പച്ചിലപാമ്പ്‌

Share the Knowledge

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പോലും കുട്ടികളുടെ പേടിസ്വപ്നമായിരുന്നു പച്ചിലപാമ്പ്‌ . മരത്തിന് മുകളില്‍ കയറിയാല്‍ പച്ചിലപാമ്പ്‌ പറന്നു വന്നു കണ്ണില്‍ കൊത്തും എന്നായിരുന്നു വിശ്വാസം. ഇന്ന് മരങ്ങളുടെ എണ്ണത്തോടൊപ്പം പച്ചിലപാമ്പുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിരിക്കുന്നു. പച്ചോലപാമ്പ്,പച്ചപാമ്പ്,കണ്‍കൊത്തിപാമ്പ്,പറക്കും പാമ്പ് , വില്ലോളിപാമ്പ് എന്നിങ്ങനെ പല പേരുകളും ഇവക്കു ഉണ്ട്. മരത്തിന്‍റെ ഒരു ചില്ലയില്‍ നിന്ന് വേറൊരു ചില്ലയിലേക്ക് തെന്നി വീഴാന്‍ ഇവയ്ക്ക് കഴിയും.അതുകൊണ്ടാണ് ഇവയെ പറക്കും പാമ്പ് എന്ന് വിളിക്കുന്നത്‌. പച്ചിലപാമ്പുകള്‍ക്ക് വിഷസഞ്ചി ഇല്ല എങ്കിലും ഇവയുടെ ഉമിനീരില്‍ നേരിയ വിഷം ഉണ്ട്. പല്ലിയെയും ,തവളയെയും ഒക്കെ കൊല്ലാന്‍ ഈ വിഷം ഉപകരിക്കും. പച്ചിലപാമ്പിന്‍റെ കടിയേറ്റാല്‍ മനുഷ്യന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ല.പക്ഷെ കടിക്കാന്‍ വിരുതരാണ് ഈ പാമ്പുകള്‍. പത്തുമുതല്‍ ഇരുപത്തിഅഞ്ചു വരെ കുഞ്ഞുങ്ങള്‍ക്ക്‌ ഇവ ജന്മം നല്‍കാറുണ്ട്.

Written By Dinesh Mi
Photo By Uajithസ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 3.0, https://commons.wikimedia.org/w/index.php?curid=38020003

Image

ഒരു അഭിപ്രായം പറയൂ