മോണിങ് ഗ്ലോറി ക്ലൗഡ്സ്

Share the Knowledge
1656161_198525090514983_2996891952679046275_n

ഈ കാണുന്ന മേഘങ്ങളാണ് “മോണിങ് ഗ്ലോറി ക്ലൗഡ്സ് “. ഏകദേശം 1000 കിലോമീറ്റർ നീളമുള്ള ഇവ സെക്കന്റിൽ 10 മുതൽ 20 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാറുമുണ്ട്.സമുദ്രനിരപ്പിൽ നിന്നും 1-2 കിലോമീറ്റർ മുകളിലായിട്ടാണ് ഇവയുടെ സ്ഥാനം. മധ്യ-ഉത്തര ആസ്‌ട്രേലിയൻ മേഖലകളിലാണ് ഇവ സാധാരണ കണ്ടുവരാറുള്ളത്.കാണാൻ ചന്തമൊക്കെയുണ്ടെങ്കിലും ഇവൻ ആള് അൽപ്പം അപകടകാരിയാണ്.കാരണം ഇവർക്കിടയിൽ കുത്തനെയുള്ള വായുപ്രവാഹം നിലനിൽക്കുന്നു എന്നുള്ളതാണ്.ഇവയുടെ ആകൃതിയുടെ കാരണവും ഇത്തരം വായുചലനമാണ്.

വളരെ അപൂർവമായി കണ്ടുവരുന്ന ഒരു പ്രതിഭാസമായതിനാൽ ഇവയെക്കുറിച്ചുള്ള പഠനവും ബുദ്ധിമുട്ടേറിയതാണ്.എന്നിരുന്നാലും ഇതുവരെയുള്ള പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് കടൽകാറ്റുകളും അവ സൃഷ്ടിക്കുന്ന ചെറിയ ടർബുലൻസുകളും ആണ് ഇവയുടെ കാരണം.അതാത് പ്രദേശങ്ങളിലെ ആർദ്രതയും(humidity) ഇവയുടെ രൂപപ്പെടലിന് കാരണമാകുന്നു.

By Deepu Raveendran

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ