ഗർഭനിരോധന ഉറകളുടെ ചരിത്രം

ഗര്ഭനിരോധനമാര്ഗങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ജനകീയനാണ് കോണ്ടം എന്നറിയപ്പെടുന്ന ഗർഭനിരോധന ഉറകൾ. എന്നാൽ ഇവ എന്നുമുതലാകും മനുഷ്യൻ ഉപയോഗിച്ചുതുടങ്ങിയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു 50 വര്ഷം മുൻപ്? അല്ലെങ്കിൽ 100 വര്ഷം മുൻപ്?അതുമല്ലെങ്കിൽ റബർ കണ്ടുപിടിച്ചതിന് ശേഷം? എന്നാൽ ഇതൊന്നുമല്ല ഉത്തരം. പുരാതന ഈജിപ്തുകാരും റോമാക്കാരും ഗ്രീക്കുകരും ഉൾപ്പെടെയുള്ള പൗരാണിക വിഭാഗങ്ങൾ തൊട്ട് കോണ്ടം ഉപയോഗിച്ചുപോരുന്നു. അതായത് ഏതാണ്ട് ബി സി 1000 മുതൽ നമ്മുടെ ഒക്കെ പിതാമഹന്മാർ കോണ്ടം ഉപയോഗിച്ചിരുന്നു എന്നാണ് പണ്ഡിതമതം !!! ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന റോമസാമ്രാജ്യത്തിലും മറ്റും കണ്ടിരുന്ന ചെറിയ കുടുംബങ്ങൾ കോണ്ടത്തിന്റെ ഉപയോഗം മൂലം ആയിരുന്നു അത്രേ. ഈജിപ്തിലും ഫ്രാൻസിലും മറ്റും കണ്ടെത്തിയ ചില ഗുഹചിത്രങ്ങളിലും ശിലാലിഖിതങ്ങളിലും കോണ്ടത്തിന്റെ ഉപയോഗം സംബന്ധിച്ച സൂചനകൾ ചരിത്രകാരന്മാർ കണ്ടെടുക്കുകയുണ്ടായി.

ഗർഭധാരണം തടയാൻ മാത്രം ആയിരുന്നില്ല അവർ കോണ്ടം ഉപയോഗിച്ചിരുന്നത്. ചില ലൈംഗിക രോഗങ്ങൾ കൂടി തടയാൻ പറ്റുമെന്ന് അവർ മനസിലാക്കിയിരുന്നു. ചെമ്മരിയാടുകളുടെയും ചിലയിനം പക്ഷികളുടെയും ചർമവും കുടലും മൂത്രസഞ്ചിയുമൊക്കെ ഉപയോഗിച്ചായിരുന്നു അന്ന് കോണ്ടം നിര്മിച്ചിരുന്നത്. ലിംഗഗ്രത്തിൽ മാത്രം ധരിക്കുന്ന Glans condoms ഉം അന്ന് പ്രചാരത്തിലുണ്ടായിരുന്നു.

കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമുള്ള കോണ്ടം എ ഡി 1640 ലേതാണ്. സ്വീഡനിലെ ല്യൂണ്ടിൽ നിന്നും ആണ് ഇത് കണ്ടെടുത്തത്. പുനഃരുപയോഗം സാധ്യമായിരുന്ന ഇത് നിര്മിച്ചിരുന്നത് പന്നിയുടെ കുടലിൽ നിന്നും ആയിരുന്നു. ലാറ്റിൻ ഭാഷയിൽ തയാറാക്കിയ ഒരു യൂസേഴ്‌സ് മാനുവലും ഇതോടൊപ്പം ലഭിക്കുകയുണ്ടായി. ലൈംഗിക രോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ, ഉപയോഗശേഷം കോണ്ടം ചൂടുപാലിൽ മുക്കിവയ്ക്കണമെന്ന് ഇതിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
ചൂടുപാലിൽ മുക്കിവച്ചിട്ട് രോഗങ്ങൾ പകരാതിരുന്നോ ആവൊ.

യൂറോപ്യന്മാരുടെ ഒരു കോണ്ടം ജോക്.

കോണ്ടം കണ്ടുപിടിച്ചത് അറബികളാണ്. ഏതാണ്ട് എ ഡി ആദ്യ നൂറ്റാണ്ടുകളിൽ. കഴുതകളുടെയും ചെമ്മരിയാടുകളുടെയും വൻകുടലാണ് അവർ ഉപയോഗിച്ചത്. എന്നാൽ യൂറോപ്യന്മാർ ഈ വിദ്യ സ്വയത്വമാക്കിയത് വീണ്ടും നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. പക്ഷെ കുടൽ പുറത്തെടുത്തിന് ശേഷമായിരുന്നു അവർ കോണ്ടം നിർമിച്ചത്😀

ചിത്രത്തിൽ സ്വീഡനിൽ നിന്നും കണ്ടെത്തിയ കോണ്ടം

Image

ഒരു അഭിപ്രായം പറയൂ