എഡ്വിൻ ബുസ്സ് ആൽഡ്രിൻ: ചന്ദ്രനിൽ വി.കുർബാന ഭക്ഷിച്ച മനുഷ്യൻ

Share the Knowledge

അമേരിക്കയുടെ ചാന്ദ്ര ധൗത്യം ഒട്ടേറെ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും ആണ് വേദിയായിട്ടുള്ളത്. പലരും ഇതൊരു കെട്ടിച്ചമച്ച കഥ ആണെന്നു പോലും അഭിപ്രായപ്പെട്ടു. അതിൽ അധികവും അമേരിക്കക്കാർ തന്നെ ആയിരുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. Flat earth society പോലുള്ള സംഘടനകളായിരുന്നു മുഖ്യമായും ഇതിന് പിന്നിൽ. അതായത് ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുടെ സംഘടന. അവർ ഉൾപ്പെടെ ഒട്ടേറെസംഘടന കളും വ്യക്തികളും അപ്പോളോ ചാന്ദ്രധൗത്യം കെട്ടിച്ചമച്ചതാണെന്ന് ഇന്നും ആരോപിക്കുന്നു. (നെറ്റിൽ തിരഞ്ഞാൽ ഒരുപാട് കോൺസ്പിരസി തിയറികൾ കാണാൻ സാധിക്കും). ചാന്ദ്രധൗത്യത്തെ പറ്റിയുള്ള എല്ല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും നാസ വിശദമായ മറുപടികൾ കൊടുത്തിട്ടുള്ളതാകയാൽ അതിലേക്ക് ഒന്നും പോകുന്നില്ല.

എന്നാൽ അപ്പോളോയുടെ ആദ്യ ധൗത്യം മുതൽ എല്ല സഞ്ചാരികളും തങ്ങളുടെ മാതാചാരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ആചരിച്ചുപോന്നു. ഇത് മറ്റൊരു വിവാദകൊടുംകാറ്റിനാണ് അമേരിക്കയിൽ തുടക്കമിട്ടത്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ ഭാഗം എല്ല സഞ്ചാരികളും വായിച്ചിരുന്നു. എന്നാൽ അതിനെതിരെ American ethiest society യോടെ സ്ഥാപകയായ Madalyn murray O’hair ഒരു law suit സമർപ്പിക്കുകയുണ്ടായി. Most hated women in america എന്നാണ് Madalyn അവരേതന്നെ വിശേഷിപ്പിച്ചിരുന്നത്. Nasa ഒരു ഗവണ്മെന്റ് സ്ഥാപനമാണെന്നും നാസയുടെ ഒരു പദ്ധതികളിലും പങ്കെടുക്കുന്ന ആരും യാതൊരുവിധത്തിലുള്ള മത ആചാരങ്ങളും പാലിക്കരുതെന്നും അവർ വാദിച്ചു.

എന്നാൽ നാസയുടെ ചാന്ദ്രധൗത്യത്തിലെ അംഗമായിരുന്ന ബുസ് ആൽഡ്രിൻ ഒരു കടുത്ത ദൈവ വിശ്വാസി ആയിരുന്നു. ഹൂസ്റ്റണിലുള്ള വെബ്‌സ്റ്റെർസ് പ്രെസ്ബിറ്റേറിയൻ ചർച്ചിലെ ഒരു elder കൂടിയായിരുന്നു അദ്ദേഹം. വിവാദങ്ങൾ ഒന്നും തന്നെ അദ്ദേഹം കാര്യമായെടുത്തില്ല. ചന്ദ്രയാത്രയുടെ അവസാനവട്ട തയാറെടുപ്പുകളിൽ ഒന്നിൽ തന്റെ സ്യുട്ടിൽ വി. കുർബാന അപ്പവും വീഞ്ഞും അദ്ദേഹം ഒളിപ്പിച്ചുവച്ചു.

ചന്ദ്രനിൽ രണ്ടാമതായി ഇറങ്ങിയതിന് ശേഷം ആൽഡ്രിൻ റേഡിയോയിലൂടെ ഇങ്ങനെ പറഞ്ഞു.

“I’d like to take this opportunity to ask every person listening in, whoever and wherever they may be, to pause for a moment and contemplate the events of the past few hours, and to give thanks in his or her own way.”

തുടർന്ന് ജാക്കറ്റിൽ സൂക്ഷിച്ചിരുന്ന വീഞ്ഞ്, മുൻപേ ഒളിപ്പിച്ചിരുന്ന കാസയിലേക്ക് പകർന്നു. തുടർന്ന് അപ്പതോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. പിന്നീട് ബൈബിളിലെ യോഹന്നാൻ 15-5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെകൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല” എന്ന ഭാഗം വായിച്ചു. തുടർന്ന് തന്റെ പ്രവർത്തനങ്ങളിലേക്ക് അതിവേഗം പോയി.

അപ്പോളോ 8 യാത്ര മുതൽ ഉണ്ടായ വിവാദങ്ങൾ നിമിത്തം, യാതൊരുവിധത്തിലുള്ള മാതാചാരങ്ങളും നിർവ്വഹികരുതെന്ന് നാസ സഞ്ചാരികൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. അതിനാൽ ആൽഡ്രിൻ വെളിപ്പെടുത്തുന്നതുവരെ ഇത് പുറംലോകം അറിഞ്ഞില്ല. എന്നാൽ അപ്പോളോ 11 യാത്രയുടെ അവസാനഭാഗത്ത് ആൽഡ്രിൻ സങ്കീർത്ഥനങ്ങൾ 8-3,4
” അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അങ്ങുസ്ഥാപിച്ച ചന്ദ്രതാരങ്ങളേയും ഞാൻ കാണുന്നു. അവിടുത്തെ ചിന്തയിൽ വരന്മാത്രം മർത്യന് എന്തുമേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?.”
എന്ന ഭാഗം വായിച്ചു. വ്യക്തിപരമായ പ്രാർത്ഥനയായി കണക്കാക്കിയതിനാൽ ഇത് വിവാദമായില്ല.

പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ ആൽഡ്രിൻ ഇങ്ങനെ പറഞ്ഞു. “Although it was a deeply meaningful experience for me, it was a Christian sacrament, and we had come to the Moon in the name of all mankind – be they Christians, Jews, Muslims, animists, agnostics, or atheists. But at the time I could think of no better way to acknowledge the enormity of the Apollo 11 experience than by giving thanks to God.”

ചന്ദ്രനിൽ നിന്നും തിരികെയെത്തിച്ച കാസ (chalice) വെബ്‌സ്റ്റേഴ്‌സ് പ്രെസ്ബിറ്റേറിയൻ ചർച്ച് ഇന്നും സൂക്ഷിക്കുന്നു. കൂടാതെ അതിന്റെ ഓർമ്മക്കായി ലൂണാർ കമ്മ്യൂണിയൻ സൺഡേ യും അവർ ആചരിക്കറുണ്ട്.

വാൽക്കഷ്ണം: ചന്ദ്രനിൽ ആദ്യമായി മൂത്രമൊഴിച്ച വ്യക്തിയും എഡ്വിൻ ബുസ്സ് ആൽഡ്രിൻ തന്നെ😁😁😁

Courtesy: http://www.theguardian.com
http://www.nasa.gov
http://www.wikipedia.com
http://www.buzzaldrin.com

Image

ഒരു അഭിപ്രായം പറയൂ