiana Johns(film)

By Rajesh Rajan

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ