വനം നിര്‍മ്മിച്ച മനുഷ്യര്‍

Share the Knowledge
വനം വെച്ചുപിടിപ്പിക്കുകയും വന്യജീവി സങ്കേതങ്ങൾ പണിയുകയും ചെയ്ത ഈ ഇന്ത്യക്കാരെ അറിയുക. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലൂടെ പ്രചോദനമായിത്തീർന്ന ഒരുപിടി നല്ല മനുഷ്യരുടെ പട്ടിക 

പ്രതിബദ്ധതയുള്ള, വിചാരശീലരായ ഒരു ചെറുന്യൂനപക്ഷത്തിന് ലോകത്തെ മാറ്റാനാകുമെന്ന വസ്തുതയെ ഒരിയ്ക്കലും സംശയിക്കാതിരിക്കുക; ലോകത്ത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ മാത്രമേ സംഭവിച്ചിട്ടുള്ളൂ- മാർഗരറ്റ് മീഡ്

ലോകത്തിന്റെ പ്രധാന ഉത്കണ്്ഠകളിലൊന്ന് ഇന്ന് പരിസ്ഥിതിനാശമാണ്. മലിനീകരണം മുതൽ വനനശീകരണംവരെ, ജനപ്പെരുപ്പം മുതൽ പ്രകൃതിവിഭവങ്ങളുടെ അതിരുകടന്ന ചൂഷണംവരെ, ഇന്ന് രാജ്യങ്ങൾ വികസനത്തിനും പരിസ്ഥിതിസംരക്ഷണത്തിനുമിടയിൽ ഒരു സന്തുലനത്തിനായി പരിശ്രമിക്കുകയാണ്.

ഇന്ത്യയും നിരവധി പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടുന്നുണ്ട്. എന്നാൽ വർഷങ്ങളായി, ചിലപ്പോഴൊക്കെ ദശകങ്ങളായി, തളർത്താനൊക്കാത്ത വീര്യവുമായി പരിസ്ഥിതിസംരക്ഷണത്തിന് പരിശ്രമിക്കുന്ന ഒരുപിടി നല്ലമനുഷ്യർ നമുക്കുണ്ട്.

പലർക്കും പ്രചോദനമേകുന്ന രീതിയിൽ ഇന്ത്യയിൽ സ്വന്തം നിലയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന് പരിശ്രമിക്കുന്നവരുടെ പട്ടിക ഇതാ:

അനിൽ കെ. മൽഹോത്രയും , പമേല ഗേയ്ൽ മൽഹോത്രയും

സൂക്ഷ്മ ജൈവവൈവിധ്യമേഖലയായ കർണാടകയിലെ കുടകുജില്ലയിൽ 55 ഏക്കർ ഭൂമി വാങ്ങി സേവ് ആനിമൽ ഇനീഷ്യേറ്റീവ് (സായ്) സാങ്ച്വറി എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതം തുടങ്ങിയത് അനിൽ കെ. മൽഹോത്രയും (75), പമേല ഗേയ്ൽ മൽഹോത്ര(64)യും. 300 ഇനം സ്പീഷിസുകളിലുള്ള പക്ഷികൾക്കും നിരവധി മൃഗങ്ങൾക്കും അഭയമായ ഇപ്പോൾ 300 ഏക്കർ വിസ്തൃതിയുള്ള ഈ വനം തുടങ്ങിവെയ്ക്കുന്നത് 1991-ലാണ്.

ബബ്ലൂ ഗാംഗുലി, ഭാര്യ മേരി വട്ടമറ്റം

1989-ൽ ആന്ധ്ര പ്രദേശിലെ വരൾച്ചാ പ്രവണതയുള്ള അനന്ത്പൂർ ജില്ലയിൽ 32 ഏക്കർ തരിശ് ഭൂമി വാങ്ങി ഭൂമി ആകാശത്തെ സന്ധിക്കുന്നിടം എന്നർത്ഥം വരുന്ന തിമ്പക്ടു തുടങ്ങിയത് ബബ്ലൂ ഗാംഗുലി, ഭാര്യ മേരി വട്ടമറ്റം, സഹപ്രവർത്തകനായ ജോൺ ഡിസൂസ എന്നിവർ. പ്രദേശത്തെ കർഷകരുടെ സഹായസഹകരണങ്ങളോടെയാണ് വനവൽക്കരണ ശ്രമങ്ങൾ തുടങ്ങിയത്. വരൾച്ചാപ്രവണതയുള്ള പ്രദേശത്തെ ഹരിതസാന്നിധ്യം തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. വെള്ളക്കൊയ്ത്തിന് ഫലപ്രദമായ മാർഗങ്ങൾ കർഷകരുടെ പങ്കാളിത്തത്തോടെ നടപ്പാക്കി തരിശ് ഭൂമിയെ ഹരിതവനമായി അവർ മാറ്റിയെന്ന് ബെറ്റർ ഇൻഡ്യ റിപ്പോർട്ട് ചെയ്യുന്നു. സുസ്ഥിരവികസനത്തെ ലക്ഷ്യമിട്ട് തിമ്പക്ടു കളക്ടീവ് എന്ന എൻ.ജി.ഒ.ക്ക് കൂടി ഈ ദമ്പതികൾ രൂപം നൽകി.

ജാദവ് പായേങ്ഗ്, ഇന്ത്യയുടെ വനമനുഷ്യൻ

മൂന്ന് ദശകം കൊണ്ട് ഒരിയ്ക്കൽ തരിശ് ഭൂമിയായിക്കിടന്ന 550 ഏക്കർ വനമാക്കിമാറ്റിയ ജാദവ് പായേങ്ഗ് മിഷിങ് എന്ന വനവാസി സമുദായത്തിൽ നിന്നുള്ളയാളാണ്.

തന്റെ വീട്ടിനടുത്തുള്ള ബ്രഹ്മപുത്ര നദിയിലെ തരിശായിക്കിടന്ന ഒരു ദ്വീപിൽ തൈകൾ നട്ടുകൊണ്ടാണ് തുടങ്ങിയത്. മൂലായി കാത്തോണി എന്നാണ് വനത്തിന്റെ പേര്. മൂലായി എന്നത് ജാദവിന്റെ ഓമനപ്പേരാണ്. 34 വർഷം മുമ്പ് ഉണ്ടായ ഒരു വെള്ളപ്പൊക്കമാണ് പരിസ്ഥിതിവ്യവസ്ഥയുടെ സംരക്ഷണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാൻ ജാദവിനെ പ്രേരിപ്പിക്കുന്നത്.

2012-ൽ ജെ.എൻ.യു. അദ്ദേഹത്തെ ഫോറസ്റ്റ് മാൻ ഒഫ് ഇന്ത്യ എന്ന വിശേഷണം നൽകി.

കേരളത്തിലെ കണ്ടൽ മനുഷ്യൻ കല്ലേൻ പൊക്കുടൻ

മരണമടഞ്ഞിട്ടും ഇപ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ മണ്ഡലത്തിൽ വിഗ്രഹതുല്യനായി കണക്കാക്കപ്പെടുന്നയാളാണ് കല്ലേൻ പൊക്കുടൻ. മൂന്നുദശകങ്ങൾ കൊണ്ട് അദ്ദേഹം ഒരുലക്ഷത്തിലധികം കണ്ടൽച്ചെടികളാണ് നട്ടത്. ഒരുദലിതന്റെ ജീവിതത്തിലുൾച്ചേർന്ന സഹജാവബോധമാണ് പ്രകൃതിസംരക്ഷണത്തിനിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത പൊക്കുടൻ 500-ഓളം വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലക്ചറുകൾ നിർവഹിച്ചു. ആത്മകഥയടക്കം നിരവധി പുസ്തകങ്ങളെഴുതി. പലതവണ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

ശുഭേന്ദു ശർമ

ഒരു സ്ഥിരം പരിസ്ഥിതിപ്രവർത്തകനല്ല ശുഭേന്ദു. ഒരു പരിസ്ഥിതി സംരംഭകൻ എന്ന് പറയാം. മരം നടൽ എന്ന ആശയം ഒരു ബിസിനസ് ആശയമാക്കി മാറ്റിയ ആൾ. ഉപജീവനത്തിന് ഇപ്പോൾ വനങ്ങൾ വെച്ചുപിടിപ്പിക്കുന്നു.

ടെഡ് ഫെലോ ആയ ശർമ ബംഗലൂരു ആസ്ഥാനമായ എഫോറസ്റ്റ് എന്ന സംരംഭത്തിന്റെ സ്ഥാപകനാണ്.

ജപാനീസ് വനസ്ഥാപകൻ അകിര മിയാവാകി ശർമ ജോലി ചെയ്യുന്ന ടൊയോട്ട ക്യാംപസിലെത്തിയതാണ് വഴിത്തിരിവായത്. മിയാവോകിയുടെ രീതികൾ ശർമയുടെ ശ്രദ്ധയാകർഷിച്ചു. ഒപ്പം കൂടാനും തീരുമാനിച്ചു. സ്വന്തം വീട്ടിന് പിറകിൽ വിജയകരമായി വനം വെച്ചുപിടിപ്പിച്ച ശർമ തന്റെ മെച്ചപ്പെട്ട ജോലി പിന്നീട് ഉപേക്ഷിച്ചു എഫോറസ്റ്റ് ആരംഭിച്ചു. ഇന്ത്യയിലെ 13 നഗരങ്ങളിലായി 66,000 മരങ്ങൾ ഉൾപ്പെടുന്ന 48 കാടുകൾ വെച്ചുപിടിപ്പിച്ചെന്ന് കഴിഞ്ഞ വർഷം ദ ന്യൂസ്മിനുട്ടിന് നൽകിയ അഭിമുഖത്തിൽ ശുഭേന്ദു അവകാശപ്പെട്ടു.

From :  http://www.thenewsminute.com/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ