ഒരു ചിത്രമോഷണം

Share the Knowledge

ഇതൊരു ചിത്ര മോക്ഷണത്തിന്റെ കഥയാണ്.

അതിൽ എന്തുമാത്രം സത്യം ഉണ്ടെന്നു എനിക്കറിയില്ല. ഈ കഥയിലെ നായിക മോണാലിസ എന്ന വിഖ്യാതമായ പെയിന്റിംഗ് ആണ്.

തട്ടിപ്പ് നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്. തട്ടിപ്പ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പേര് ചാൾസ് പോൻസി എന്ന ഇറ്റലിക്കാരനെയാണ്. തട്ടിപ്പിന് ഇന്ന് ഒരു പോലീസ് ഭാക്ഷ്യം തന്നെയുണ്ട്. പോൻസി സ്കീം!.

അതുപോലെ ഒരു വന്തട്ടിപ്പിന്റെ കഥയാണ് ഇത്. അതിലെ നായകന്മാർ 3 പേരാണ്. പ്രധാന നായകൻ അല്ലെങ്കിൽ വില്ലന്റെ പേര് Eduardo de Valfierno എന്നാണു. രണ്ടാമന്റെ പേര് Yves Chaudron . ഒരു ഫ്രഞ്ച് ആർട്ട്‌ ഫോർജർ ( ചിത്രങ്ങളുടെ കോപ്പി വരയ്ക്കാൻ മിടുക്കുള്ളവൻ ). മൂന്നാമന്റെ പേര് Vincenzo Peruggia . ജോലി പാരീസിലെ ലൂവ്രേ മ്യൂസിയത്തിൽ.

ഇനി നമുക്ക് കാര്യങ്ങളിലേക്ക് കടക്കാം. തട്ടിപ്പിന്റെ പദ്ധതി അരങ്ങേറിയത് വാൽഫിയര്നോയുടെ കുരുട്ടു തലയിലാണ്. Yves Chaudron നുമായി വാൽഫിയർനൊ ഒരു ഗൂഡാലോചന നടത്തി. മോണാലിസയുടെ 6 കോപ്പി ഉണ്ടാക്കുക എന്നുള്ളതായിരുന്നു ആ പദ്ധതി!.

1910 ലെ ശിശിരമാസത്തിൽ Yves Chaudron മോണാലിസ യുടെ ക്ലോൺ പതിപ്പുകൾ തയ്യാറാക്കി. അതോടൊപ്പം മോണാലിസ ലൂവ്രെയിൽ നിന്നും അടിച്ചുമാറ്റുക എന്നുള്ള സുന്ദരമായ പദ്ധതിയും വാൽഫിയർനൊ തയ്യാറാക്കി!. മോണാലിസ അടിച്ചുമാറ്റുന്നതിനു മുമ്പ് 6 കോപ്പികളും അമേരിക്കയിലേക്ക് നീക്കം ചെയ്യപ്പെട്ടു. ഒറിജിനൽ എന്ന പേരിൽ 6 കോപ്പികളും സ്വകാര്യ വ്യക്തികൾക്ക് വിൽക്കുകയായിരുന്നു വാൽഫിയര്നോയുടെ ലക്‌ഷ്യം!.

1911 ആഗസ്റ്റ്‌ 21 നു രാവിലെ 7 മണിയോടുകൂടി Vincenzo Peruggia മോണാലിസ അടിച്ചുമാറ്റി!. 2 വർഷത്തോളം മോണാലിസ എന്ന ചിത്രം ഫ്രാൻസിൽ ഒളിവിൽ കഴിഞ്ഞു!. ആ സമയം കൊണ്ട് വാൽഫിയർനൊ ഒരു കോപ്പിക്ക് 3 ലക്ഷം അമേരിക്കൻ ഡോളർ നിരക്കിൽ 6 കോപ്പിയും വിറ്റു തീർത്തു!.

2 വർഷത്തിനു ശേഷം Vincenzo Peruggia മോണാലിസ ഇറ്റലിയിലെക്ക് കടത്തി. ലെനാർദൊ വിൻസെൻസോ എന്ന പേരിൽ ഫ്ലോരൻസിൽ ആ ചിത്രം വില്പ്പനക്ക് ശ്രമിച്ചു. അയാൾ അറസ്റ്റിലായി. 1913 ൽ മോണാലിസ വീണ്ടും ലൂവ്രെയിൽ തിരിച്ചെത്തി. ഇതിന്റെ പേരിൽ Chaudron നു ഒരു പ്രശ്നവും ഉണ്ടായില്ല.

1932 ൽ വാൽഫിയര്നോയുടെ മരണശേഷം കാൾ ഡെക്കർ എന്ന റിപ്പോർട്ടർ The Saturday Evening Post ൽ റിപ്പോർട്ട് ചെയ്തതാണ് ഈ വിവരം.

ഇറ്റലിയിൽ Vincenzo Peruggia ക്ക് ഈ സംഭവം ഒരു വീരപരിവേഷം ചാർത്തിക്കൊടുത്തു!. തന്റെ രാജ്യത്തിനു വേണ്ടിയാണ് ആ ചിത്രം താൻ കടത്തിയതെന്നായിരുന്നു Vincenzo Peruggia യുടെ വാദം. ഒരു ദേശ സ്നേഹിയായി അയാൾ മുദ്രകുത്തപ്പെട്ടു. 7 മാസത്തെ തടവ്‌ ശിക്ഷയെ Vincenzo Peruggia ക്ക് കിട്ടിയുള്ളൂ .

Image

ഒരു അഭിപ്രായം പറയൂ