ചലിക്കും പ്രതിമകള്‍

Share the Knowledge

ജോർജ്ജിയൻ ശില്പി Tamara Kvesitadze സൃഷ്ടിച്ച മനോഹരവും അതിശയകരവും വളരെ പ്രത്യേകതയുള്ളതുമായ ഒരു ശില്പനിര്‍മ്മിതിയാണ്  ‘Man & Woman’ അഥവാ ‘Statue of Love’.  2007-ൽ രൂപകല്പന ചെയ്ത ഈ നിര്‍മ്മിതി 2010-ത്തോടു കൂടിയാണ് ജോർജിയയിലെ ബാടുമി (Batumi) എന്ന പട്ടണത്തിൽ സ്ഥാപിച്ചത്. 8 മീറ്റർ ഉയരമുള്ള ഇതിലെ രണ്ട് രൂപങ്ങളും സ്റ്റീൽ ഡിസ്കുകളാല്‍ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഉദാത്തമായ വലിപ്പവും രൂപകല്പനയും മാത്രമല്ല, ഈ Statue of Love -ലെ രണ്ട് രൂപങ്ങളും പരസ്പരം ചലിക്കുന്നവയാണ് എന്നതാണ് കാഴ്ചക്കാരെ കൂടുതല്‍ അതിശയിപ്പിക്കുന്നത്. എല്ലാ ദിവസവും പ്രാദേശിക സമയം 7 pm-ന് , ഭീമൻ പുരുഷശില്പവും സ്ത്രീശില്പവും പരസ്പരം മെല്ലെ മുന്നോട്ട് ചലിച്ചു ഒന്നിച്ചു ലയിച്ചു നില്‍ക്കുന്നു, ശേഷം, പരസ്പരം കടന്നുപോയി എതിര്‍ ദിശകളിലായി ദൃഷ്ടി കേന്ദ്രീകരിച്ചു നിലയുറപ്പിക്കുന്നു.

metal-statue-love-story-ali-nino-tamara-kvesitadze-georgia-7
ഏകദേശം 10 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഹൃദയസ്പർശിയായ കാഴ്ചയുടെ പിന്നില്‍ ദുഃഖകരമായ പ്രണയകഥകൂടിയുണ്ട്. 1937- ല്‍ പ്രസിദ്ധീകരിച്ച ‘Ali & Nino’ എന്ന നോവലിലെ (by Azerbaijani author Kurban Said)  അസര്‍ബൈജാനി മുസ്ലീം യുവാവായ അലിയുടേയും ജോർജ്ജിയൻ ക്രിസ്ത്യൻ രാജകുമാരിയായ നിനോയുടേയും പ്രണയമാണ് ശില്പനിര്‍മ്മാണത്തിന്റെ പ്രചോദനം. സാംസ്കാരികവും മതപരവുമായ പശ്ചാത്തലങ്ങളിലെ വ്യത്യാസങ്ങളുടെ തടസ്സങ്ങൾ അവര്‍ അതിജീവിച്ചുവെങ്കിലും അവസാനം സോവിയറ്റ് റഷ്യയുടെ വിഭജനം അവരുടെ പ്രണയത്തില്‍ എന്നന്നേക്കുമായി മതില്‍കെട്ടുകള്‍ തീര്‍ത്തു.  അലിയുടേയും നിനോയുടേയും പ്രണയ നൊമ്പരത്തിന്റെ കഥയോടൊപ്പം തന്നെ യഥാർത്ഥ ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്ന നമ്മുടെ ബന്ധങ്ങളുടെ ഒരു നേര്‍കാഴ്ച കൂടി ആവുകയാണ് ഈ കലാസൃഷ്ടി. രണ്ടു പേര്‍ തമ്മില്‍ കണ്ടുമുട്ടുന്നതും പരസ്പരം അറിയുന്നതും ആ സ്നേഹത്തില്‍ അവര്‍ ഒന്നായി തീരുന്നതും പിന്നീട് രണ്ടു വിപരീത ധ്രുവങ്ങളിലേക്കായ് ആ വളര്‍ച്ച എത്തിച്ചേര്‍ന്ന് ജീവിതം ഒരു പരാജയമായി തീരുന്നതും വളരെ ലളിതമായ് നമുക്കിവിടെ ദര്‍ശിക്കാം.

കടപ്പാട് ???

Image credits: olyagrebelnaya

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ