ജോണ് ഡിലിങ്കർ (John Dillinger)

Share the Knowledge

ജോണ് ഹെർബെർട്ട് ഡിലിങ്കർ 1903 ജൂണ് 23 നു ഇന്ത്യാനപോളിസിൽ ജോണ് വിത്സണ് ഡിലിങ്കറുടെയും മേരി എല്ലെൻ ലങ്കാസ്റ്റെരുടെയും ഏറ്റവും ഇളയ മകനായി ജനിച്ചു. ചെറുപ്പത്തിൽ ജോണി എന്ന പേരിലും, പ്രായമായപ്പോൾ പോലീസിന്റെ കൈയ്യിൽ നിന്നും അതി സമർത്ഥമായി രക്ഷപെടുന്നതിന്റെ പേരിൽ ജാക്ക് ദ റാബിറ്റ് എന്ന പേരിലും അമേരിക്കൻ ജനതയുടെ മനം കവർന്നു . അമേരിക്കയിലെ ഗ്രേറ്റ് ഡിപ്രഷൻ കാലഖട്ടത്തിലെ ഒരു സെലിബ്രിറ്റി ബാങ്ക് റോബർ എന്ന നിലയിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ഡിലിങ്കർ. ഡിലിങ്കർക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോൾ മാതാവായ മേരി( മോളി) മരിച്ചു. പിന്നെ ഡി ലിങ്കരുടെ സംരഷണം സഹോദരിയായ ഓഡ്രിയാണ് നോക്കിയത്. ചെറുപ്പത്തിൽ തന്നെ ഡി ലിങ്കർ പല കുഴപ്പങ്ങളിലും ചെന്നുപെട്ടു. അടുത്തുള്ള ഡർട്ടി ഡസൻ എന്ന ഗാങ്ങിനോടൊപ്പം ചെറിയ മോഷണങ്ങളിൽ ഡി ലിങ്കരും പങ്കാളിയായി. കർക്കഷക്കാരനായ പിതാവ് ഡിലിങ്കരെ അതിന്റെ പേരിൽ ഉപദ്രവിക്കുക പതിവായിരുന്നു. ഡിലിങ്കരിനു 15 വയസ്സായപ്പോൾ വിൽസണ് ഡിലിങ്കർ 1912 ൽ എലിസബത്ത് ”ലിസ്സി”പറ്റെൽ നെ വിവാഹം ചെയ്തു. ലിസ്സിയിൽ വിത്സനു ഹ്യൂബെർറ്റ്, ഡോറിസ്, ഫ്രാൻസിസ് എന്നീ 3 കുട്ടികളുണ്ടായി. ആദ്യ കാലത്ത് തന്റെ രണ്ടാനമ്മ യോട് ഇഷ്ടക്കേടിലായിരുന്നെങ്കിലും പിന്നെ അവരുമായി പ്രണയ ത്തിലായിയെന്നും പറയപ്പെടുന്നു. 3 വര്ഷം ആ ബന്ധം നീണ്ടുനിന്നു. 1919 ൽ 16 വയസ്സിൽ സ്വന്തമായി പണമുണ്ടാക്കാനായി പഠനം നിർത്തി. വിൽസണ് അതിൽ എതിർപ്പ് കാണിച്ചെങ്കിലും ഡിലിങ്കർ തിരികെ സ്കൂളിൽ പോകാൻ തയ്യാറായില്ല. താമസസ്ഥലം മാറിയാൽ ഡിലിങ്കരിൽ എന്തെങ്കിലും മാറ്റമുണ്ടാവും എന്നുകരുതി വിത്സണ് തന്റെ ഗ്രൊസെരി ഷോപ്പും സ്ഥലവും വിറ്റ് ഇൻഡ്യാനയിലെ മൂർസ് വില്ലെ എന്നാ സ്ഥലത്തേക്ക് മാറി.എന്നാൽ ഇന്ത്യാനയിൽ നിന്നും 18 മൈൽ അകലെയുള്ള ഇൻഡ്യാനപോളിസിലെ മെഷീൻ ഷോപ്പിൽ തന്റെ മോട്ടോർ സൈക്കിളിൽ എത്തി ജോലി തുടർന്നു. എന്നാൽ 1923 ജൂലൈ 21 നു ഡിലിങ്കരുടെ ജീവിത്തതിനു മാറ്റം വന്നു. ഒരു പെണ്ണിനെ ഇമ്പ്രസ് ചെയ്യാനായി, ഒരു കാർ മോഷ്ടിച്ചു. സംശയകരമായ സാഹചര്യത്തിൽ ഡി ലിങ്കർ ഒരു പോലീസുകാരന്റെ പിടിയിലായി. എന്നാൽ പോലീസുകാരനെ വെട്ടിച്ച് ഡി ലിങ്കർ ഓടി രഷപെട്ടു. വീട്ടിലേക്ക് ചെന്നാൽ പിടിയിലാകുമെന്ന് കരുതി പിറ്റേ ദിവസം യുണൈറ്റെഡ് സ്റ്റേറ്റ് നേവിയിൽ ചേർന്നു. പെട്ടന്നുതന്നെ ആ പണി പറ്റിയതല്ലെന്ന് കണ്ട് യു.എസ്.എസ്. ഉട്ടാ( 1941ൽ പേൾ ഹാർബറിൽ മുങ്ങിയ കപ്പൽ) എന്ന കപ്പലിൽ ജോലിക്ക് ചേർന്നു. അതിലെ പണി പറ്റിയതല്ലെന്ന് കണ്ട് അവിടെന്നും രക്ഷപെട്ടു .1924 ൽ ഡി ലിങ്കർ മൂർസ് വില്ലെയിൽ തിരിച്ചെത്തി. ബെറിൽ എതെൽ ഹോവിയസ് എന്ന 16 കാരിയെ കണ്ടുമുട്ടി വിവാഹം ചെയ്തു. ആ പുതുമോടികൾ വിൽസന്റെ ഫാം ഹൌസിൽ താമസം തുടങ്ങി. ജോലിയും വരുമാനവുമില്ലാത്ത ഡിലിങ്കർ കുറച്ച് ആഴ്ച്ചകൾക്കുള്ളിൽ കുറച്ച് കോഴി മോഷണത്തിന്റെ പേരിൽ അറെസ്റ്റിലായി.

ആ കേസ് കോടതിലെത്താതെ വിത്സണ് ഒത്തുതീർപ്പിലാക്കി. ആ സംഭവം അപ്പനും മകനും തമ്മിലുള്ള ബന്ധം വഷളാക്കി. ഡിലിങ്കരും ബെരിലും ബെറിലിന്റെ മാതാപിതാക്കലോടൊപ്പം ഇന്ത്യാനയിലുള്ള മാർറ്റിൻസ് വില്ലെയിൽ താമസം തുടങ്ങി. അവിടെ ഡിലിങ്കർക്ക് ഒരു അപ്പോൾസരിക്കടയിൽ ജോലി കിട്ടി. 1924 ല് മാർറ്റിൻസ് വില്ലെ ബേസ് ബോൾ ടീമിൽ കൂടി. അവിടെവച്ച് എഡ്ഗാർ സിങ്കിൽട്ടൻ എന്ന നല്ലൊരു കള്ളുകുടിയനുമായി പരിചയത്തിലായി. സിങ്കിൽട്ടൻ ഡി ലിങ്കരിന്റെ രണ്ടാനമ്മയുടെ ഒരു ബന്ധുവായിരുന്നു. ഡി ലിങ്കരിന്റെ ആദ്യത്തെ കുറ്റ ക്രുത്യത്തിലെ പങ്കാളി സിങ്കിൽട്ടനായി. ഒരു പലചരക്ക് കടക്കാരനെ കൊള്ളയടിക്കാൻ സിങ്കിൽട്ടനും ഡിലിങ്കരും പദ്ധതിയിട്ടു. മോഷ്ടിച്ച ഒരു കാറുമായി സിങ്കിൽട്ടൻ സ്ട്രീറ്റിൽ ഡിലിങ്കരെ കാത്തു നിന്നു. ഡിലിങ്കർ ഒരു പോയിന്റ് 32 കാലിബർ പിസ്റ്റലും ഒരു കമ്പി ഹാൻഡ് കെർച്ചീഫിൽ പൊതിഞ്ഞ് പലചരക്ക് കടയിലെത്തി. പുറകിൽ നിന്നും അടിച്ചുവീഴിക്കാൻ തുടങ്ങുമ്പോൾ കടക്കാരൻ തിരിഞ്ഞ് ഡിലിങ്കരെയും തോക്കിലും പിടിത്തമിട്ടു. അബദ്ധവശാൽ വെടിപൊട്ടി . കടക്കാരന് വെടിയെറ്റെന്നു കരുതി ഡിലിങ്കർ സ്ട്രീറ്റിലേക്ക് ഓടി. പക്ഷെ ആ സമയം സിങ്കിൽട്ടൻ രക്ഷപെട്ടിരുന്നു. ഡി ലിങ്കർ പോലീസിന്റെ പിടിയിലായി. ലോക്കൽ പ്രോസിക്യൂറ്റർ ഡിലിങ്കർ കുറ്റം സമ്മതിക്കുകയാണെങ്കിൽ ചെറിയ ശിക്ഷയേ കിട്ടുകയുള്ളൂവെന്ന് പറഞ്ഞു വിത്സനെ സ്വാധീനിച്ചു . എന്നാൽ വില്സണോ വക്കീലോ ഇല്ലാതെ വന്ന ഡിലിങ്കർക്ക് 10-20 വർഷത്തെ ശിക്ഷ കിട്ടി. എന്നാൽ വക്കീലുമായിവന്ന സിങ്കിൽറ്റനു 2-4 വർഷത്തെ ശിക്ഷയേ കിട്ടിയുള്ളൂ!. ഡി ലിങ്കരെ ഇന്ത്യാന പ്രിസണ്രി ഫൊർമെറ്റരിയിലെക്ക് അയച്ചു. ശിക്ഷ കാലാവധി കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ബെരിലും കുടുംബവും തുടര്ച്ചയായി ഡി ലിങ്കരിനെ സന്ദർഷിച്ചുകൊണ്ടിരുന്നു. പക്ഷെ, ആ വേർപാടിൽ ബെറിൽ കഷ്ടപ്പെട്ട് പോയിരുന്നു. ഡിലിങ്കരുടെ ജന്മ ദിവസത്തിനു 2 ദിവസം മുമ്പ് 1929 ജൂണ് 20 നു ബെറിൽ ഔധ്യൊകികമായി ഡിലിങ്കരെ ഡിവോഴ്സ് ചെയ്തു. അത് ഡിലിങ്കരുടെ ഹൃദയം തകർത്തു. അതിനു പിന്നാലെ ഡി ലിങ്കർക്ക് പരോളും നിക്ഷേധിക്കപ്പെട്ടു. ഇതിനിടയിൽ പരിശോധനയിൽ പഴയകാലത്തെ ലൈംഗിക ജീവിതത്തിന്റെ ഭാഗമായി ഗോനോരിയ രോഗം ഡിലിങ്കരിൽ കണ്ടെത്തി. നീണ്ട ജയിൽ ജീവിതത്തിനിടയിൽ ഹാരി പീറ്റ് പയർപോണ്ട്, മക്ലെ, റസ്സൽ ക്ലാർക്ക്, ചാള്സ് മാക്ലെ , ഹോമർ വാൻ പീറ്റർ എന്നിവരുമായി പരിചയത്തിലായി. അവരിൽ നിന്ന് ബാങ്ക് റോബെറിയുടെ ബാല പാഠങ്ങൾ അഭ്യസിച്ചു. പ്രഷ്യൻ ആർമി ജോലിക്കാരനും ജർമ്മൻ കാരനുമായ ഹെർമൻ ലാം ( ആധുനിക ബാങ്ക് റോ ബെറിയുടെ പിതാവ്) ഗാങ്ങിലെ വാൾട്ടർ ഡീട്രിച്ചുമായി പരിചയത്തിലായ ഡി ലിങ്കർ ലാമിന്റെ ബാങ്ക് റോ ബെറി ടെക്നിക്കുകൾ മുഴുവൻ സ്വായത്തമാക്കി. വിത്സണ് ഡി ലിങ്കരുടെ മോചനത്തിനായി ശ്രമം തുടങ്ങി. നാട്ടുകാരുടെ സഹായത്തോടെ 188 പേര് ഒപ്പിട്ട ഒരു കൂട്ടഹർജിയുടെ പേരിൽ 1933 മെയ് 10 നു ഡി ലിങ്കർക്ക് പരോൾ കിട്ടി. ആ സമയം രണ്ടാനമ്മ മരണക്കിടക്കയിലായിരുന്നു. വീട്ടിലെത്തിയ ഡിലിങ്കർക്ക് അവരുടെ മരണ വാര്ത്തയാണ് അറിയാൻ കഴിഞ്ഞത്. ജോലിയൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഡി ലിങ്കർ ബാങ്ക് റോ ബെറി യിലേക്ക് തിരിഞ്ഞു. 1933 ജൂണ് 21 നു ഓഹിയോയിലെ ന്യൂ കാർലിസ്ലെ നാഷണൽ ബാങ്ക് കൊള്ളയടിച്ച് 10000 ഡോളർ ഡിലിങ്കർ കവർന്നു ഓഗസ്റ്റ് 14 നു ബ്ലുഫ്ടനിലുള്ള ഒരു ബാങ്കും കൊള്ളയടിച്ചു. 1933 സെപ്ടംബർ 22 നു ഡാടണിൽ വച്ച് ഡി ലിങ്കർ പോലീസിന്റെ പിടിയിലായി. ലിമയിലെ അല്ലൻ കൌണ്ടി ജയിലിലേക്ക് ഡിലിങ്കരെ അയച്ചു.1933 സെപ്റ്റംബർ 26 ഇന്ത്യാന സ്റ്റേറ്റ് പ്രിസണിൽ നിന്ന് പുറമേ നിന്ന് അകത്തേക്ക് കടത്തിയ തോക്കുകളുടെ സഹായത്താൽ 10 പേര് രക്ഷപെട്ടു. അതിനുപിന്നിൽ ഡിലിങ്കരുടെ സഹായം ഉണ്ടായിരുന്നു. ഇന്ത്യാന സ്റ്റേറ്റ് പ്രിസണിൽ വച്ച് മുമ്പേ തന്നെ ജയിൽ ബ്രേക്കിനുള്ള പദ്ധതി ഡി ലിങ്കർ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ലിമ ജയിലിൽ ഹാജരാക്കുന്നതിന് മുമ്പ് ഡിലിങ്കരെ പരിശോധിച്ചപ്പോൾ ഒരു ജയിൽ എസ്കേപ്പ് പ്ലാൻ ഡിലിങ്കരിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആ ഡോകുമെന്റിന്റെ അർത്ഥമെന്താണ് എന്ന് ഡിലിങ്കരോട് ചോധിച്ചെങ്കിലും ഡിലിങ്കർ അത് എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇന്ത്യാന സ്റ്റേറ്റ് പ്രിസണിൽ നിന്ന് രക്ഷപെട്ടവരിൽ പ്രമുഖർ ഹാരി പിയർ പോണ്ട്, ചാൾസ് മക്ലെ , ജോണ് ഹാമിൽറ്റൻ, വാല്ടർ ഡീ റ്റ്രിച്ച്, റസ്സൽ ക്ലാർക്ക് എന്നിവരായിരുന്നു. അവർ പിന്നീട് ഡിലിങ്കർ ഗാങ്ങ് സ്ഥാപിച്ചു. 1933 ഒക്ടോബർ 12 നു പിയർ പോണ്ടും മക്ലെയും റസ്സൽ ക്ലാർക്കും ഇന്ത്യാന സ്റ്റേറ്റ് പ്രിസണ് ഓഫീസർമാരായി ചമഞ്ഞ് ലിമ ജയിലിലെത്തി. പ്രതിയായ ഡിലിങ്കരെ ഇന്ത്യാനയിലെക്ക് കൊണ്ടുപോകാനാണ് വന്നതെന്ന് ഷെരീഫായ ജെസ് സാർബെറിനോട് ആവശ്യപ്പെട്ടു. ജെസ് തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. പിയർ പോണ്ട് ജെസ്സിനെ വെടിവച്ചുകൊന്നു ഡി ലിങ്കരെ രക്ഷപെടുത്തി. 1933 ഒക്ടോബർ 23 സെൻട്രൽ നാഷണൽ ബാങ്ക് , ഗ്രീൻ കാസിൽ കൊള്ളചെയ്ത് 75000 ഡോളർ കവർന്നു. 1933 ഡിസംബർ 16 ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് ഡിലിങ്കരെ പിടിക്കാൻ ക്യാപ്റ്റൻ ജോണ് സ്ടെജിന്റെ നേതൃത്വത്തിൽ 40 പേരടങ്ങുന്ന ഡിലിങ്കർ സ്ക്വാഡ് രൂപീകരിച്ചു. 1933 ഡിസംബർ 20 ഡി ലിങ്കരും ഗാങ്ങും അവധി ആഖോഷിക്കുവാനായി ഫ്ലോറിഡയിലേക്ക് പോയി. ഡിലിങ്കർ കൂടെ ഗേൾ ഫ്രെണ്ടായ ഈവെലിൻ ബിൽ ഫ്രെചെറ്റിനെ കൊണ്ടുപോയി. 1934 ജനുവരി 15 ഈസ്റ്റ് ചിക്കാഗോയിലെ ഫസ്റ്റ് നാഷണൽ ബാങ്ക് കൊള്ളയടിച്ചു 20376 ഡോളർ കവർന്നു. ഡിലിങ്കരുമായിയുള്ള ഏറ്റുമുട്ടലിൽ വില്യം പാട്രിക് ഓ മോളി എന്നാ പോലീസ് ഉധ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നത് കൊണ്ട് ഡിലിങ്കർ പാട്രിക്കിന്റെ വെടിയിൽ നിന്നും രക്ഷപെട്ടു. 1934 ജനുവരി 25 അരിസോണയിലെ ടക്സണ് എന്ന സ്ഥലത്തുവച്ച് ഡി ലിങ്കരും കൂട്ടരും പിടിയിലായി. ഷെരീഫ് ജെസ് സാർബെരിന്റെ വധത്തിന്റെ പേരിൽ പിയർ പോണ്ടും റസ്സൽ ക്ലാർക്കും മക്ലെയും ഓഹിയോ ജയിലിലായി. ഡി ലിങ്കർ പാട്രിക് ഓ മോളിയുടെ വധത്തിന്റെ പേരിൽ ഇന്ത്യാനയിൽ ക്രൌണ് പോയിന്റിലുള്ള ലേക്ക് കൌണ്ടി ജയിലിലായി.1934 മാർച്ച് 3 ഒരു ഉരുളക്കിഴങ്ങുകൊണ്ട് കൃത്രിമ തോക്ക് ഉണ്ടാക്കി ബ്ലാക്ക് പോളിഷ് ഉപയോഗിച്ച് കറുപ്പിച്ച് ഒരു വെടിപോലും പൊട്ടിക്കാതെ ലേക്ക് കൌണ്ടിയിൽ നിന്നും രക്ഷപെട്ടു.

ഡപ്യൂട്ടി എനെസ്റ്റ് ബ്ലാക്ക് പറഞ്ഞത് ഡി ലിങ്കർ യഥാർത്ഥ തോക്ക് ഉപയോഗിച്ചാണ് രക്ഷപെട്ടതെന്നാണ്. എന്നാൽ എഫ്.ബി.ഐ ഫയലുകൾ സാധൂകരിക്കുന്നത് ഉരുളക്കിഴങ്ങ് തോക്കുപയോഗിച്ച് ആണെന്നാണ് (ചില ആർട്ടിക്കിളുകളിൽ തടിയിൽ തീർത്ത കൃത്രിമ തോക്കണെന്നും പറയുന്നു). . ഡപ്യൂട്ടി ഷെരീഫ് ബ്ലങ്കിനെ തടവുകാരനായി പിടിച്ച് വാർഡനായ ലൂ ബെകെരിനെ വിളിപ്പിച്ചു. അവർക്ക് കാര്യം മനസ്സിലാവുന്നതിനു മുമ്പ് എല്ലാവരെയും ജയിൽ സെല്ലിൽ അടച്ചു പൂട്ടി. ജയിൽ ഓഫീസിൽ നിന്നും മെഷീൻ ഗണ്ണും കരസ്ഥമാക്കി. ഷെരീഫ് ലിലിയൻ ഹോളിയുടെ വി-8 കാറിൽ മറ്റൊരു ആഫ്രിക്കൻ അമെരിക്കൻ ക്രിമിനലായ ഹെർബെർട്ട് യങ്ങ് ബ്ലഡ്നൊപ്പം ചിക്കാഗോക്ക് വച്ചടിച്ചു. കൂടെ ഹൊസ്റ്റെജസ്സായി ഡപ്യൂട്ടി ഷെരീഫ് ബ്ലങ്കിനെയും മെക്കാനിക്കായ എനെസ്റ്റ് സാജെരെയും കൂട്ടി. വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ടെലഫോണ് സൗകര്യം ഇല്ലാത്തയിടത്ത് ബ്ലങ്കിനെയും മെക്കാനിക്കായ എനെസ്റ്റ് സാജെരെയും 4 ഡോളർ കൊടുത്ത് ഇറക്കി വിട്ടു.

ഡിലിങ്കർ യങ്ങ് ബ്ലഡ് നു 100 ഡോളർ കൊടുത്ത് സഹായത്തിനു നന്ദി പറഞ്ഞു പിരിഞ്ഞു. കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിൽ യങ്ങ് നീഗ്രോകൾ കൂടുതലുള്ള പോർട്ട് ഹുറോൻ എന്ന സ്ഥലത്ത് ഒരു ലോഹ വാർപ്പ് ശാലയിൽ ജോലിയുമായി കൂടി .

എന്നാൽ ഒരു ഗ്രൊസെരി ഷോപ്പിൽ സിഗരട്ട് വാങ്ങിയതിന്റെ കാശ് കൊടുക്കാത്തതിന്റെ പേരിൽ കടക്കാരന്റെ മകൻ പോലീസിനെ വിളിച്ചു. അവിടെ പോലീസുകാരുമായുള്ള വെടിവപ്പിൽ യങ്ങ് മരിച്ചു (1934 മാർച്ച് 16 ).

എന്നാൽ മരിക്കുന്നതിനു മുമ്പ് യങ്ങ് ഡിലിങ്കര്ക്ക് ഒരു സഹായം ചെയ്തു. ഡിലിങ്കർ കാനഡ യിലേക്ക് കടന്നു വെന്ന് പോലീസിനോട് കള്ളം പറഞ്ഞു. 1934 മാർച്ച് 24 ഷെരീഫ് സാര്ബെരിന്റെ വധത്തിന്റെ പേരിൽ പിയർ പോണ്ടും മാക്ലെയും ഇലക്ട്രിക് കസേരയിലേക്ക് പോയി മയ്യത്തായി.

ഡി ലിങ്കരും ഫ്രെചെറ്റും രഹസ്യമായി മൂർസ് വില്ലെയിൽ കുടുംബത്തെ സന്ദർശിച്ചു( 1934 എപ്രിൽ5-8). 1934 ഏപ്രിൽ 9 ഫ്രെചെറ്റ് ഫെഡരൽ എജെന്സിന്റെ പിടിയിലായി. ചിക്കാഗോയിലെ ഓസ്ടിൻ സ്റ്റേറ്റ് ടാവേനിൽ വച്ച് ഫ്രെചെറ്റ് അറസ്റ്റിലായി. അത് നിസ്സഹായനായി ഡി ലിങ്കർ നോക്കി നിന്ന്.

1934 ഏപ്രിൽ 22 ഡി ലിങ്കർ ഗാങ്ങ് നോർത്തേൻ വിസ്കോൻസിന്സിലെ ലിട്ട്ലെ ബൊഹീമിയ ലോഡ്ജിൽ ഒളിച്ചു താമസിക്കുമ്പോൾ എഫ്.ബി.ഐ. വളഞ്ഞു. ഡിലിങ്കരിന്റെ കൂട്ടാളിയായ ബേബി ഫേസ് നെൽസണ് ഒരു സ്പെഷൽ എജെന്റിനെ വെടിവച്ചുകൊന്നു, മറ്റ് രണ്ട് എജെന്റുമാരെ മുറി വേല്പ്പിച്ചു. ഡി ലിങ്കരും ഗാങ്ങും രക്ഷപെട്ടു. 1934 മെയ് 23 ഫ്രെചെറ്റ് നു രണ്ടുവര്ഷത്തെ തടവ് ലഭിച്ചു.

1934 മെയ് 27 നു ചിക്കാഗോയിലെ ബാർ ഓണർ ജിമ്മി പ്രോബസ്കോയുടെ വീട്ടില് പ്ലാസ്റ്റിക് സർജെരിക്ക് വിധേയരായി. അവർ അടുത്തമാസം വരെ അവിടെ ചിലവഴിച്ചു.

1934 ജൂണ് 22 യു. എസ്. അറ്റോർണി ജനറൽ ഹോമർ കമ്മിങ്ങ്സ് ഡിലിങ്കരെ അമേരിക്കയിലെ ആധ്ധ്യത്തെ പബ്ലിക് എനിമി നമ്പർ വണ്ണായി പ്രഖ്യാപിച്ചു. ഡി ലിങ്കർ തന്റെ 31 മത്തെ ബർത്ത് ഡേ പുതിയ കാമുകിയായ പൊളി ഹാമില്ട്ടനോടോത്ത് ആഖോഷിച്ചു.

1934 ജൂണ് 23 യു.എസ്. ജസ്റ്റീസ് ഡിപ്പാര്ട്ട്മെന്റ് ഡി ലിങ്കരെ അറസ്റ്റ് ചെയ്യാൻ 10000 ഡോളർ പാരിതോഷികമായി പ്രഖ്യാപിച്ചു. അറെസ്റ്റിനു സഹായമായ വിവരങ്ങൾ നല്കുന്നവര്ക്ക് 5000 ഡോളറും പ്രഖ്യാപിച്ചു.

1934 ജൂണ് 30 ഡി ലിങ്കർ ഗാങ്ങ് സൌത്ത് ബെന്ടിലെ ബാങ്കിൽ നിന്നും 30000 ഡോളർ കവര്ന്നു. 1934 ജൂലൈ 4 ഡി ലിങ്കർ അന്ന സേജ് എന്നാ വേശ്യാലയം നടത്തിപ്പുകാരിയുടെ അപ്പാർട്ട്മെന്റിലെക്ക് താമസം മാറി.

1934 ജൂലൈ 19 യു.എസ്സിൽ നിന്ന് റോമേനിയയിലെക്ക് നാടുകടത്തൽ ഭീഷണിയിൽ നിന്ന അന്ന തന്നെ തുടരാൻ അനുവധിക്കുകയാനെങ്കിൽ ഡി ലിങ്കരെ കാണിച്ചു കൊടുക്കാം എന്ന പറഞ്ഞു ഫെഡരൽ എജെന്റുമാരെ സമീപിച്ചു.

1934 ജൂലൈ 22 ഡി ലിങ്കരും അന്നയും പോളിയും സിനിമകാണാനായി തിരിച്ചു. ബയൊഗ്രാഫ് തിയേറ്ററിൽ ക്ലാര്ക്ക് ഗെബിലിന്റെ മാന്ഹാട്ടാൻ മെലോഡ്രാമ എന്ന ഗാങ്ങ്സ്റെർ സിനിമയും മാര്ബോരോ തിയേറ്ററിൽ ലിറ്റിൽ മിസ്സ് മാർക്കർ എന്ന സിനിമയും പ്രധർഷിപ്പിക്കുന്ന സമയം എഫ്.ബി.ഐ. എജെന്റുമാർ രണ്ട് തിയേറ്ററിന്റെ പരിസരത്തുമായി കാത്തുനിന്നു. ഡി ലിങ്കർ തിയെട്ടരിനുള്ളിൽ ഉണ്ടെന്നറിഞ്ഞ് സാമുവൽ പി കോളി എന്ന പ്രമുഖനായ എജെന്റ് എഫ്.ബി.ഐ. ഡയരക്ടർ എഡ്ഗാർ ഹൂവരുമായി നിർദേശങ്ങൾക്കായി ബന്ധപ്പെട്ടു. തിയെട്ടരിനുള്ളിൽ വെടിവെപ്പുണ്ടായാൽ പ്രശ്നമാകുമെന്നു പറഞ്ഞു. അവർ ഡി ലിങ്കര്ക്കായി കാത്തുനിന്നു.മെൽവിൻ പർവിസ് എന്ന എജെന്റ് മുമ്പിലത്തെ കതകിനു സമീപംനിന്നു. ഡി ലിങ്കർ തിയെട്ടരിനുള്ളിൽ നിന്നും ഇറങ്ങുന്നത് കണ്ട് ഒരു സിഗാർ വലിച്ച് മറ്റുള്ളവര്ക്ക് സിഗ്നൽ കൊടുത്തു. പർവിസ് ഡി ലിങ്കരോദ് പരഞ്ഞു ” അനങ്ങരുത് ജോണി..നിങ്ങൾ വളയപ്പെട്ടുകഴിഞ്ഞു”. ഡി ലിങ്കർ ഓടാനുള്ള ശ്രമത്തിനിടയിൽ പോക്കറ്റിൽ നിന്നും തോക്ക എടുക്കാൻ ശ്രമം നടത്തി. ക്ലാരന്സ് ഹർറ്റ്, ചാള്സ് വിൻ സ്റ്റെഡ്, ഹെര്മാൻ ഹോലിസ് എന്നീ എജെന്റുമാരുടെ വെടിയേറ്റ് ഡിലിങ്കർ തൽക്ഷണം മരിച്ചു.

Image

ഒരു അഭിപ്രായം പറയൂ