വോള്‍വെറീന്‍

മസ്റ്റലൈഡ് കുടുംബത്തില്‍പ്പെട്ട ഒരു സസ്തനിയാണ് വോള്‍വെറീന്‍,കണ്ടാല്‍ കരടിയാണ് എന്ന് തോന്നും .അതിശക്തനായ ഒരു മൃഗമാണ്‌ വോള്‍വെറിന്‍.മുപ്പത്തിരണ്ടു മുതല്‍ മുപ്പത്തിനാല് ഇഞ്ചു വരെ നീളവും മുപ്പത്തിഅഞ്ചു ഇഞ്ചു കിലോ വരെ ഭാരവും ഇവക്കു ഉണ്ടാവും.കാനഡയിലും റഷ്യയിലും ഒക്കെയുള്ള ആര്‍ട്ടിക് പ്രദേശത്താണ് ഇവയെ കണ്ടുവരു
ന്നത്. ശവം തിന്നുന്ന മൃഗങ്ങളില്‍ ഒന്നാണ് വോള്‍വെറിന്‍ വൃത്തികെട്ട പൂച്ച, ചെകുത്താന്‍ കരടി എന്നീ പേരുകള്‍ ഉണ്ട് ഈ മൃഗത്തിന്. കരടിയെപ്പോലുള്ള മൃഗങ്ങളില്‍ നിന്ന് പോലും ഇരകളെ തട്ടിയെടുക്കാന്‍ പ്രാപ്തനാണ് വോള്‍വെറിന്‍.തന്നെക്കാള്‍ വലിപ്പമുള്ള മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാനും വോള്‍വെറിന് കഴിയും. അണ്ണാന്‍ ,മുയല്‍,കുറുക്കന്‍,മാന്‍ തുടങ്ങി ഏതു മൃഗവും വോള്‍വെറിന്‍റെ ആഹാരമാണ്.മൂര്‍ച്ചയേറിയ പല്ലുകളും ,നീണ്ടുകൂര്‍ത്ത നഖങ്ങളും വോള്‍വെറിനെ ഒരു അപകടകാരിയായ മൃഗം ആയി മാറ്റുന്നു.നാണം കുണുങ്ങി ആയത് കൊണ്ട് ഇവയെ കണ്ടുകിട്ടുക എളുപ്പമല്ല.പക്ഷെ ഈ മൃഗത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ സ്വന്തം മരണത്തില്‍ കലാശിക്കും.നിരവധി മനുഷ്യരെ വോള്‍വെറിന്‍ മാരകമായി ആക്രമിച്ചിട്ടുണ്ട്. ഹിമപ്രദേശങ്ങളില്‍ ജീവിക്കാന്‍ പറ്റിയതാണ് ഇവയുടെ ശരീരഘടന. ആണ്‍ വോള്‍വെറിനുകള്‍ക്ക് രണ്ടോ മൂന്നോ കൂട്ടുകാരികള്‍ ആണ് ഉണ്ടാവുക.ജീവിതകാലം മുഴുവന്‍ ഈ കൂട്ടുകാരികളെ ഇടയ്ക്കിടെ സന്ദര്‍ശിക്കും. ഒരു പ്രസവത്തില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ആണ് ഇവക്കു ഉണ്ടാവുക.ആണ്‍വോള്‍വെറിനുകളും കുട്ടികളെ പരിചരിക്കാറുണ്ട്.ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ ഈ മൃഗങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.പതിമൂന്ന് വയസ്സാണ് ഇവയുടെ പരമാവധി ആയുസ്സ്.

By Dinesh Mi

Image

ഒരു അഭിപ്രായം പറയൂ