നെന്മേനിവാക

Share the Knowledge
14627_1600953166788996_1116461026311230896_n

ഇന്ത്യയിൽ നെന്മേനി വാകയെ ശ്രേഷ്ഠ വൃക്ഷങ്ങളുടെ ഗണത്തിലാണ് ഉൾപെടുത്തിയിരിക്കുന്നത്. ശീതകാലത്ത് ഇലകൾ മുഴുവനായി പൊഴിയുകയും വസന്തത്തിൽ നിറയെ തളിരിലകളും, പൂക്കളുമായി അലങ്കാരവൃക്ഷമായി നിലകൊള്ളുന്നു.

ഔഷധ ഉപയോഗം
ഗിരീഷാരിഷ്ടത്തിലെ ഒരു പ്രധാന ചേരുവയായി നെന്മേനിവാകയുടെ വേര് ഉപയോഗിക്കുന്നു. ആയുർവേദ ഗ്രന്ഥങ്ങളിൽ വിഷസംഹാരിയുടെ ഗണത്തിലാണ് നെന്മേനിവാകയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇല, പൂവ്, കായ്, വേര്, ഉണങ്ങിയതൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. വിഷം കലർന്ന ആഹാരസാധനങ്ങൾ ഭക്ഷിക്കുകയോ വിഷബാധ ഏൽക്കുകയോ ചെയ്യുന്ന വേളയിൽ വമനവിരേചന പ്രക്രിയകൾക്കു ശേഷം ഇല അരച്ചത് 10 ഗ്രാം സമം നെയ്യും ചേർത്ത് ഒരാഴ്ച രാവിലെയും വൈകീട്ടും സേവിക്കുന്നത് രോഗശമനമുണ്ടാക്കും.
ഉറാക്കമില്ലായ്മ അകറ്റാൻ വാകയുടെ ഇല അരച്ച് നെയ്യ് ചേർത്ത് ഭക്ഷിക്കുകയോ ഇല ഇടിച്ചു പിഴിഞ്ഞ നീര് അരിച്ച് കണ്ണിലൊഴിക്കുകയോ ചെയ്യാവുന്നതാണ്. കീടവിഷബാധ ഉണ്ടായാൽ വേര്, പൂവ്, ഇല, പൂമൊട്ട്, തൊലി, കുരു ഇവ സമം കഷായം വച്ച്, ചുക്കും കുരുമുളകും തിപ്പലിയും സമം പൊടിച്ചതും ഇന്തുപ്പും തേനും മേപ്പടി ചേർത്ത് സേവിക്കുന്നത് രോഗശമനത്തിനു നല്ലതാണ്.

മറ്റുപയോഗങ്ങൾ
നെന്മേനിവാകയുടെ ഭാഗങ്ങൾ ശരീരത്തിലെ അഴുക്ക് നീക്കുവാൻ പ്രകൃതിദത്ത സോപ്പായി പണ്ടു മുതൽ ഉപയോഗിച്ചു വരുന്നു. നെന്മേനിവാകയുടെ ഇല കാലിത്തീറ്റക്കായി ഉപയോഗിക്കുന്നു. വരണ്ട മേഖലകളിൽ വനവൽക്കരണത്തിനായി നെന്മേനിവാക ഉപയോഗത്തിലുണ്ട്. കൂടാതെ തേയില, കാപ്പി, ഏലം തോട്ടങ്ങളിൽ തണലിനായി ഇത് നട്ടു പിടിപ്പിക്കാറുണ്ട്. മണ്ണൊലിപ്പ് തടയാൻ വാക ഒരു പ്രതിവിധിയാണ്. വാകയുടെ തയാറാക്കിയെടുത്ത തടി റെയിൽപ്പാളത്തിന്റെ അടിത്തട്ടിനായി ഉപയോഗിക്കുന്നു.

By സരസകവി മൂലൂർ സ്മാരകം

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ