New Articles

ആയുർവേദം [ മലയാളി മറന്നു കൊണ്ട്ടിരികുന്ന ആയുർവേദവും അതിന്റെ മുല്യവും ഉത്ഭവവും ]

തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുർവേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനർത്ഥം. ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, അത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.

ആയുർവിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുർവേദ എന്നാണ് ആയുർവേദം എന്ന പദത്തിന്റെ നിഷ്പത്തി. ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്‌ . ആയുഷ്യാനി അനായുഷ്യാനി ചദ്രവ്യ ഗുണകർമാനി വേദായതി ഇത്യായുർവേദ ആയുസ്സ് എന്നാൽ ജനനം മുതൽ മരണം വരെയുള്ള ജീവിതമാണ്‌. ചുരുക്കത്തിൽ ആയുസ്സ് എന്നാൽ ജീവിതം. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ്‌ ആയുർവേദം എന്നു പറയാം. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് ആയുർവേദം ചെയ്യുന്നത് .

ആയുസ്സിന്റെ ശാസ്ത്രമായ ആയുർവേദത്തിൽ ആയുസ്സിനെ നാലായി തരം തിരിച്ചിരിക്കുന്നു.

ഹിതമായ ആയുസ്സ്.അഹിതമായ ആയുസ്സ്.സുഖമായ ആയുസ്സ്. ദുഃഖമായ ആയുസ്സ്

ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം. ആകാശം, വായു, അഗ്നി തുടങ്ങിയവ ശരീരത്തിന്റെ കാര്യത്തിലെടുക്കുമ്പോൾ വാക്കിന്റെ അർത്ഥമല്ല, ഓരോ ശാഖയുടെയും വ്യവസ്ഥാനുസൃതമായ പേരായി ഗണിക്കണം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. സൂക്ഷ്മതലത്തിലേക്ക് പോവുമ്പോൾ, ഉദാഹരണത്തിന് ആകാശം കോശവളർച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തിവിശേഷമുണ്ട്.
ശരീരത്തിലെ ഓരോ അണുവും – ഭ്രൂണാവസ്ഥ മുതൽ മരണം വരെ അത്തരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്‌. ഉണ്ടായതോടെയുള്ള നിലനിൽപ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകൾ വൃദ്ധിയും(പുഷ്ടി) പരിണാമവും ക്ഷയവുമാകുന്നു. ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു. ഇത്‌ ശരീരത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിർവ്വഹിക്കുന്നവയായി ശരീരത്തിൽ മൂന്നു ഭാവങ്ങൾ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ പഞ്ചഭൂതാത്മകമായി ദോഷങ്ങൾ എന്നു പറയുന്നത്‌.

timthumb

ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.
വാതം, പിത്തം, കഫം എന്നിവയാണ്‌ ത്രിദോഷങ്ങൾ.
ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.

വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരംതിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു.
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്‌.

സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം – രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു.
രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.

യുർവേദോൽപത്തിയെക്കുറിച്ച്‌ പല ഐതിഹ്യങ്ങളുമുണ്ട്‌.
അഷ്ടാംഗ ഹൃദയ പ്രകാരം അനാദിയായ ആയുർവേദത്തെ ബ്രഹ്മാവ്‌ സ്മരിച്ചു. അത് പിന്നീട് പുത്രനായ ദക്ഷപ്രജാപതിക്ക് പകർന്നു നല്കി. പ്രജാപതിയില് നിന്ന് അത് അശ്വനീകുമാരന്മാർ ഗ്രഹിച്ചു. അവര് ആ അറിവ് ദേവേന്ദ്രനു നല്കി. ഇന്ദ്രനില് നിന്നും അത്രിയും അദ്ദേഹത്തിന്റെ പുത്രന്മാരും മനസ്സിലാക്കി. അവര് അത് ശിഷ്യന്മാരായ അഗ്നിവേശൻ, ഭേളൻ മുതലായവർക്കു പകർന്നു നല്കി. അവരില് നിന്നും വിവിധങ്ങളായ മഹർഷി പരമ്പരകളിലൂടെ ആയുർവേദം ഇന്നും ലോകത്തിൽ വളരെ പ്രചാരത്തോടെ നിലനില്ക്കുന്നു.
വേദങ്ങളിൽ നിന്നാണു ആയുർവ്വേദത്തിന്റെ ഉത്ഭവമെന്നും വിശ്വാസമുണ്ട്.
പാലാഴി മഥനം ചെയ്തപ്പോൾ ധന്വന്തരി ഒരു നിധികുംഭവുമായി ഉത്ഭവിച്ചുവെന്നും അതിൽ ആയുർവേദം എന്ന വിജ്ഞാനമായിരുന്നു എന്നും മറ്റൊരു ഐതിഹ്യം ഉണ്ട്.സുശ്രൂതന്റേയും ചരകന്റേയും ആയുർവേദഗ്രന്ഥങ്ങൾക്കാണ്‌ ഉത്തരേന്ത്യയിൽ കൂടുതലായും പ്രചാരത്തിലുള്ളത്. എന്നാൽ കേരളത്തിലും ശ്രീലങ്കയിലും വാഗ്‌ഭടന്റെ അഷ്ടാംഗഹൃദയം,അഷ്ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളും ഈ രംഗത്ത് കൂടുതൽ പ്രചാരത്തിലുണ്ട്

നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു ശുശ്രുതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.
ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ ‘സുശ്രുതസംഹിത’. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ ‘അഷ്ടാംഗഹൃദയം’. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

ഇനി നമുക്ക് ചരകനെ പരിചയപെടാം

ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ചരകൻ ‘ചരകസംഹിതയിൽ’ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.
എന്നാൽ ചരകൻ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരം വൈദ്യർക്ക് നൽകുന്ന സ്ഥാനപ്പേരാണെന്നും കുശാനചക്രവർത്തിയായിരുന്നകനിഷ്കന്റെ കൊട്ടാരം വൈദ്യനായിരുന്ന കബിലബലനാണ് ചരകസംഹിത രചിച്ചതെന്നും അഭിപ്രായമുണ്ട്.
149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം ‘ചരകസംഹിത’യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും ‘സംഹിത’യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ ‘സംഹിത’യിൽ കാണാം. സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള ‘ചരകസംഹിത’, അറബിയുംഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകൻ പഠനം നടത്തിയിരുന്നു. 360 അസ്ഥികൾ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.
ആയുർ‌വേദശാസ്ത്രത്തിലെ അടിസ്ഥാന തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ ചികിത്സാരീതി കൂടുതൽ സുഗമമാക്കുന്നതിനു വേണ്ടി കേരളീയവൈദ്യൻമാർ ശോധന-ശമന ചികിത്സകളിൽ അനുയോജ്യമാംവിധം ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
ശോധനചികിത്സയിൽ പൂർ‌വകർമ്മങ്ങളായ സ്‌നേഹ-സ്വേദങ്ങളിലാണ്‌ പ്രധാനമായും ഈ മാറ്റം വരുത്തിയിട്ടുള്ളത്. പിഴിച്ചിൽ (കായസേകം) നവരക്കിഴി (ഷാഷ്‌ടികപിണ്ഡസ്വേദം) മുതലായവ ഉദാഹരണങ്ങളാണ്‌. രസായനഗുണം ഇവയുടെ പ്രത്യേകതയാണ്‌.
വിധിപ്രകാരം തയറാക്കിയ തൈലം ഉപയോഗിച്ചു പിഴിച്ചിൽ നടത്തുമ്പോൾ രോഗി നന്നായി വിയർക്കുന്നുവെന്നുള്ളതു തന്നെ വാതവികാരങ്ങളെ ശമിപ്പിക്കുവാൻ ഒരു പരിധി വരെ സഹായിക്കുന്നു.

കായചികിത്സ, ബാലചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുർവേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകൾ വിവരിക്കുന്നതുകൊണ്ട് ആയുർവേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യം ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വർഥമാണ്.
മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
പ്രബന്ധത്തിന്റെ തുടക്കത്തിൽ, പല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.

ഒറ്റമൂലി ചികിത്സ

വീറ്റുമുറ്റത്തെ കിണറ്റുവല്ലിലും കുളങ്ങള്‍ക്കും, പുഴകളുടെ സമീപങ്ങളിലും അങ്ങനെ നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയൊടെ നോക്കിയിരുന്ന ചെടികളില്‍ ഒന്നാണിത്. ഔഷധ ഗുണമുള്ളതും ദീര്‍ഘായുസ്, ബുദ്ധി, ആരോഗ്യം എന്നിവയ്ക്ക് ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.

ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ദീര്‍ഘായുസിനും അകാല വാര്‍ധക്യം തടയാനും ബ്രഹ്മിയെ പണ്ടുകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നു. അധികം രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും വാര്‍ധക്യം തടയാനും ബ്രഹ്മിനീരും അതിന്‍ നാലില്‍ ഒരു ഭാഗം ഇരട്ടിമധുരം പൊടിയും പാലില്‍ കലക്കി പതിവായി ഉപയോഗിച്ചാല്‍ മതി. കൂടാതെ ബ്രഹ്മി ,കൊട്ടം,വയന്പു, താമരയല്ലി ,കടുക്കത്തോട് എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്‌യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.

ബ്രഹ്മി തൈലം തലയില്‍ തേച്ചു കുളിച്ചാല്‍ നേത്ര രോഗങ്ങള്‍ വരില്ല. ബ്രമ്മി സരസം പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ആര്‍ത്തവ ദോഷം മാറും. ബ്രഹ്മി രസത്തില്‍ വയമ്പ് പൊടിച്ചിട്ട് തേനും കൂട്ടി കഴി ക്കുന്ന തു അപസ്മാരത്തിന് നല്ലതാണു. ബ്രഹ്മി ഹ്രുതം ഒര്മക്കും ഉണര്‍വിനും വളരെ നല്ലതാണു .
ഏത് വീടായാലും വീട്ടിലെ അടുക്കളയില്‍ ഉറപ്പായും ഉണ്ടാവുന്നവയാണ് ഇഞ്ചി, മഞ്ഞള്‍, ജീരകം, വെളുത്തുള്ളി തുടങ്ങിയവ. ഇവ ആഹാരത്തില്‍ കറികള്‍ക്ക് മണവും ഗുണവും കൂട്ടാന്‍ മാത്രമല്ല അത്യാവശ്യം വലിയ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ കൂടിയാണ് എന്ന് മറക്കരുത്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

പ്രമേഹത്തിന് മഞ്ഞൾ പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി.

ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹനവും വിശപ്പുമു ണ്ടാകും.

പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജീരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.
ഇന്ന് മിക്ക മലയാളികളേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവ, എന്നാല്‍ അധികം ചെലവില്ലാതെ വെറും വെളുത്തുള്ളി കഴിച്ചുകൊണ്ട് ഇതില്‍ നിന്ന് ആശ്വാസം നേടാനാകുമെന്ന് എത്രപേര്‍ക്കറിയാം. വെറും 21 ദിവസങ്ങള്‍ കൊണ്ട് ഏത് രക്തസമ്മര്‍ദ്ദത്തിനേയും പിടിച്ച പിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും. 6 അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനു മുമ്പ് കഴിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റ് മരുന്നുകള്‍ കൊളസ്ട്രോളിനും പ്രഷറിനും കഴിക്കുന്നത് നിര്‍ത്താന്‍ സാധിക്കും.

കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടര്‍ച്ചയായതിനാലും അന്തരീക്ഷ മലിനീകരണം കൂടുന്നതിനാലും പലരിലും ശ്വാസകോശ രോഗങ്ങള്‍ കൂടുകയാണ്. പലര്‍ക്കും വിട്ടുമാറാത്ത ജലദോഷമാണ് വില്ലനാകുന്നത്. ഇതിനും പരിഹാരമുണ്ട്. പകുതി ചെറു നാരങ്ങ നീരില്‍ 3 നുള്ള് രാസ്നാദി ചൂര്‍ണം ചാലിച്ച്, പഴുത്ത പ്ലാവില കുമ്പിള്‍ ആക്കി അതില്‍ ഒഴിച്ച് ചൂടാക്കി തിളയ്ക്കുന്ന പാകം ആകുമ്പോള്‍എടുത്തു മാറ്റി , ചൂടാറിയ ശേഷം ഈ കുഴമ്പ് ശിരസ്സില്‍ വയ്ക്കുക , ഒരു മണികൂര്‍ കഴിഞ്ഞു അടര്‍ത്തി മാറ്റി , നല്ല രസ്നാതി പൊടി കൊണ്ട് വീണ്ടും തിരുമ്മുക. തുടര്‍ച്ചയായി 3 ദിവസം തുടരുക. ഈ ദിവസങ്ങളില്‍ തല നനയ്ക്കരുത്. ജലദോഷത്തില്‍ നിന്ന് നല്ല ആശ്വാസമാണ് നിങ്ങള്‍ക്ക് 3 ദിവസങ്ങള്‍ കൊണ്ട് ലഭിക്കുക.

ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍, ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ – 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത്‌ അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് ഇടയ്ക്കിടെ കുറേശ്ശെ കഴിക്കുക. ഇളകാത്ത കഫം ഇളകിപ്പോകാനും, ചുമ കുറയാനും ഇത് സഹായിക്കും. ചൂട് കാലങ്ങളില്‍ സാധാരണയായി കാണുന്ന രോഗമാണ് മൂത്രത്തില്‍ പഴുപ്പ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്ക് ഇത് കണ്ടുവരുന്നു. നേരെത്തെ ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്ക് തന്നെ കാരണമാകും. എന്നാല്‍ ചെറൂള 3 കട ചെറുതായി അരിഞ്ഞ് , 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1/4 ലിറ്റര്‍ ആക്കി അരിച്ചെടുത്ത്‌ 2 നേരം 14 ദിവസം തുടര്‍ച്ചയായി കുടിക്കുക , ഇതോടൊപ്പം ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് ഈ അസുഖത്തില്‍ നിന്ന് ആശ്വാസം നേടാന്‍ സാധിക്കും.

മാറിയ ഭക്ഷണ ശീലങ്ങള്‍ കൊണ്ട് ഇപ്പോഴത്തെ കൌമാരക്കാരികളില്‍ സാധാരണ കണ്ടുവരുന്ന അവസ്ഥയാണ് അമിതാര്‍ത്തവം. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വരുന്നതോ , 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുനതോ ആയ ആര്‍ത്തവം ശരീരത്തില്‍ ക്ഷീണം, രക്തക്കുറവ്, പ്രതിരോധ ശേഷിക്കുറവ് എന്നിവ ഉണ്ടാക്കും. എന്നാല്‍ ഇതിനു നാട്ടുവൈദ്യത്തില്‍ മരുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ചങ്ങലം പരണ്ട 3 എണ്ണം ഇടിച്ച് പിഴിഞ്ഞ നീരില്‍ നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനം , 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ 3 ദിവസം രാവിലെ കഴിക്കുക . കുറഞ്ഞ കാലങ്ങള്‍ക്കൊണ്ട് തന്നെ അമിതാര്‍ത്തവമെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാം.

വെള്ളം, അന്തരീക്ഷത്തിലെ പൊടി, സമയക്കുറവ് എന്നിവ കാരണം കേശ സംരക്ഷണം ഇന്ന് യുവത്വത്തിന് സാധിക്കാതെ വന്നിട്ടുണ്ട്. അതിനു പകരം അവര്‍ വിപണിയില്‍ കിട്ടുന്ന ഷാമ്പു, മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നു. എന്നാല്‍ 5 ഇതള്‍ ചുവന്ന ചെമ്പരത്തി 10 എണ്ണം താളി ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക.10 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ , താരന്‍ , മുടി കൊഴിച്ചില്‍ , തല ചൊറിച്ചില്‍ പൂര്‍ണമായും മാറി കിട്ടും എന്ന് നിങ്ങള്‍ക്കറിയാമോ. ചെമ്പരത്തി തളി എന്ന് നാട്ടുമ്പുറങ്ങളില്‍ അറിയപ്പെടുന്ന ഈ മികച്ച ഷാമ്പു നല്‍കുന്ന കേശ സംരക്ഷണം വിപണിയില്‍ നിന്ന് ലഭിക്കുന്ന മേന്മയേറിയ വില്‍കൂടിയ ഷാമ്പൂ നല്‍കില്ല എന്ന് ഓര്‍ക്കുക.

അമിത വണ്ണമുള്ളവര്‍ക്ക് അത് കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, മെലിഞ്ഞിരിക്കുന്നവര്‍ ശരീരം തടിവയ്ക്കുവാന്‍ വല്ലാതെ പരിശ്രമിക്കുന്നു. ഇതിനായി പരസ്യങ്ങളില്‍ കാണുന്ന മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. എന്നാല്‍ 10gm ചുവന്ന വേങ്ങ കാതല്‍ 1 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച്‌ 1 ലിറ്റര്‍ ആക്കി ചൂട് ആറിയ ശേഷം 1 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദാഹശമനി ആയി ഉപയോഗിച്ചാല്‍ ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും എന്ന് ഉറപ്പാണ്. എന്നാല്‍ ഈ ദിനങ്ങളില്‍ പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് പ്രത്യേകം ഓര്‍മ്മിക്കുകയും വേണം. കൂടാതെ വെള്ളത്തില്‍ ചൂടോടെ തേന്‍ ചേര്‍ത്ത് കുടിക്കരുത് എന്നും ഓര്‍മ്മിക്കുക.

ഇനി ശരീരം വണ്ണം വെയ്ക്കുവാന്‍ അമക്കുരം അഥവാ അശ്വഗന്ധം ഒരു ലിറ്റര്‍ പാലില്‍ പുഴുങ്ങി വറ്റിക്കുക . ഇതു ഉണക്കി പൊടിച്ച ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പൊടി ഒരു ഗ്ലാസ്‌ പാലില്‍ കാച്ചി കുടിക്കുക. ദിവസത്തില്‍ 2 നേരം 41 ദിവസം തുടര്‍ച്ചയായി ഉപയോഗിക്കുക. ഫലം ഉറപ്പ്. ഇതൊക്കെ തന്നെയാണ് തൂക്കം കൂടാന്‍ നിങ്ങള്‍ കടകളില്‍ പോയി വാങ്ങുന്ന മരുന്നുകളിലും ഉള്ളത്. വെറുതെ എന്തിന് പണം മുടക്കണം. വീട്ടില്‍ തന്നെ ഇതൊക്കെ സാധിക്കുമെന്നറിയുക.

ചര്‍മ്മ രോഗങ്ങള്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്നു. ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍ , സോറിയാസിസ് , തുടങ്ങിയവയ്ക്ക് ഉത്തമമായ നാട്ടുമരുന്നുകള്‍ ഉണ്ട്. അവയിലൊന്നിനെ പരിചയപ്പെടാം. ദാന്തപാലയുടെ ഇല 5 -6 എണ്ണം എടുത്തു , വെളിച്ചെണ്ണയില്‍ മുക്കി വെക്കുക ഇതു വെയിലത്ത്‌ വെച്ച് ചൂടാക്കുക ഇലയിലെ ജലാംശം വറ്റുന്നത് വരെ ചൂടാക്കുകഏകദേശം എണ്ണ നല്ല കറുപ്പ് നിറത്തില്‍ കട്ടി ആവുമ്പോള്‍ ഉപയോഗിച്ച് തുടങ്ങാം.ചര്‍മത്തിന് പുറമെയുള്ള കറുത്ത പാടുകള്‍ , സോറിയാസിസ് തുടങ്ങിയവ ഉള്ളിടത്ത് ഇത് പ്രയോഗിക്കാം. നല്ലമാറ്റം ഉണ്ടാകും.
ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങള്‍. ചെറൂള, ഉഴിഞ്ഞ, മുക്കുറ്റി, മുയൽച്ചെവിയൻ, നിലപ്പന, പൂവ്വാംകുറുന്നൽ, കയ്യോനി, കറുക, വിഷ്ണുക്രാന്തി, തിരുതാളി എന്നിവയൊക്കെയാണ് ദശപുഷ്പങ്ങള്‍ എന്ന് പറയുന്നത്. വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. എന്നാല്‍ ഇന്ന് ഇവയില്‍ പലതും ഇന്ന് നമ്മുടെ തൊടികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നഗരവത്കരണം വ്യാപകമാകുന്നതും ഭൂമി വിഷമയമാകുന്നതിന്റെയും പരിണിത ഫലമാണിത്.

എങ്കിലും പുതിയ തലമുറയ്ക്ക് ഇപ്പോള്‍ പൈതൃകത്തൊട് താല്‍പ്പര്യം തോന്നിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്. പലര്‍ക്കും ഈ സസ്യങ്ങളുടെ ഔഷധ വീര്യം അറിയാന്‍ സാധിക്കുന്നില്ല. എണ്ണ കാച്ചാനും വെറുതെ നട്ടുവളര്‍ത്തുന്നതുമല്ലാതെ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് പലര്‍ക്കും അറിയില്ല്. അതിനാല്‍ അവയേക്കുറിച്ചുള്ള് ലഘുവിവരണമാണ് താഴെ.

നീര് വരുന്നതു തടയാനും മൂത്രസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഔഷധമാണ് ചെറൂള. താരൻ പോകാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും ഉഴിഞ്ഞ ഉപയോഗിക്കുന്നത് നല്ലതാണ്. രക്തസ്രാവത്തിനെ പിടിച്ചുകെട്ടാനും അജീര്‍ണം ഇല്ലാതാക്കാനും മുക്കൂറ്റിയെ കവിഞ്ഞൊരു ഔഷധമില്ല. വിരശല്യം, അലര്‍ജി, ടോൺസിലൈറ്റിസ് എന്നിവയ്ക്ക് കണ്‍കണ്ട ഔഷധമാണ് മുയൽച്ചെവിയൻ.
നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും നിലപ്പനയില്‍ അടങ്ങിയിരിക്കുന്നു. ധാതുസമ്പുഷ്ടമായ കറുക പനിക്കും ത്വക് രോഗങ്ങള്‍ക്കും ഉപയോഗിക്കാം. ഗര്‍ഭാശയ രോഗങ്ങള്‍ക്കും വിഷ തീണ്ടുന്നതിനും തിരുതാളി ഉത്തമമായ പ്രതിരോധം നല്‍കും.

അകാലനര, മുടികൊഴിച്ചൽ, കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍ക്ക് കയ്യോനി പരീക്ഷിക്കാവുന്നതാണ്. ബുദ്ധിവികാസത്തിന് ബ്രഹ്മി പോലെ തന്നെ ഉപയോഗിക്കുന്നതാണ് വിഷ്ണു ക്രാന്തി. കൂടതെ അകാലനരയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു.

By Nazeer Eva

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully

ഒരു അഭിപ്രായം പറയൂMessage Me !

Stay in Touch

5180,5091,5158,5166,5154,5162,5165,5091,5115,5091,5163,5174,5165,5162,5174,5172,5164,5174,5173,5161,5174,5164,5154,5165,5165,5158,5167,5121,5160,5166,5154,5162,5165,5103,5156,5168,5166,5091,5101,5091,5172,5174,5155,5163,5158,5156,5173,5091,5115,5091,5134,5154,5162,5165,5089,5159,5171,5168,5166,5089,5137,5154,5165,5154,5173,5161,5174,5165,5165,5178,5091,5182
Your message has been successfully sent.
Oops! Something went wrong.

Chat with Admin

Categories

Top Writers