ഇന്ത്യയിലെ ആദ്യ സ്വകാര്യ വന്യജീവി സങ്കേതം!

Share the Knowledge

കാട് എന്ന അനുഭൂതിയെ ഏവരും സ്വന്തമാക്കുന്നത് യാത്രകളിലൂടെയാണ്. എന്നാല്‍ കര്‍ണാടകയില്‍ വിദേശദമ്പതികള്‍ ഈ അനുഭൂതിയെ സ്വന്തമാക്കിയിരിക്കുന്നത് 300 ഏക്കര്‍ സ്ഥലം വാങ്ങി അത് വനമാക്കി മാറ്റിക്കൊണ്ടാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതമാക്കി മാറിയിരിക്കുകയാണിവിടം.

25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് അനില്‍(75) -പമേല(64) ദമ്പതികള്‍ കര്‍ണാടകയിലെ  കുടക് ജില്ലയിലെ 55 ഏക്കര്‍ തരിശ് ഭൂമി വാങ്ങിയത്. ഇപ്പോള്‍  300 ഏക്കര്‍ മനോഹരമായ വന്യജീവി സങ്കേതമാണ് ഇവര്‍ പ്രകൃതി സംരക്ഷണത്തിനായി ഒരുക്കിയരിക്കുന്നത്. ബ്രഹ്മഗിരിയില്‍ പശ്ചിമഘട്ടത്തിന്റെ പര്‍വതനിരയിലെ ‘സേവ് അനിമേല്‍സ് ഇനീഷ്യേറ്റീവ്’ (സായി ) സങ്കേതം ഇന്ത്യയിലെ ആദ്യ സ്വകാര്യ വന്യജീവി സങ്കേതമാണ്. 700 വര്‍ഷങ്ങള്‍ പഴക്കമുള്ള ഭീമന്‍ മരങ്ങളില്‍ അതിവസിക്കുന്ന വിവിധതരം പക്ഷികള്‍, മാന്‍ എന്നിവയ്ക്കുപുറമേ ഈ വന്യജീവി സങ്കേതം ബംഗാള്‍ കടുവ,ഏഷ്യന്‍ ആന,കഴുതപ്പുലി,കാട്ടുപന്നി,പുള്ളിപ്പുലി, എന്നീ ജീവികളുടെ സ്വാഭാവിക ആവാസകേന്ദ്രം കൂടിയാണ് . മലമുഴക്കിവേഴാമ്പലുകളുടെ ഭവനം കൂടിയാണ് സായി സങ്കേതം. 300ലധികം തരത്തിലുള്ള പക്ഷികളും പല അപൂര്‍വവും വംശനാശ ഭീഷണി ഉള്ള മൃഗങ്ങളും ഇവിടെയുണ്ട്.

SAI1

വടക്കന്‍ ഹിമാലയ ഭൂമികയില്‍ സ്ഥലം വാങ്ങാനാണിവര്‍ കൊതിച്ചത്. എന്നാല്‍, 12 ഏക്കര്‍ എന്ന നിയമ പരിധിയുള്ളതുകൊണ്ടാണ് ഇവര്‍ തങ്ങളുടെ സ്വപ്‌നം ഇവിടെക്ക് മാറ്റിയത്. ഭൂമി വാങ്ങാനായി നല്ല മഴ ലഭിക്കുന്ന സ്ഥലം തെരഞ്ഞ് ഇവര്‍ യാത്രയാരംഭിച്ചു. അവര്‍ ആദ്യം ഇതിനുവേണ്ട പണം  പല എന്‍ജിഒകളുടെ കീഴില്‍ നിഷേപിക്കുന്നതിനെക്കുറിച്ച് പഠിച്ചു. വാങ്ങിയ പ്രദേശത്ത് നൈസര്‍ഗിക മരങ്ങള്‍ക്കൊപ്പം നിരവധി വൃഷങ്ങള്‍ വെച്ചുപിടിപ്പിച്ചു.  കാപ്പി, ഏലം എന്നിവയ്ക്കുപകരമായിട്ടാണ് പല മരങ്ങള്‍ നട്ടത്. ആദ്യം വാങ്ങിയ 55 ഏക്കറുകള്‍ക്കൊപ്പം കൂടുതല്‍ നദീതടതാഴവരകളുള്ള കൃഷിയിടങ്ങളും വാങ്ങി അവര്‍  1991 ല്‍ ആരംഭിച്ച തങ്ങളുടെ പ്രക്രിയ തുടര്‍ന്നു. 300 ഏക്കറിനു വനമേഖല അതിന്റെ നടുവില്‍ ഒഴുകുന്ന നദികളില്‍ രാജവെമ്പാലയടക്കമുള്ള പാമ്പുകളും ജലജന്യ ജീവികളും വിന്യസിക്കുന്നു.

വനത്തിന്റെ മൂല്യവും വനനശീകരണത്തിന്റെ ഭവിഷത്തും മനസ്സിലാക്കിയതാണ് ഇങ്ങനെ ഒരു ഉദ്യമനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.തരിശായികിടന്നിരുന്ന പ്രദേശം ഇപ്പോള്‍ മനോഹരമായ മഴക്കാടുകളുടെയും ജീവികളുടെ സ്വതന്ത്രവിഹാരകേന്ദ്രമാക്കാനും സാധിച്ചത് കാടിനോടുള്ള ഈ ദമ്പതിമാരുടെ പ്രണയമാണ്.

യുഎസിലെ ന്യൂജേഴ്‌സിയില്‍ വെച്ചാണ് ഇരുവരും തമ്മില്‍ കാണുന്നതും വിവാഹിതരാവുന്നതും. പ്രകൃതി രമണീയതയോടുള്ള സ്‌നേഹം തന്നെയാണ് ഇരുവരെ ജീവിതത്തില്‍ ഒന്നിച്ചുചേര്‍ത്തത്.  ഹവായിയിലെ ഇവരുടെ മധുവിധുസമയത്താണ് ഇതുപോലുള്ള ഒരു സ്ഥലത്ത് സ്ഥിരതാമാക്കണം എന്ന് തീരുമാനിച്ചത് . ഞങ്ങള്‍ വനങ്ങളുടെ മൂല്യത്തെക്കുറിച്ചു പഠിച്ചു, ആഗോള താപനത്തിന്റെ ഭീഷണികള്‍പോലും വകവയ്ക്കാതെയുള്ള വനനശീകരണമാണ് വനം സംരക്ഷിക്കാന്‍ ഉള്ള തീരുമാനത്തിലെക്ക് ഞങ്ങളെ എത്തിച്ചത് എന്ന് അനില്‍ പറയുന്നു. നിരവധി പുരസ്‌കാരങ്ങളും സേവ് അനിമേല്‍സ് ഇനീഷ്യേറ്റീവ്’  കരസ്ഥമാക്കിയിട്ടുണ്ട്.

From  : http://southlive.in/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ